പ്രത്യാശ ഏറിടുന്നേ സന്തോഷം വർദ്ധിക്കുന്നേ
രാജൻ വരവതോർക്കുമ്പോൾ
കാന്തനവൻ വരവിൻ കാലങ്ങളേറെയില്ല
നാളുകൾ നീളുകില്ല
ഹാലേലുയ്യാ കാന്തനവൻ വരവിൻ കാലങ്ങളേറെയില്ല
നാളുകൾ നീളുകില്ല
ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ യുദ്ധങ്ങൾ എതിർപ്പുകൾ
ലോകത്തിൽ എങ്ങും കാണുന്നേ
കാന്തനവൻ വരവിൻ കാലങ്ങളേറെയില്ല
നാളുകൾ നീളുകില്ല
ഹാലേലുയ്യാ….
വന്നീടും യേശുരാജൻ തന്നീടും പ്രതിഫലം
തന്നുടെ മക്കൾക്കേവർക്കും
കാന്തനവൻ വരവിൻ കാലങ്ങളേറെയില്ല
നാളുകൾ നീളുകില്ല
ഹാലേലുയ്യാ….
മർത്യശരീരം വിട്ട് ക്രിസ്തൻ സന്നിധി തന്നിൽ
എത്തീടും ഞാനും വേഗത്തിൽ
കാന്തനവൻ വരവിൻ കാലങ്ങളേറെയില്ല
നാളുകൾ നീളുകില്ല
ഹാലേലുയ്യാ….
വാണീടും ഞാനന്നാളിൽ പ്രാണപ്രിയനോടൊത്ത്
കർത്താവിൻ കുഞ്ഞുങ്ങൾ മദ്ധ്യേ
കാന്തനവൻ വരവിൻ കാലങ്ങളേറെയില്ല
നാളുകൾ നീളുകില്ല
ഹാലേലുയ്യാ….
Other Songs
Lyrics not available