We preach Christ crucified

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

വാഴും ഞാനെന്‍ രക്ഷിതാവിന്‍  കൂടെയെപ്പോഴും

തന്‍ കൃപയിലാശ്രയിക്കും എല്ലാ നാളും ഞാന്‍

പാടും  എന്നും ഞാന്‍ എന്‍റെ പ്രിയനെ -2

വാഴും…

എന്‍റെ പ്രിയന്‍ വാനില്‍  നിന്നെഴുന്നള്ളീടുന്ന

മാറ്റൊലി ഞാന്‍ കേട്ടീടുന്നു നാട്ടിലെങ്ങുമെ

ക്ഷാമം ഭൂകമ്പം അതിനാരംഭം -2

വാഴും…

ക്ഷാമത്താലീ ക്ഷോണി എങ്ങും ക്ഷീണ

മാകുമ്പോള്‍

എനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്‍റെ പ്രിയനില്‍

എന്നെ പോറ്റിടും എന്‍റെ രക്ഷകന്‍ -2

വാഴും…

ഇന്നലെക്കാളിന്നു ഞാനെന്‍  പ്രിയന്‍ നാടിനോ-

ടേറ്റം അടുത്തായതെനിക്കെത്രയാനന്ദം

എന്‍റെ പ്രിയനെ ഒന്നു കാണുവാന്‍ -2

വാഴും…

ഈ വാരിധിയില്‍ വന്‍ തിരയില്‍ തള്ളലേറ്റു ഞാന്‍

മുങ്ങിടാതെ പ്രിയനെന്‍റെ ബോട്ടിലുണ്ടല്ലോ

ഗാനം പാടിയെന്‍ നാട്ടിലെത്തുമെ -2

വാഴും…

എന്‍ രക്ഷിതാവേ നിന്‍ വരവു കാത്തു കാത്തു

ഞാന്‍

ഈ ദുഷ്ടലോകെ കഷ്ടതകള്‍ എത്ര ഏല്‍ക്കണം

നിന്നെ കാണുമ്പോള്‍ എന്‍ ദുഃഖം തീര്‍ന്നു പോം -2

വാഴും…2

പാടും  എന്നും…2.,

വാഴും….1

—————————————————————————————————————————————————————————————–

vaazhum njaanen rakshithaavin  kooteyeppozhum

than krpayilaasrayikkum ellaa naalum njaan

paatum  ennum njaan ente priyane -2

vaazhum…

ente priyan vaanil  ninnezhunnalleetunna

maatoli njaan ketteetunnu naattilengngume

kshaamam bhookampam athinaarambham -2

vaazhum…

kshaamaththaalee kshoni engngum ksheena maakumpol

enikkeththitaaththa nikshepamuntente priyanil

enne potitum ente rakshakan -2

vaazhum…

innalekkaalinnu njaanen  priyan naatino-

tetam atuththaayathenikkethrayaanandam

ente priyane onnu kaanuvaan -2

vaazhum…

ee vaaridhiyil van thirayil thallaletu njaan

mungngitaathe priyanente bottiluntallo

gaanam paatiyen naattileththume -2

vaazhum…

en rakshithaave nin varavu kaaththu kaaththu njaan

ee dushtaloke kashtathakal ethra elkkanam

ninne kaanumpol en duhkham theernnu pom -2

vaazhum…2

paatum  ennum…2., vaazhum….1

 

 

Songs 2020

Released 2020 25 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018