സര്‍വ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാന്‍
ഈ ക്ഷോണിതലത്തില്‍ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചീടും പൊന്നുനാഥനെ
യേശുമാറാത്തവന്‍- യേശുമാറാത്തവന്‍
യേശുമാറാത്തവന്‍ ഹാ! എത്ര നല്ലവന്‍
ഇന്നുമെന്നും കൂടെയുള്ളവന്‍
തന്‍റെ കരുണ എത്രയോ അതിവിശിഷ്ടം
തന്‍സ്നേഹം ആശ്ചര്യമേ!
എന്‍ ലംഘനങ്ങളും എന്‍ അകൃത്യങ്ങളുമെല്ലാം
അകറ്റിയെ തന്‍റെ സ്നേഹത്താല്‍
യേശു….
രോഗശയ്യയിലെനിക്ക് സഹായകനും
രാക്കാല ഗീതവുമവന്‍
നല്ല വൈദ്യനും ദിവ്യ ഔഷധവുമെന്‍
ആത്മസഖിയും അവന്‍ തന്നെ
യേശു…..
തേജസ്സില്‍ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാന്‍
ദിവ്യ ആത്മാവാല്‍ ശുദ്ധീകരിച്ചെന്നെയും തന്‍
സന്നിധിയില്‍ നിറുത്തീടുമേ
യേശു…
സീയോനില്‍ വാണീടുവാനായ് വിളിച്ചു തന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം ഈ വന്‍കൃപയെ ഓര്‍ക്കുമ്പോള്‍
നന്ദികൊണ്ടെന്നുള്ളം തുള്ളുന്നേ
യേശു….
Sarva srushtikalumonnaay pukazhthidunna
srashtaavine sthuthikkum njaan
ee kshonithalathil jeevikkunna naalellaam
ghoshicheetum ponnunaathhane
yesumaarraathavan- yesumaarraathavan
yesumaarraathavan haa! ethra nallavan
innumennum kooteyullavan
thante karuna ethrayo athivisishtam
thansneham aascharyame!
en lamghanangngalum en akrthyangngalumellaam
akatiye thante snehaththaal
yesu….
rogasayyayilenikk sahaayakanum
raakkaala geethavumavan
nalla vaidyanum divya oushadhavumen
aathmasakhiyum avan thanne
yesu…..
thejassil vaasam cheyyunna visuddharothu
avakaasam njaanum praapippaan
divya aathmaavaal suddheekarichenneyum than
sannidhiyil nirrutheedume
yesu…
seeyonil vaaneeduvaanaay vilichu thante
sreshtopadesavum thannu
haa! enthorathbhutham ee vankripaye orkkumpol
nandikontennullam thullunne
yesu….
Other Songs
Lyrics not available