We preach Christ crucified

പ്രതിഫലം തന്നീടുവാൻ യേശു രാജൻ വന്നീടുവാൻ

പ്രതിഫലം തന്നീടുവാന്‍
യേശുരാജന്‍ വന്നീടുവാന്‍
അധികമില്ലിനിയും നാളുകള്‍ നമ്മുടെ
ആധികള്‍ തീര്‍ന്നിടുവാന്‍
ദൈവിക ഭവനമതില്‍
പുതുവീടുകള്‍ ഒരുക്കിയവന്‍
വരും മേഘമതില്‍ നമ്മെ ചേര്‍ത്തിടുവാന്‍
നടുവാനതില്‍ ദൂതരുമായ്…
പ്രതിഫലം…
തന്‍ തിരുനാമത്തിനായ്
മന്നില്‍ നിന്ദകള്‍ സഹിച്ചവരെ
തിരുസന്നിധൗ ചേര്‍ത്തു തന്‍ കൈകളാലവരുടെ
കണ്ണുനീര്‍ തുടച്ചിടുവാന്‍
പ്രതിഫലം…
സ്വന്തജനത്തിനെല്ലാം
പല പീഡകള്‍ ചെയ്തവരെ
വന്നുബന്ധിതരാക്കിയധര്‍മ്മികളാമവര്‍-
ക്കന്തം വരുത്തിടുവാന്‍…
പ്രതിഫലം…
വിണ്ണിലുള്ളതുപോലെ
ഇനി മണ്ണിലും ദൈവഹിതം
പരിപൂര്‍ണ്ണമായ് ദൈവികരാജ്യമിപ്പാരിലും
സ്ഥാപിതമാക്കിടുവാന്‍
പ്രതിഫലം…
കാലമെല്ലാം കഴിയും
ഇന്നു കാണ്മതെല്ലാമഴിയും
പിന്നെ പുതുയുഗം വിരിയും തിരികെ വരാതെ നാം
നിത്യതയില്‍ മറയും…
പ്രതിഫലം…
prathiphalam thanneeduvaan
yesuraajan vanneeduvaan
adhikamilliniyum naalukal nammude
aadhikal theernniduvaan
daivika bhavanamathil
puthuveedukal orukkiyavan
varum meghamathil namme cherththiduvaan
naduvaanathil dootharumaay…
prathiphalam…
than thirunaamathinaay
mannil nindakal sahichavare
thirusannidhau cherththu than kaikalaalavarute
kannuneer thudachchiduvaan
prathiphalam…
svanthajanathinellaam
pala peedakal cheythavare
vannubandhitharaakkiyadharmmikalaamavar-
kkantham varuthiduvaan…
prathiphalam…
vinnilullathupole
ini mannilum daivahitham
paripoornnamaay daivikaraajyamippaarilum
sthaapithamaakkiduvaan
prathiphalam…
kaalamellaam kazhiyum
innu kaanmathellaamazhiyum
pinne puthuyugam viriyum thirike varaathe naam
nithyathayil marrayum…
prathiphalam…

Songs 2021

Released 2021 Dec 52 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00