We preach Christ crucified

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

യേശു എന്‍സങ്കേതം എന്‍ നിത്യ പാറയുമെ
ആശ്രയം താന്‍ മാത്രം ആ നാമം സുസ്ഥിരമെ
പിളര്‍ന്നതൊരിക്കല്‍ ക്രൂശില്‍
ചൊരിഞ്ഞ രക്തമതാല്‍ വളര്‍ന്നു ഞാന്‍ ദൈവപൈതല്‍ തന്‍മഹാസ്നേഹത്താല്‍
യേശു…
യോഗ്യമല്ലാത്ത ഈ ലോകത്തേറുന്ന മാലിന്യങ്ങള്‍
മാര്‍ഗ്ഗത്തിലേറിവന്നെന്നെ ഭീതിപ്പെടുത്തിടുമ്പോള്‍
ചാരും കാല്‍വരിമേട്ടില്‍ തകര്‍ന്ന മാറിടത്തില്‍
തോരും കണ്ണുനീരെല്ലാം യേശുവിന്‍ കൈകളില്‍
യേശു…
ലോകത്തിന്‍ ആശ്രയമൊന്നും ശാശ്വതമല്ലായ്കയാല്‍
ശോകക്കൊടും കാട്ടിലൂടെ ഓടി മറയുന്നു ഞാന്‍
ദൂരെ ദൂരെ കാണും എന്‍ നിത്യഭവനത്തെ
വേഗം ഞാനങ്ങുചേരും അതെത്ര ഭാഗ്യമെ
യേശു…
കണ്‍കള്‍ക്കിമ്പകരമായതൊക്കെയും നശ്വരമേ
മണ്ണിന്‍ ഭാഗ്യമെല്ലാം മാറിമറഞ്ഞീടുമെ
വേദനമാത്രമാണെങ്ങും ജീവിത നാളുകളില്‍
മോദങ്ങള്‍ മാത്രമാണെന്നും സ്വര്‍ഗ്ഗീയനാടതില്‍
യേശു…

മുഴങ്ങും കാഹളമെല്ലാം ഗംഭീരനാദത്തോടെ
ധ്വനിക്കും ദൈവത്തിന്‍ ശബ്ദം വിശുദ്ധരുയിര്‍ക്കുമേ
തേജസമ്പൂര്‍ണ്ണനാമേശു മേഘത്തില്‍ വന്നിടുമ്പോള്‍
ജ്യോതിസ്സുപോലെന്നെന്നേക്കും തന്‍ കൂടെ വാഴും നാം
യേശു…
രാത്രിയില്ലാത്തൊരുദേശം എന്നേക്കും പാര്‍പ്പിടമായ്
മര്‍ത്ത്യമല്ലാത്തൊരുദേശം പ്രാപിക്കും നിശ്ചയമായ്
എണ്ണമില്ലാത്ത വിശുദ്ധര്‍ പൊന്‍കുരുത്തോലയുമായ്
വര്‍ണ്ണിക്കും ദൈവത്തിന്‍നീതി സ്വര്‍ഗ്ഗീയ ഗാനത്താല്‍
യേശു…
yesu ensangketham en nithya paarrayume
aasrayam thaan maathram aa naamam susthhirame
pilarnnathorikkal kroosil
chorinjnja rakthamathaal valarnnu njaan daivapaithal
thanmahaasnehaththaal
yesu…
yogyamallaaththa ee lokaththerrunna maalinyangngal
maarggaththilerrivannenne bheethippetuththitumpol
chaarum kaalvarimettilthakarnna maarritaththil
thorum kannuneerellaam yesuvin kaikalil
yesu…
lokaththin aasrayamonnum saasvathamallaaykayaal
sokakkotum kaattiloote oti marrayunnu njaan
doore doore kaanum en nithyabhavanaththe
vegam njaanangngucherum athethra bhaagyame
yesu…
kankalkkimpakaramaayathokkeyum nasvarame
mannin bhaagyamellaam maarrimarranjnjeetume
vedanamaathramaanengngum jeevitha naalukalil
modangngal maathramaanennum svarggeeyanaatathil
yesu…
muzhangngum kaahalamellaam gambheeranaadaththote
dhvanikkum daivaththin sabdam visuddharuyirkkume
thejasampoornnanaamesu meghaththil vannitumpol
jyothissupolennennekkum than koote vaazhum naam
yesu…
raathriyillaaththorudesam ennekkum paarppitamaay
marththyamallaaththorudesam praapikkum nischayamaay
ennamillaaththa visuddhar ponkuruththolayumaay
varnnikkum daivaththinneethi svarggeeya gaanaththaal
yesu…

Songs 2021

Released 2021 Dec 52 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00