ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയില്‍ ഈ ചെറുതോണിയില്‍…2
അമരത്തെന്നരികെ അവനുള്ളതാല്‍
ഒരു മഴയും…
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്‍റെ സമ്മാനമാം
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍ പേര്‍ക്കു താതന്‍ ഒരുക്കുന്നതാല്‍
ഒരു മഴയും…
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടുകൂടെ നടക്കുന്നവന്‍
എന്‍ പാദമിടറി ഞാന്‍ വീണുപോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവോന്‍
ഒരു മഴയും…
oru mazhayum thoraathirunnittilla
oru kaatum atangngaathirunnittilla
oru raavum pularaathirunnittilla
oru novum kurrayaathirunnittilla
thiramaalayil ee cherruthoniyil…2
amaraththennarike avanullathaal
oru mazhayum…
manjnjum mazhayum pollunna veyilum
ellaam naathhante sammaanamaam
en jeevithaththinnu nannaay varaanaay
enperkku thaathan orukkunnathaal
oru mazhayum…
kallum mullum kollunna vazhiyil
ennotukoote natakkunnavan
en paadamitarri njaan veenupoyaal
enne tholil vahichcheetuvon
oru mazhayum…
Other Songs
Lyrics not available