We preach Christ crucified

വചനത്തിൽ ഉറച്ചു നിന്നാൽ ഒരു ബാധയും അടുക്കയില്ല

വചനത്തിലുറച്ചുനിന്നാല്‍ ഒരു ബാധയും അടുക്കയില്ല
ദൈവവചനത്തില്‍ പിടിച്ചുനിന്നാല്‍
ഒരുനാളും വീണുപോകില്ല
ഇടത്തോട്ടോ, വലത്തോട്ടോ, മാറല്ലേ നീ
വചനം വിട്ടൊരുനാളും പോകല്ലേ നീ
വചനത്തില്‍…
പ്രത്യാശയില്ലാത്ത വാക്കൊന്നും കേള്‍ക്കരുതേ
നിരാശരാക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കരുതേ
അസാദ്ധ്യമാണെന്നു കരുതി നീ മാറിപ്പോകല്ലേ
അത്ഭുതം ചെയ്യുവാന്‍ യേശു നിന്‍റെ
കൂടെയുണ്ടല്ലോ
വചനത്തില്‍…
ദോഷത്തിനായല്ല ഈ നല്ല ദൈവവചനം
നാശത്തിനായല്ലീ പഥ്യോപദേശങ്ങളും
ആദ്യമൊക്കെ അതു കയ്പായി തോന്നിയാലും
അന്ത്യത്തിലോ അതു മധുരമായ് മാറിടുമേ
വചനത്തില്‍…
തീച്ചൂള പോലുള്ള കഷ്ടങ്ങള്‍ വന്നീടിലും
ഏറ്റം നുറുക്കത്തില്‍കൂടി നീ പോയീടിലും
പൂര്‍വ്വസ്ഥിതി വെറും അല്‍പമായ് തോന്നിയാലും
അന്ത്യസ്ഥിതി ഏറ്റം മേന്മയായ് മാറ്റിടുമേ
വചനത്തില്‍…
vachanaththilurrachchuninnaal oru baadhayum
atukkayilla
daivavachanaththil pitichchuninnaal
orunaalum veenupokilla
itaththotto, valaththotto, maarralle nee
vachanam vittorunaalum pokalle nee
vachanaththil…

prathyaasayillaaththa vaakkonnum kelkkaruthe
niraasaraakkunna kaaryangngal sraddhikkaruthe
asaaddhyamaanennu karuthi nee maarrippokalle
athbhutham cheyyuvaan yesu ninte
kooteyuntallo
vachanaththil…
doshaththinaayalla ee nalla daivavachanam
naasaththinaayallee pathhyopadesangngalum
aadyamokke athu kaypaayi thonniyaalum
anthyaththilo athu madhuramaay maarritume
vachanaththil…
theechchoola polulla kashtangngal vanneetilum
etam nurrukkaththilkooti nee poyeetilum
poorvvasthhithi verrum alpamaaythonniyaalum
anthyasthhithi etam menmayaay maatitume
vachanaththil…

Songs 2021

Released 2021 Dec 52 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018