എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം
ഹാ! മംഗള ജയ ജയ സന്ദേശം
അജ്ഞാനന്ധതയാകെയകറ്റും വിജ്ഞാനക്കതിര്‍ വീശും
വേദാന്തപ്പൊരുള്‍ സുവിശേഷം
ഹാ! മംഗള ജയ ജയ സന്ദേശം
എങ്ങും…
കൃപയാലേതൊരു പാതകനേയും
പാവന ശോഭിതനാക്കും
പാപ നിവാരണ സുവിശേഷം
ഹാ! മംഗള ജയ ജയ സന്ദേശം
എങ്ങും…
നശിക്കും ലൗകിക ജനത്തിനു ഹീനം
നമുക്കോ ദൈവിക ജ്ഞാനം
കുരിശിന്‍ വചനം സുവിശേഷം
ഹാ! മംഗള ജയ ജയ സന്ദേശം
എങ്ങും…
നരഭോജികളെ നരസ്നേഹികളാം
ഉത്തമ സോദരരാക്കും
വിമല മനോഹര സുവിശേഷം
ഹാ! മംഗള ജയ ജയ സന്ദേശം
എങ്ങും…
engngum pukazhththuvin suvisesham
haa! mamgala jaya jaya sandesam
ajnjaanandhathayaakeyakatum vijnjaanakkathir veesum
vedaanthapporul suvisesham
haa! mamgala jaya jaya sandesam
engngum…
krpayaalethoru paathakaneyum
paavana sobhithanaakkum
paapa nivaarana suvisesham
haa! mamgala jaya jaya sandesam
engngum…
nasikkum laukika janaththinu heenam
namukko daivika jnjaanam
kurisin vachanam suvisesham
haa! mamgala jaya jaya sandesam
engngum…
narabhojikale narasnehikalaam
uththama sodararaakkum
vimala manohara suvisesham
haa! mamgala jaya jaya sandesam
engngum…
Other Songs
യഹോവേ രക്ഷിക്കേണമേ
ഭക്തന്മാരില്ലാതെ പോകുന്നു
മനുഷ്യപുത്രന്മാരില്‍ വിശ്വസ്തന്മാര്‍
നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു
ദോഷം നിരൂപിക്കുന്ന ഏഷണി പറയുന്ന
സ്നേഹം ഇല്ലാത്തവരായ് തീര്‍ന്നിടുന്നു
വ്യാജം സംസാരിക്കുന്ന വിശ്വാസം ത്യജിക്കുന്ന
ഭയമില്ലാത്തവരും ഏറിടുന്നു
യഹോവേ…
ലോകത്തിന്‍ മോഹങ്ങളില്‍ കുടുങ്ങിയ
ദര്‍ശനം നഷ്ടപ്പെട്ട ജീവിതങ്ങള്‍
ജീവനുണ്ടെന്നാകിലും മരിച്ചവരായ് പലര്‍
പാപത്തിന്‍ വഴികളില്‍ നില്‍ക്കുന്നിതാ
ശീതവാന്മാരോ അല്ല ഉഷ്ണവാന്മാരോ അല്ല
ശീതോഷ്ണവാന്മാരും ഏറിടുന്നു
യഹോവേ…
അന്ത്യത്തോളം വിശ്വസ്തന്‍ ആയിരുന്നാല്‍
ലഭ്യമേ നിശ്ചയമാ കിരീടങ്ങള്‍
മനുഷ്യപുത്രനവന്‍ വെളിപ്പെടുന്ന നാളില്‍
വിശ്വാസം കണ്ടെത്തുമോ ഈ ഉലകില്‍?
യഹോവയായ ദൈവം കാര്യം തീര്‍ക്കുന്ന നാളില്‍
ബലപ്പെട്ടിരിക്കുമോ നിന്‍ കരങ്ങള്‍? യഹോവേ….
yahove rakshikkename
bhakthanmaarillaathe pokunnu
Manushyaputhranmaaril vishvasthanmaar
naalkkunaal kuranjukondirikkunnu -2
dosham niroopikkunna eshani parayunna
sneham illaatthavaraayu theernnitunnu
vyaajam samsaarikkunna vishvaasam thyajikkunna
bhayamillaatthavarum eritunnu
yahove…
Lokatthin mohangalil kutungiya
darshanam nashtappetta jeevithangal -2
jeevanundennaakilum maricchavaraayu palar
paapatthin vazhikalil nilkkunnithaa
sheethavaanmaaro alla ushnavaanmaaro alla
sheethoshnavaanmaarum eritunnu
yahove…
Anthyattholam vishvasthan aayirunnaal
labhyame nishchayamaa kireetangal -2
manushyaputhranavan velippetunna naalil
vishvaasam kandetthumo ee ulakil?
yahovayaaya dyvam kaaryam theerkkunna naalil
balappettirikkumo nin karangal?
yahove….