രക്ഷകനേശുവിന്‍ സന്നിധിയില്‍
കടന്നു വന്നിടുവിന്‍
മഹത്വരാജനായ് നിന്നിലേയ്ക്കിന്നവന്‍
എഴുന്നള്ളീടട്ടെ
ആതങ്കം നീക്കുവാന്‍ ആനന്ദമേകുവാന്‍ 2
ആത്മനാഥന്‍ നിന്നെയും വിളിച്ചിടുന്നു
രക്ഷക…1
ലാസര്‍ മരിച്ചവനായിരുന്നു നാറ്റം വച്ചിരുന്നു
അവനുയിരേകിയ ദൈവ ശബ്ദം ഇന്നു
നിന്നില്‍ മുഴങ്ങിടട്ടെ
കല്ലറ തുറക്കട്ടെ കെട്ടുകള്‍ അഴിയട്ടെ 2
മരണബന്ധനങ്ങളെ വിട്ടുപോരു നീ
രക്ഷക…
ദൈവസ്നേഹത്തിന്‍റെ ദര്‍ശനം നീ
ക്രൂശില്‍ കണ്ടിടുക
പാപമില്ലാത്തവന്‍ നിന്‍റെ പേര്‍ക്കായ് മര-
ക്രൂശില്‍ മരിച്ചുവല്ലോ
വീണ്ടെടുക്കുവാന്‍ നിന്‍ വിലയേകുവാന്‍ 2
ജീവരക്തമേകനായ് ചൊരിഞ്ഞുവല്ലോ
രക്ഷക…1
വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
അകൃത്യമാകെയുമനുതാപത്തോടേറ്റു പറയുവിന്‍
പാപം പോക്കിടും – നിന്‍ രോഗം നീക്കിടും 2
ശുദ്ധനാക്കി നിന്നെ സ്വന്ത പുത്രനാക്കിടും
രക്ഷക…2,ആതങ്കം…2, രക്ഷക…1
rakshakanesuvin sannidhiyil
katannu vannituvin
mahathvaraajanaay ninnileykkinnavan
ezhunnalleetatte
aathangkam neekkuvaan aanandamekuvaan 2
aathmanaathhan ninneyum vilichchitunnu
rakshaka…1
laasar marichchavanaayirunnu naatam vachchirunnu
avanauyirekiya daiva sabdam innu
ninnil muzhangngitatte
kallarra thurrakkatte kettukal azhiyatte 2
maranabandhanangngale vittuporu nee
rakshaka…1
daivasnehaththinte darsanam nee
kroosil kantituka
paapamillaaththavan ninte perkkaay mara
kroosil marichchuvallo
veentetukkuvaan nin vilayekuvaan 2
jeevarakthamekanaay chorinjnjuvallo
rakshaka…1
vaagdaththam polavaninnivite aagathanaayittunt
akrthyamaakeyumanuthaapaththotetu parrayuvin
paapam pokkitumnin rogam neekkitum 2
suddhanaakki ninne svantha puthranaakkitum
rakshaka…2, aathangkam…2, rakshaka…1
Other Songs
Lyrics not available