യേശുവിന്‍റെ നാമമേ ശാശ്വതമാം നാമമേ
ആശ്രിതര്‍ക്കഭയമാം സങ്കേതമേ
തുല്യമില്ലാ നാമമേ എല്ലാ നാവും വാഴ്ത്തുമേ
വല്ലഭത്വമുള്ള ദിവ്യ നാമമേ
മൂവുലകിലും മേലായ നാമമേ
സ്വര്‍ഗ്ഗലോകരാധ്യ വന്ദ്യ നാമമേ
മാധുര്യമേറിടും മാനസം മോദിക്കും…2
മഹോന്നതന്‍ തന്‍ ദിവ്യനാമം വാഴ്ത്തുമ്പോള്‍
യേശുവിന്‍റെ…
കല്ലറ തകര്‍ത്തുയര്‍ത്ത നാമമേ
ചൊല്ലുവാനാകാത്ത ശക്ത നാമമേ
അത്ഭുത നാമമേ അതിശയ നാമമേ…2
പ്രത്യാശ നല്‍കിടുന്ന പുണ്യ നാമമേ
യേശുവിന്‍റെ…
പാരില്‍നിന്നും തന്‍റെ നാമം മായ്ക്കുവാന്‍
വീറു കാട്ടിയോര്‍ തകര്‍ന്നടിഞ്ഞുപോയ്
പ്രതാപമോടിതാ പ്രശോഭ പൂരിതം…2
ഭൂമണ്ഡലം നിറഞ്ഞതേക നാമമേ
യേശുവിന്‍റെ…
yesuvinte naamame saasvathamaam naamame
aasritharkkabhayamaam sangkethame
thulyamillaa naamame ellaa naavum vaazhththume
vallabhathvamulla divya naamame
moovulakilum melaaya naamame
svarggalokaraadhya vandya naamame
maadhuryamerritum maanasam modikkum…2
mahonnathan than divyanaamam vaazhththumpol
yesuvinte…
kallarra thakarththuyarththa naamame
cholluvaanaakaaththa saktha naamame
athbhutha naamame athisaya naamame…2
prathyaasa nalkitunna punya naamame
yesuvinte…
paarilninnum thante naamam maaykkuvaan
veerru kaattiyor thakarnnatinjnjupoy
prathaapamotithaa prasobha pooritham…2
bhoomandalam nirranjnjatheka naamame
yesuvinte…
Other Songs
Lyrics not available