എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ടുപാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണു ദൈവം
എന്നെ കൈ….
എന്‍റെ കഷ്ടതകള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ദുഃഖങ്ങള്‍ ഏറ്റുവാങ്ങും സ്നേഹം
എന്‍റെ മുറിവുകളില്‍ ആശ്വാസമേകി
എന്‍റെ മിഴിനീരു മായ്ക്കുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണു ദൈവം
എന്നെ കൈ…
എന്‍റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം
എന്‍റെ ആത്മാവില്‍ ആമോദമേകി
എന്നെ മാറോടു ചേര്‍ക്കുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണു ദൈവം
എന്നെ കൈ….
enne kaipidichchu nadathunna sneham
enne kaikalil thaangngitunna sneham
enne tholiletum thaaraattupaatum
melle chaanjchakkamaattunna sneham
aa sneham aa sneham
aa divyasnehamaanu daivam
enne kai….
ente kashtathakal neekkitunna sneham
ente duhkhangngal etuvaangngum sneham
ente murrivukalil aasvaasameki
ente mizhineeru maaykkunna sneham
aa sneham aa sneham
aa divyasnehamaanu daivam
enne kai…
ente paapangngal neekkitunna sneham
ente bhaarangngal thaangngitunna sneham
ente aathmaavil aamodameki
enne maarrotu cherkkunna sneham
aa sneham aa sneham
aa divyasnehamaanu daivam
enne kai….
Other Songs
Lyrics not available