We preach Christ crucified

ദേവാധിദേവൻ നീ രാജാധി രാജൻ ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു

ദേവാധിദേവന്‍ നീ രാജാധിരാജന്‍
ദൂതന്മാര്‍ രാപകല്‍ വാഴ്ത്തിടുന്നു
മന്നിലും വിണ്ണിലും ആരാധ്യനാം നീ
ഉന്നത നന്ദനന്‍ നീ യോഗ്യനാം

നീ എന്നും യോഗ്യന്‍ നീ എന്നും യോഗ്യന്‍
ദൈവത്തിന്‍ കുഞ്ഞാടേ നീ യോഗ്യനാം
സ്തോത്രം സ്തുതി ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാനെന്നും നീ യോഗ്യനാം

സ്വര്‍ഗ്ഗസുഖം വെടിഞ്ഞെന്‍ പാപം തീര്‍പ്പാന്‍
ദൈവത്തിന്‍ കുഞ്ഞാടായ് ഭൂവില്‍ വന്നു
നീയറുക്കപ്പെട്ടു നിന്‍ നിണം ചിന്തി
വീണ്ടെടുത്തെന്നെയും നീ യോഗ്യനാം
നീ എന്നും…2
ക്രൂശിലാ കൂരിരുളില്‍ ഏകനായി
ദൈവത്താല്‍ കൈവിടപ്പെട്ടവനായ്
നീ സഹിച്ചു ദൈവക്രോധമെല്ലാം
എന്‍ പാപം മൂലമായ് നീ യോഗ്യനാം
നീ എന്നും…2
പാതകര്‍ മദ്ധ്യത്തില്‍ പാതകനെപ്പോല്‍
പാപമായ് തീര്‍ന്നു നീ ക്രൂശതിന്മേല്‍
നീ മരിച്ചു എന്‍റെ പാപങ്ങള്‍ പോക്കി
എന്തൊരു സ്നേഹമേ നീ യോഗ്യനാം
നീ എന്നും…4

devaadhidevan nee raajaadhiraajan
doothanmaar raapakal vaazhththitunnu
mannilum vinnilum aaraadhyanaam nee
unnatha nandanan nee yogyanaam

nee ennum yogyan nee ennum yogyan
daivaththin kunjnjaate nee yogyanaam
sthothram sthuthi bahumaanangngalellaam
sveekarippaanennum nee yogyanaam

svarggasukham vetinjnjen paapam theerppaan
daivaththin kunjnjaataay bhoovil vannu
neeyarrukkappettu nin ninam chinthi
veentetuththenneyum nee yogyanaam
nee ennum…2
kroosilaa koorirulil ekanaayi
daivaththaal kaivitappettavanaay
nee sahichchu daivakrodhamellaam
en paapam moolamaay nee yogyanaam
nee ennum…2
paathakar maddhyaththil paathakaneppol
paapamaay theernnu nee kroosathinmel
nee marichchu ente paapangngal pokki
enthoru snehame nee yogyanaam
nee ennum…4

Songs 2021

Released 2021 Dec 52 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00