സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ
വേദഗ്രന്ഥത്തിന്‍റെ മാര്‍ഗ്ഗം പുണരുന്നു ഞാന്‍
കരളിന്‍റെ മോഹങ്ങള്‍ ക്ഷണിച്ചിട്ടും നോക്കാതെ
ക്രൂശിതന്‍റെ വഴിയെ വരുന്നിതാ ഞാന്‍
ആ വഴിയോ ഈ വഴിയോ എന്നെന്നുള്ളില്‍ ചിന്തിച്ച്
ആത്മീയ സംഘര്‍ഷം വളരുന്നല്ലോ
സ്വാദേറും…
ലോകാധികാരം തടഞ്ഞിട്ടും കൂസാതെ
സുവിശേഷ സാരം പകരുന്നു ഞാന്‍
ആഹ്ളാദ വേളകള്‍ പറഞ്ഞിട്ടും നോക്കാതെ
യേശുവേ! നിന്‍ സാക്ഷ്യം നല്‍കാന്‍ അണയുന്നു ഞാന്‍
സ്വാദേറും…
കണ്ണീരിന്‍ ഭാരം തകര്‍ത്തിട്ടും വീഴാതെ
കുരിശെന്‍റെ കൈയില്‍ ഏന്തുന്നു ഞാന്‍
നൈരാശ്യം എന്നെ ഉലച്ചിട്ടും കേഴാതെ
നിന്‍റെ നാമം എന്‍റെ ചുണ്ടില്‍ ജപിക്കുന്നു ഞാന്‍
സ്വാദേറും…
ആ വഴിയോ…സ്വാദേറും….
swaaderum lokamenne vilicchittum pokaathe
veda granthatthinte maarggam punarunnu njaan
karalinte mohangal kshanicchittum nokkaathe
krooshithante vazhiye varunnithaa njaan
aa vazhiyo ee vazhiyo ennennullil chinthicchu
aathmeeya samgharsham valarunnallo…2
swaaderum…
lokaadhikaaram thadanjittum koosaathe
suvishesha saaram pakarunnu njaan
aahlaada velakal paranjittum nokkaathe
yeshuve! nin saakshyam nalkaan anayunnu njaan…..2
swaaderum…
kanneerin bhaaram thakartthittum veezhaathe
kurishente kaiyyil enthunnu njaan
nyraashyam enne ulacchittum kezhaathe
ninte naamam ente chundil japikkunnu njaan…..2
swaaderum..
aa vazhiyo…
swaaderum….
Other Songs
ഗീതം ഗീതം ജയ ജയ ഗീതം
പാടുവിന്‍ സോദരരേ!
നമ്മള്‍-യേശുനാഥന്‍ ജീവിക്കുന്നതിനാല്‍
ജയڊഗീതം പാടിടുവിന്‍ -2
പാപം ശാപം സകലവും തീര്‍പ്പാന്‍
അവതരിച്ചിഹെ നരനായ് -2
ദൈവകോപത്തീയില്‍ വെന്തെരിഞ്ഞവനായ്
രക്ഷകന്‍ ജീവിക്കുന്നു -2 ഗീതം….
ഉലകമഹാത്മാരഖിലരുമൊരുപോല്‍
ഉറങ്ങുന്നു കല്ലറയില്‍ -2
നമ്മള്‍ ഉന്നതന്‍ യേശുമഹേശ്വരന്‍ മാത്രമ-
ങ്ങുയരത്തില്‍ വാണിടുന്നു -2 ഗീതം….
കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍
ഉല്‍സുകരായിരിപ്പിന്‍ -2
നമ്മള്‍ ആത്മനാഥന്‍ ജീവിക്കവേ ഇനി
അലസത ശരിയാമോ? -2 ഗീതം….
വാതിലുകളെ നിങ്ങള്‍ തലകളെ ഉയര്‍ത്തുവിന്‍
വരുന്നിതാ ജയരാജന്‍ -2
നിങ്ങള്‍ ഉയര്‍ന്നിരിപ്പിന്‍ കതകുകളേ
ശ്രീ യേശുവേ സ്വീകരിപ്പാന്‍ -2 ഗീതം….
Geetham geetham jaya jaya geetham
paaduvin sodarare
nammal yeshunathan jeevikkunnathinal
jayageetham paadiduvin
paapam shaapam sakalavum theerppaan
avatharichihe naranaay
daivakopatheeyil ventherinjavanaay
rakshakan jeevikkunnu
geetham……
ulakamahaathmaarakhilarumorupol
urangunnu kallarrayil
nammal unnathan yeshumahesvaran mathrama
nguyaraththil vaanidunnu
geetham……
kalushathayakatti kannuneer thudappin
ulsukaraayirippin
nammal aathmanathan jeevikkave ini
alasatha sariyaamo
geetham……..
vaathilukale ningal thalakale uyarththuvin
varunnitha jayaraajan
ningal uyarnnirippin kathakukale
sree yeshuve sweekarippaan
geetham…….