എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍
നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
എന്നെ നടത്തുന്ന വഴികളോര്‍ത്താല്‍
ആനന്ദത്തിന്നശ്രു പൊഴിഞ്ഞിടുമേ
യേശുവേ! രക്ഷകാ നിന്നെ ഞാന്‍
സ്നേഹിക്കും ആയുസ്സിന്‍ നാളെല്ലാം
നന്ദിയാല്‍ പാടിടും
പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍
പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി
പാടാന്‍ പുതുഗീതം നാവില്‍ തന്നു
പാടും സ്തുതികള്‍ എന്നേശുവിന് യേശുവേ-1
ഉളളം കലങ്ങിടും വേളയിലെന്‍
ഉള്ളില്‍ വന്നേശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ട എന്മകനേ
എല്ലാ നാളും ഞാന്‍ കൂടെയുണ്ട് യേശുവേ-1
ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടും പോല്‍ നാഥന്‍ നല്കിടുന്നു
തിന്നു തൃപ്തനായി തീര്‍ന്നശേഷം
നന്ദിയാല്‍ സ്തോത്രം പാടുമെന്നും
യേശുവേ-1
ദേഹം ക്ഷയിച്ചാലും യേശുവേ! നിന്‍
സ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്മാന്‍ കൊതിക്കുന്നേ നിന്മുഖം ഞാന്‍
കാന്താ! വേഗം നീ വന്നീടണേ യേശുവേ-2
enne karuthunna vidhangal orththaal
nandiyaal ullam niranjidunne
enne nadatthunna vazhikal orththaal
aanandatthin ashru pozhinjidume
yeshuve! rakshakaa! ninne njaan
snehikkum aayussin naalellaam
nandiyaal paadidum…2
paapakkuzhiyil njaan thaanidaathen
paadam urappulla paaramel nirththi
paadaan puthu geetham naavil thannu
paadum sthuthikal enneshuvinu
yeshuve-1
ullam kalangidum velayilen
ullil vanneshu cholleedunnu
thellum bhayam venda en makane
ellaa naalum njaan koodeyundu
yeshuve-1
oro divasavum vendathellaam
vendumpol naathan nalkidunnu
thinnu thrupthanaay theernna shesham
nandiyaal sthothram paadumennum
yeshuve-1
deham kshayichaalum yeshuve! nin
sneham ghoshikkum lokamengum
kaanmaan kothikkunne nin mukham njaan
kaanthaa! vegam nee vanneedane
yeshuve-2
Other Songs
കണ്ടാലോ ആളറിയുകില്ല ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു മകനേ, മകളേ, നി മാന്യനായിടുവാന്‍ – 2 കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞിടുന്നു കാല്‍കരങ്ങള്‍ നിനക്കായ് തുളയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായ് തകര്‍ന്നിടുന്നു- 2 ചുടുചോര തുള്ളിയായ് വീഴുന്നു നിന്‍ പാപം പോക്കുവാനല്ലയോ? മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാന്‍ അല്ലയോ? മകനേ… കള്ളന്മാര്‍ നടുവില്‍ കിടന്നതും നിന്നെ ഉയര്‍ത്തുവാനല്ലയോ? മാര്‍വ്വിടം ആഴമായ് മുറിഞ്ഞതും സൗഖ്യം നിനക്കേകാന്‍ അല്ലയോ? മകനേ… പത്മോസില്‍ യോഹന്നാന്‍ കണ്ടതോ സൂര്യനേക്കാള്‍ ശോഭയാല്‍ അത്രേ ആ ശബ്ദം ഞാനിതാ കേള്‍ക്കുന്നു പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു ആദ്യനും അന്ത്യനും ജീവനുമായവനേ – 4 Kandaalo Aalariyukilla UzhavuchaalPol Murinjeedunnu Kandaalo Mukhashobhayilla Chorayaal Niranjozhukeedunnu 2 Makane, Makale, Ni Maanyanaayiduvaan-2 KaalVariyil Ninakkaayu Pidanjidunnu KaalKarangal Ninakkaayu Thulaykkappettu Makane Nee Nokkuka Ninakkaayu ThakarNnidunnu- 2 Chuduchora Thulliyaayu Veezhunnu Nin Paapam Pokkuvaanallayo? Mullukal Shirasil Aazhnnathum Nin Shirasuyaruvaan Allayo? 2 Makane… Kallanmaar Naduvil Kidannathum Ninne UyarTthuvaanallayo? MaarVvidam Aazhamaayu Murinjathum Saukhyam Ninakkekaan Allayo? 2 Makane… Pathmosil Yohannaan Kandatho Sooryanekkaal Shobhayaal Athre Aa Shabdam Njaanithaa KelKkunnu Peruvellam Iracchil Polaakunnu 2 Aadyanum Anthyanum Jeevanumaayavane – 4