വെള്ളം വീഞ്ഞായ് മാറ്റിയ യേശുനാഥാ! നിന്‍റെ
സന്നിധാനമണഞ്ഞു വാഴ്ത്തിടുന്നെങ്ങള്‍
പാപഭാരം പേറിടുന്നെന്‍ ജീവിതത്തെയിന്ന്
ശുദ്ധമാക്കിത്തീര്‍ത്തിടണേ യേശുനായകാ!
മണവുമില്ല രുചിയുമില്ല നിറവുമില്ല വെള്ളം
ലഹരിയുള്ള വീര്യമുള്ള മധുരവീഞ്ഞായി
താഴ്ചപറ്റി വീഴ്ചപറ്റി കരുത്തു പോയോരെന്നെ
രൂപഭാവമാറ്റമേകി സ്വീകരിക്കണേ
വെള്ളം….1 പാപഭാരം….1
മരണജലം മധുരമാക്കിത്തീര്‍ത്ത യേശുനാഥാ!
എന്‍റെ ജീവിതത്തിലുമീ അത്ഭുതംചെയ്ക
യേശുവിന്‍റെ രക്തത്താലേ ശുദ്ധി ഞാന്‍ പ്രാപിച്ചു
പഞ്ഞിപോലെ എന്‍ ഹൃദയം വെണ്മയാക്കണേ
വെള്ളം….1 പാപഭാരം….1
യേശുവിന്‍റെ രക്തത്താല്‍ വിടുതല്‍ പ്രാപിച്ചപ്പോള്‍
എന്‍റെ ഹൃത്തില്‍ ആനന്ദത്തിന്‍ ലഹരി നിറഞ്ഞു
ഹല്ലേലൂയ്യ ഗാനം നൃത്തമാടി നാവില്‍
വിശുദ്ധിയെ തികപ്പാന്‍ ഓടിടുന്നു ഞാന്‍
വെള്ളം….1 പാപഭാരം….1
കര്‍ത്തനെഴുന്നള്ളീടുവാന്‍ കാലമേറെയില്ല
അന്ത്യകാല ലക്ഷണങ്ങള്‍ കണ്ടിടുന്നല്ലോ
ഒടുവിലത്തെ പന്തിയില്‍ നാം മേല്‍ത്തരമാം വീഞ്ഞിന്‍
വീര്യമേകാന്‍ ആത്മശക്തി നേടിടാം ക്ഷണം
വെള്ളം….2 പാപഭാരം….2
vellam veenjaayu maattiya yeshunaathaa! Ninte
sannidhaanamananju vaazhtthidunnengal 2
paapabhaaram peridunnen jeevithattheyinnu
shuddhamaakkittheertthidane yeshunaayakaa! 2
manavumilla ruchiyumilla niravumilla vellam
lahariyulla veeryamulla madhuraveenjaayi 2
thaazhchapatti veezhchapatti karutthu poyorenne
roopabhaavamaattameki sveekarikkane 2
vellam….1 paapabhaaram….1
maranajalam madhuramaakkittheerttha yeshunaathaa!
ente jeevithatthilumee athbhuthamcheyka 2
yeshuvinte rakthatthaale shuddhi njaan praapicchu
panjipole en hrudayam venmayaakkane 2
vellam….1 paapabhaaram….1
yeshuvinte rakthatthaal viduthal praapicchappol
ente hrutthil aanandatthin lahari niranju 2
hallelooyya gaanam nrutthamaadi naavil
vishuddhiye thikappaan odidunnu njaan 2
vellam….1 paapabhaaram….1
kartthanezhunnalleeduvaan kaalamereyilla
anthyakaala lakshanangal kandidunnallo 2
oduvilatthe panthiyil naam melttharamaam veenjin
veeryamekaan aathmashakthi nedidaam kshanam 2
vellam….2 paapabhaaram….2
Prof. M.Y. Yohannan
Other Songs
Lyrics not available