കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം
കൊയ്ത്തിനു പോകാം കറ്റകള്‍കെട്ടാം
തളര്‍ന്നുപോകാതെ വിളവെടുത്തീടാം
കര്‍ത്തന്‍ വരവിന്നായ് ഒരുങ്ങീടാം
അയയ്ക്കണേ നാഥാ നിയോഗമേകി
നിനക്കായ് പോകാനൊരുക്കിടുക
എവിടെയാണെങ്കിലും നിന്‍ഹിതം മാത്രം
നിറവേറ്റുവാനായ് അനുവദിക്കൂ
കൊയ്ത്തു വളരെ… 1
തളര്‍ന്നുപോകാതെ…
കണ്ണീരില്‍ വിതച്ചു ആര്‍പ്പോടെ കൊയ്യാം
ആത്മാവിന്‍ വിളകള്‍ കൊയ്തെടുക്കാം
നീതിയില്‍ വിതച്ചു സമാധാനം കൊയ്യാം
നീതിയിന്‍ സൂര്യനെ എതിരേല്ക്കാം
കൊയ്ത്തുവളരെ… 1
തളര്‍ന്നുപോകാതെ….
ചെന്നായ്ക്കള്‍ നടുവില്‍ കുഞ്ഞാടുപോല്‍
എല്ലാം മറന്നു നിന്‍ വേല തികയ്ക്കാം
ആശീര്‍വദിയ്ക്കൂ ഏഴയാമെന്നെയും
നിറയ്ക്കുവാന്‍ വിളവുകള്‍ കളപ്പുരയില്‍
കൊയ്ത്തുവളരെ….
തളര്‍ന്നുപോകാതെ….
Koytthu Valareyundu Velakkaaro Viralam
Koytthinu Pokaam KattakalKettaam
ThalarNnupokaathe Vilaveduttheedaam
KarTthan Varavinnaayu Orungeedaam 2
Ayaykkane Naathaa Niyogameki
Ninakkaayu Pokaanorukkiduka
Evideyaanenkilum NinHitham Maathram
Niravettuvaanaayu Anuvadikkoo 2
Koytthu Valare… 1
ThalarNnupokaathe…
Kanneeril Vithacchu AarPpode Koyyaam
Aathmaavin Vilakal Koythedukkaam 2
Neethiyil Vithacchu Samaadhaanam Koyyaam
Neethiyin Sooryane Ethirelkkaam 2
Koytthuvalare… 1
ThalarNnupokaathe….
Chennaaykkal Naduvil Kunjaadupol
Ellaam Marannu Nin Vela Thikaykkaam 2
AasheerVadiykkoo Ezhayaamenneyum
Niraykkuvaan Vilavukal Kalappurayil 2
Koytthuvalare….2
ThalarNnupokaathe…2
Other Songs
യഹോവേ രക്ഷിക്കേണമേ
ഭക്തന്മാരില്ലാതെ പോകുന്നു
മനുഷ്യപുത്രന്മാരില്‍ വിശ്വസ്തന്മാര്‍
നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു
ദോഷം നിരൂപിക്കുന്ന ഏഷണി പറയുന്ന
സ്നേഹം ഇല്ലാത്തവരായ് തീര്‍ന്നിടുന്നു
വ്യാജം സംസാരിക്കുന്ന വിശ്വാസം ത്യജിക്കുന്ന
ഭയമില്ലാത്തവരും ഏറിടുന്നു
യഹോവേ…
ലോകത്തിന്‍ മോഹങ്ങളില്‍ കുടുങ്ങിയ
ദര്‍ശനം നഷ്ടപ്പെട്ട ജീവിതങ്ങള്‍
ജീവനുണ്ടെന്നാകിലും മരിച്ചവരായ് പലര്‍
പാപത്തിന്‍ വഴികളില്‍ നില്‍ക്കുന്നിതാ
ശീതവാന്മാരോ അല്ല ഉഷ്ണവാന്മാരോ അല്ല
ശീതോഷ്ണവാന്മാരും ഏറിടുന്നു
യഹോവേ…
അന്ത്യത്തോളം വിശ്വസ്തന്‍ ആയിരുന്നാല്‍
ലഭ്യമേ നിശ്ചയമാ കിരീടങ്ങള്‍
മനുഷ്യപുത്രനവന്‍ വെളിപ്പെടുന്ന നാളില്‍
വിശ്വാസം കണ്ടെത്തുമോ ഈ ഉലകില്‍?
യഹോവയായ ദൈവം കാര്യം തീര്‍ക്കുന്ന നാളില്‍
ബലപ്പെട്ടിരിക്കുമോ നിന്‍ കരങ്ങള്‍? യഹോവേ….
yahove rakshikkename
bhakthanmaarillaathe pokunnu
Manushyaputhranmaaril vishvasthanmaar
naalkkunaal kuranjukondirikkunnu -2
dosham niroopikkunna eshani parayunna
sneham illaatthavaraayu theernnitunnu
vyaajam samsaarikkunna vishvaasam thyajikkunna
bhayamillaatthavarum eritunnu
yahove…
Lokatthin mohangalil kutungiya
darshanam nashtappetta jeevithangal -2
jeevanundennaakilum maricchavaraayu palar
paapatthin vazhikalil nilkkunnithaa
sheethavaanmaaro alla ushnavaanmaaro alla
sheethoshnavaanmaarum eritunnu
yahove…
Anthyattholam vishvasthan aayirunnaal
labhyame nishchayamaa kireetangal -2
manushyaputhranavan velippetunna naalil
vishvaasam kandetthumo ee ulakil?
yahovayaaya dyvam kaaryam theerkkunna naalil
balappettirikkumo nin karangal?
yahove….