ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും
ഇക്കരെ നിന്നക്കരെയെത്തും
ഈ മണ്ണുമണ്ണില്‍ ചേര്‍ന്നിടും നാളെയാരു പോകുമോ?
ആരറിഞ്ഞൊരുങ്ങി നില്‍ക്കുക എപ്പോഴും
യാത്രയ്ക്കായ് നാമൊരുങ്ങുക
നശ്വരമാണീലോകം കത്തിയെരിഞ്ഞീടുമേ
വെന്തുരുകും ഭൂമി മൊത്തമായ്
ഈ ഭൂവില്‍ നാം നേടിയതെല്ലാം പട്ടുപോയീടുമേ
സ്വന്തമല്ല കൂടെവരില്ല ഈ യാത്രയില്‍
കൂട്ടിനായ് ആരും വരില്ല
തന്നത്താന്‍ ത്യജിയ്ക്കുക വേഗം ക്രൂശെടുക്കുക
യേശുവെ പിന്‍ഗമിയ്ക്കുക
ലക്ഷ്യം തെറ്റിടാതെ നാം വേഗമെത്തിച്ചേര്‍ന്നിടും
ആശിച്ച തുറമുഖത്തു നാം സന്തോഷമായ്
പാടിടും വിശുദ്ധര്‍ കൂട്ടത്തില്‍
ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും
ഇളകാത്ത രാജ്യം പ്രാപിച്ചീടും ഞാന്‍
ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം
ദഹിപ്പിയ്ക്കും അഗ്നിയല്ലയോ വാക്കു
മാറാത്ത ദൈവമല്ലയോ
ഈ മണ്‍ശരീരം – 2
ഈ മണ്ണുമണ്ണില്‍ – 2
Ee manshareeram maaridum vinshareeram praapiykkum
ikkare ninnakkareyetthum 2
ee mannumannil chernnidum naaleyaaru pokumo?
aararinjorungi nilkkuka eppozhum
yaathraykkaayu naamorunguka 2
nashvaramaaneelokam katthiyerinjeedume
venthurukum bhoomi motthamaayu 2
ee bhoovil naam nediyathellaam pattupoyeedume
svanthamalla koodevarilla ee yaathrayil
koottinaayu aarum varilla 2
thannatthaan thyajiykkuka vegam krooshedukkuka
yeshuve pingamiykkuka 2
lakshyam thettidaathe naam vegametthicchernnidum
aashiccha thuramukhatthu naam santhoshamaayu
paadidum vishuddhar koottatthil 2
bhoomi ilakimaaridum aakaasham maanjupoyidum
ilakaattha raajyam praapiccheedum njaan 2
bhakthiyode jeevicchu dyvatthe sevicchidaam
dahippiykkum agniyallayo vaakku
maaraattha dyvamallayo 2
ee manshareeram – 2, ee mannumannil – 2
Other Songs
Lyrics not available