We preach Christ crucified

ഹീനമനു ജനനം എടുത്ത

ഹീനമനുജനനംഎടുത്ത

യേശുരാജന്‍ നിന്‍ സമീപെ നില്‍പ്പൂ

ഏറ്റുകൊള്ളവനെ തള്ളാതെ -2

ഹീനമനുജനനം എടുത്ത

 

കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചു

മുള്‍മുടി ചൂടിനാന്‍ പൊന്‍ശിരസ്സതിന്‍മേല്‍

നിന്ദയും ദുഷിയും പീഡയും സഹിച്ചു

ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്

കരുണയായ് നിന്നെ വിളിച്ചിടുന്നു    -2

ഹീന…

തല ചായിക്കുവാന്‍ സ്ഥലവും ഇല്ലാതെ

ദാഹം തീര്‍ക്കുവാന്‍ ജലവും ഇല്ലാതെ

ആശ്വാസം പറവാന്‍ ആരും തനിക്കില്ലാതെ

അരുമ രക്ഷകന്‍ ഏകനായ് മരിച്ചു

ആ പാടുകള്‍ നിന്‍ രക്ഷയ്ക്കേ  -2

ഹീന…

അവന്‍ മരണത്താല്‍ സാത്താന്‍റെ തലതകര്‍ത്തു

തന്‍റെ രക്തത്താല്‍ പാപക്കറകള്‍ നീക്കി

നിന്‍റെവ്യാധിയും വേദനയും നീക്കുവാന്‍

നിന്‍റെ ശാപത്തില്‍ നിന്നും വിടുതല്‍ നല്‍കാന്‍

കുരിശില്‍ ജയിച്ചെല്ലാറ്റെയും  -2

ഹീന…

മായാ ലോകത്തെ തെല്ലുമേ നമ്പാതെ

മാനവമാനസം ആകെയും മാറുമെ

മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കില്‍

നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിയ്ക്കാം

ആശയോടു നീ വന്നീടുക   -2

ഹീന…

ഇനിയും താമസമാകുമോ മകനേ?

അന്‍പിനേശുവിങ്കല്‍ കടന്നുവരുവാന്‍

ഈ ഉലകം തരാതുള്ള സമാധാനത്തെ

ഇന്നു നിനക്കു തരുവാനായ് കാത്തിടുന്നു

അന്‍പിലേശുവിളിച്ചിടുന്നു  -2

 

Heena manujananam eduttha

yeshu raajan‍ nin‍ sameepe nil‍ppoo

etukollavane thallaathe -2

heena manujananam eduttha…

 

kaikalil‍ kaal‍kalil‍ aanikal‍ tharacchu

mul‍mudi choodinaan‍ pon ‍shirassathin‍mel‍  -2

ninnayum dushiyum peedayum sahicchu

divyamaam rudhiram chorinju ninakkaay

karunayaay ninne vilicchidunnu  -2

heena…

thala chaayikkuvaan‍ sthalavum illaathe

daaham theer‍kkuvaan‍ jalavum illaathe  -2

aashwaasam paravaan‍ aarum thanikkillaathe

aruma rakshakan‍ ekanaay maricchu

aa paadukal‍ nin‍ rakshaykke  -2

heena…

avan‍ maranatthaal‍ saatthaante thala thakar‍tthu

thante rakthatthaal‍ paapakkarakal‍ neekki  -2

ninte vyaadhiyum vedanayum neekkuvaan‍

ninte shaapatthil‍ ninnum viduthal‍ nal‍kaan‍

kurishil‍ jayicchellaateyum  -2

heena…

maayaa lokatthe thellume nampaathe

maanava maanasam aakeyum maarume  -2

maaraattha devane snehiccheedunnenkil‍

nithyamaam santhosham praapicch aanandiykkaam

aashayodu nee vanneeduka   -2

heena…

iniyum thaamasam aakumo makane?

an‍pin yeshuvinkal‍ kadannu varuvaan‍  -2

ee ulakam tharaathulla samaadhaanatthe

innu ninakku tharuvaanaay kaatthidunnu

an‍pil yeshu vilicchidunnu  -2

heena…

yeshu…heena..

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അടവി തരുക്കളിന്നിടയില്‍ ഒരുനാരകമെന്നപോലെ വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ അതിശ്രേഷ്ഠനാം യേശുവിനെ

വാഴ്ത്തുമേ എന്‍റെ പ്രിയനെ ജീവകാലമെല്ലാം ഈ മരുയാത്രയില്‍ നന്ദിയോടെ ഞാന്‍ പാടിടുമേ – 2

പനിനീര്‍പുഷ്പം ശാരോനിലവന്‍ താമരയുമേ താഴ്വരയില്‍ വിശുദ്ധരില്‍ അതി വിശുദ്ധനവന്‍ മാ-സൗന്ദര്യസമ്പൂര്‍ണ്ണനെ വാഴ്ത്തുമേ പകര്‍ന്ന തൈലംപോല്‍ നിന്‍നാമം പാരില്‍ സൗരഭ്യം വീശുന്നതാല്‍ പഴി, ദുഷി, നിന്ദ, ഞെരുക്കങ്ങളില്‍ എന്നെ സുഗന്ധമായ് മാറ്റിടണേ വാഴ്ത്തുമേ മനഃക്ളേശ തരംഗങ്ങളാല്‍ ദഃഖസാഗരത്തില്‍ മുങ്ങുമ്പോള്‍ തിരുക്കരം നീട്ടിയെടുത്തണച്ചു ഭയപ്പെടേണ്ട എന്നുരച്ചവനെ വാഴ്ത്തുമേ തിരുഹിതമിഹെ തികച്ചിടുവാന്‍ ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ എന്‍റെ വേലയെ തികച്ചുംകൊണ്ട് നിന്‍റെ മുമ്പില്‍ ഞാന്‍ നിന്നിടുവാന്‍ വാഴ്ത്തുമേ

Adavi tharukkalinnidayil‍ orunaarakamennapole vishuddharin‍ naduvil‍ kaanunne athishreshttanaam yeshuvine

vaazhtthume en‍te priyane jeevakaalamellaam ee maruyaathrayil‍ nandhiyode njaan‍ paadidume – 2

panineer‍pushpam shaaronilavan‍ thaamarayume thaazhvarayil‍ – 2 vishuddharil‍ athi vishuddhanavan‍ maa-saundaryasampoor‍nnane – 2 vaazhtthume pakar‍nna thylampol‍ nin‍naamam paaril‍ saurabhyam veeshunnathaal‍ – 2 pazhi, dushi, ninda, njerukkangalil‍ enne sugandhamaayu maattidane – 2 vaazhtthume manaklesha tharamgangalaal‍ dukhasaagaratthil‍ mungumpol‍ – 2 thirukkaram neettiyedutthanacchu bhayappetenda ennuracchavane – 2 vaazhtthume thiruhithamihe thikacchiduvaan‍ ithaa njaanippol‍ vannidunne – 2 en‍te velaye thikacchumkondu nin‍te mumpil‍ njaan‍ ninniduvaan‍ – 2 vaazhtthume

Playing from Album

Central convention 2018

അടവി തരുക്കളിന്നിടയിൽ

00:00
00:00
00:00