We preach Christ crucified

കർത്താവിലെന്നും എൻ്റെ

കര്‍ത്താവിലെന്നും എന്‍റെയാശ്രയം
കര്‍ത്തൃസേവതന്നെ എന്‍റെയാഗ്രഹം
കഷ്ടമോ നഷ്ടമോ എന്തുവന്നീടിലും
കര്‍ത്താവിന്‍ പാദം ചേര്‍ന്നുചെല്ലും ഞാന്‍


ആര്‍ത്തുപാടി ഞാന്‍ ആനന്ദത്തോടെ
കീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ
ഇത്രനല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍
ഹല്ലേലൂയ്യ പാടും ഞാന്‍


തന്‍ സ്വന്ത ജീവന്‍ തന്ന രക്ഷകന്‍
തള്ളുകയില്ലേതു ദുഃഖനാളിലും
തന്‍തിരു കൈകളാല്‍ താങ്ങി നടത്തിടും
തന്‍ സ്നേഹം ചൊല്‍വാന്‍ പോര വാക്കുകള്‍
ആര്‍ത്തു……
വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍
വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍
വന്‍തിര പോലോരോ ക്ലേശങ്ങള്‍ വന്നാലും
വല്ലഭന്‍ ചൊല്‍കില്‍ എല്ലാം മാറിടും
ആര്‍ത്തു….
എന്‍ സ്വന്തബന്ധു മിത്രരേവരും
എന്നെ കൈവിട്ടാലും ഖേദമെന്തിനായ്
കൈവിടുകില്ല തന്‍ വാഗ്ദത്തമുള്ളതാല്‍
ആശ്രയിച്ചെന്നും ആശ്വസിക്കും ഞാന്‍
ആര്‍ത്തു….
വിശ്വാസം കാത്തു ഓട്ടം ഓടിയെന്‍
ആയുസ്സെല്ലാം നല്ല പോര്‍ നടത്തും ഞാന്‍
പിന്നെയെന്‍ യേശുവിന്‍ പാദമണഞ്ഞു ഞാന്‍
എന്നാലും സ്തോത്രഗീതം പാടിടും
ആര്‍ത്തു….

Kar‍Tthaavilennum En‍Teyaashrayam
Kar‍Tthrusevathanne En‍Teyaagraham
Kashtamo Nashtamo Enthuvanneedilum
Kar‍Tthaavin‍ Paadam Cher‍Nnuchellum Njaan‍ 2




Aar‍Tthupaadi Njaan‍ Aanandatthode
Keer‍Tthanam Cheythennum Vaazhtthumeshuve
Ithranal‍ Rakshakan‍ Vereyilloozhiyil‍
Hallelooyya Paadum Njaan‍ 2




Than‍ Svantha Jeevan‍ Thanna Rakshakan‍
Thallukayillethu Duakhanaalilum
Than‍Thiru Kykalaal‍ Thaangi Nadatthidum
Than‍ Sneham Chol‍Vaan‍ Pora Vaakkukal‍ 2

Aar‍Tthu……


Vishvaasatthaal‍ Njaan‍ Yaathra Cheyyumen‍
Veettiletthuvolam Krooshin‍ Paathayil‍
Van‍Thira Poloro Kleshangal‍ Vannaalum
Vallabhan‍ Chol‍Kil‍ Ellaam Maaridum 2
Aar‍Tthu….




En‍ Svanthabandhu Mithrarevarum
Enne Kyvittaalum Khedamenthinaayu
Kyvidukilla Than‍ Vaagdatthamullathaal‍
Aashrayicchennum Aashvasikkum Njaan‍ 2
Aar‍Tthu….




Vishvaasam Kaatthu Ottam Odiyen‍
Aayusellaam Nalla Por‍ Nadatthum Njaan‍
Pinneyen‍ Yeshuvin‍ Paadamananju Njaan‍
Ennaalum Sthothrageetham Paadidum 2
Aar‍Tthu….

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അടവി തരുക്കളിന്നിടയില്‍ ഒരുനാരകമെന്നപോലെ വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ അതിശ്രേഷ്ഠനാം യേശുവിനെ

വാഴ്ത്തുമേ എന്‍റെ പ്രിയനെ ജീവകാലമെല്ലാം ഈ മരുയാത്രയില്‍ നന്ദിയോടെ ഞാന്‍ പാടിടുമേ – 2

പനിനീര്‍പുഷ്പം ശാരോനിലവന്‍ താമരയുമേ താഴ്വരയില്‍ വിശുദ്ധരില്‍ അതി വിശുദ്ധനവന്‍ മാ-സൗന്ദര്യസമ്പൂര്‍ണ്ണനെ വാഴ്ത്തുമേ പകര്‍ന്ന തൈലംപോല്‍ നിന്‍നാമം പാരില്‍ സൗരഭ്യം വീശുന്നതാല്‍ പഴി, ദുഷി, നിന്ദ, ഞെരുക്കങ്ങളില്‍ എന്നെ സുഗന്ധമായ് മാറ്റിടണേ വാഴ്ത്തുമേ മനഃക്ളേശ തരംഗങ്ങളാല്‍ ദഃഖസാഗരത്തില്‍ മുങ്ങുമ്പോള്‍ തിരുക്കരം നീട്ടിയെടുത്തണച്ചു ഭയപ്പെടേണ്ട എന്നുരച്ചവനെ വാഴ്ത്തുമേ തിരുഹിതമിഹെ തികച്ചിടുവാന്‍ ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ എന്‍റെ വേലയെ തികച്ചുംകൊണ്ട് നിന്‍റെ മുമ്പില്‍ ഞാന്‍ നിന്നിടുവാന്‍ വാഴ്ത്തുമേ

Adavi tharukkalinnidayil‍ orunaarakamennapole vishuddharin‍ naduvil‍ kaanunne athishreshttanaam yeshuvine

vaazhtthume en‍te priyane jeevakaalamellaam ee maruyaathrayil‍ nandhiyode njaan‍ paadidume – 2

panineer‍pushpam shaaronilavan‍ thaamarayume thaazhvarayil‍ – 2 vishuddharil‍ athi vishuddhanavan‍ maa-saundaryasampoor‍nnane – 2 vaazhtthume pakar‍nna thylampol‍ nin‍naamam paaril‍ saurabhyam veeshunnathaal‍ – 2 pazhi, dushi, ninda, njerukkangalil‍ enne sugandhamaayu maattidane – 2 vaazhtthume manaklesha tharamgangalaal‍ dukhasaagaratthil‍ mungumpol‍ – 2 thirukkaram neettiyedutthanacchu bhayappetenda ennuracchavane – 2 vaazhtthume thiruhithamihe thikacchiduvaan‍ ithaa njaanippol‍ vannidunne – 2 en‍te velaye thikacchumkondu nin‍te mumpil‍ njaan‍ ninniduvaan‍ – 2 vaazhtthume

Playing from Album

Central convention 2018

അടവി തരുക്കളിന്നിടയിൽ

00:00
00:00
00:00