സ്തോത്രം നാഥാ സ്തുതി മഹിതം
മഹത്വമേശുവിനനവരതം
ആരാധനയും ആദരവും
നന്ദി സ്തുതികളുമേശുവിന്
സ്തോത്രം…
ദുരിതക്കടലിന്നാഴത്തില്‍
മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍
കരകാണാക്കടലോളത്തില്‍
കാണുന്നഭയം തിരുമുറിവില്‍
സ്തോത്രം…
നിന്ദകള്‍, വീഡകള്‍, പഴി, ദുഷികള്‍
അപമാനങ്ങളുമപഹസനം
തിരുമേനിയതില്‍ ഏറ്റതിനാല്‍
സ്തുതിതേ മഹിതം തിരുമുമ്പില്‍
സ്തോത്രം…
പാപമകറ്റിയ തിരുരക്തം
ഉള്ളു തകര്‍ത്തൊരു തിരുരക്തം
അനുതാപാശ്രു തരുന്നതിനാല്‍
സ്തോത്രം നാഥാ സ്തുതിയഖിലം
സ്തോത്രം…
മുള്‍മുടിചൂടി പോയവനേ
രാജകിരീടമണിഞ്ഞൊരുനാള്‍
വരുമന്നെന്നുടെ ദുരിതങ്ങള്‍
തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന -2,
സ്തോത്രം നാഥാ സ്തുതിയഖിലം
സ്തോത്രം
sthothram naathaa sthuthi mahitham
mahathvameshuvinanavaratham
aaraadhanayum aadaravum
nandi sthuthikalumeshuvinu 2
sthothram…
durithakkadalinnaazhatthil
mungippongikkezhunnor
karakaanaakkadalolatthil
kaanunnabhayam thirumurivil 2
sthothram…
nindakal, peedakal, pazhi, dushikal
Apamaanangalumapahasanam 2
thirumeniyathil ettathinaal
sthuthithe mahitham thirumumpil 2
sthothram…
paapamakattiya thiruraktham
ullu thakartthoru thiruraktham 2
anuthaapaashru tharunnathinaal
sthothram naathaa sthuthiyakhilam 2
sthothram…
mulmudichoodi poyavane
Raajakireedamaninjorunaal 2
varumannennude durithangal
theerum vaazhum priyasavidham 2
sthothram…
Aaraadhana -2, sthothram…
Prof. M. Y. Yohannan
Other Songs
അടവി തരുക്കളിന്നിടയില്‍
ഒരുനാരകമെന്നപോലെ
വിശുദ്ധരിന്‍ നടുവില്‍ കാണുന്നേ
അതിശ്രേഷ്ഠനാം യേശുവിനെ
വാഴ്ത്തുമേ എന്‍റെ പ്രിയനെ
ജീവകാലമെല്ലാം
ഈ മരുയാത്രയില്‍
നന്ദിയോടെ ഞാന്‍ പാടിടുമേ – 2
പനിനീര്‍പുഷ്പം ശാരോനിലവന്‍
താമരയുമേ താഴ്വരയില്‍
വിശുദ്ധരില്‍ അതി വിശുദ്ധനവന്‍
മാ-സൗന്ദര്യസമ്പൂര്‍ണ്ണനെ
വാഴ്ത്തുമേ
പകര്‍ന്ന തൈലംപോല്‍ നിന്‍നാമം
പാരില്‍ സൗരഭ്യം വീശുന്നതാല്‍
പഴി, ദുഷി, നിന്ദ, ഞെരുക്കങ്ങളില്‍
എന്നെ സുഗന്ധമായ് മാറ്റിടണേ
വാഴ്ത്തുമേ
മനഃക്ളേശ തരംഗങ്ങളാല്‍
ദഃഖസാഗരത്തില്‍ മുങ്ങുമ്പോള്‍
തിരുക്കരം നീട്ടിയെടുത്തണച്ചു
ഭയപ്പെടേണ്ട എന്നുരച്ചവനെ
വാഴ്ത്തുമേ
തിരുഹിതമിഹെ തികച്ചിടുവാന്‍
ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ
എന്‍റെ വേലയെ തികച്ചുംകൊണ്ട്
നിന്‍റെ മുമ്പില്‍ ഞാന്‍ നിന്നിടുവാന്‍
വാഴ്ത്തുമേ
Adavi tharukkalinnidayil
orunaarakamennapole
vishuddharin naduvil kaanunne
athishreshttanaam yeshuvine
vaazhtthume ente priyane
jeevakaalamellaam
ee maruyaathrayil
nandhiyode njaan paadidume – 2
panineerpushpam shaaronilavan
thaamarayume thaazhvarayil – 2
vishuddharil athi vishuddhanavan
maa-saundaryasampoornnane – 2
vaazhtthume
pakarnna thylampol ninnaamam
paaril saurabhyam veeshunnathaal – 2
pazhi, dushi, ninda, njerukkangalil
enne sugandhamaayu maattidane – 2
vaazhtthume
manaklesha tharamgangalaal
dukhasaagaratthil mungumpol – 2
thirukkaram neettiyedutthanacchu
bhayappetenda ennuracchavane – 2
vaazhtthume
thiruhithamihe thikacchiduvaan
ithaa njaanippol vannidunne – 2
ente velaye thikacchumkondu
ninte mumpil njaan ninniduvaan – 2
vaazhtthume