അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല
വന്‍കൃപയാല്‍ തന്ന ദിവ്യദാനം
വിണ്ണിന്‍റെ ശക്തിയീ മണ്‍പാത്രത്തില്‍
നിക്ഷേപമായിന്നു നിറച്ചിടുന്നു
ആത്മാവിന്‍ ശക്തി അളവറ്റ ശക്തി
അത്ഭുതശക്തി ആ മഹാശക്തി
മേല്‍ക്കുമേല്‍ വ്യാപരിക്കും ദിവ്യശക്തി
ബലഹീനനാമെന്നില്‍ വര്‍ദ്ധിക്കും ശക്തി
രോഗക്കിടക്കയില്‍ ദേഹം ക്ഷയിക്കുമ്പോള്‍
വേഗത്തില്‍ സൗഖ്യമാക്കും ദിവ്യശക്തി
ക്ഷീണത്താല്‍ വാടിത്തളര്‍ന്നീടുമ്പോള്‍
തല്‍ക്ഷണം താങ്ങിത്തലോടും ശക്തി
ആത്മാവിന്‍ ശക്തി
നിന്ദകള്‍ കഷ്ടങ്ങള്‍ ഏറിടുമ്പോള്‍
ആനന്ദത്താലെന്നെ നയിക്കും ശക്തി
വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെ
ജീവാന്ത്യത്തോളം ജയം ഏകും ശക്തി
ആത്മാവിന്‍ ശക്തി
Athyantha shakthiyen svanthamennalla
vankrupayaal thanna divyadaanam – 2
vinninre shakthiyee manpaathratthil
nikshepamaayinnu niracchidunnu – 2
aathmaavin shakthi alavatta shakthi
athbhuthashakthi aa mahaashakthi – 2
melkkumel vyaaparikkum divyashakthi
balaheenanaamennil varddhikkum shakthi – 2
rogakkidakkayil deham kshayikkumpol
vegatthil saukhyamaakkum divyashakthi – 2
ksheenatthaal vaaditthalarnneedumpol
thalkshanam thaangitthalodum shakthi – 2
aathmaavin shakthi
nindhakal kashtangal eridumpol
aanandatthaalenne nayikkum shakthi – 2
vaattam maalinyam kshayam bhavicchidaathe
jeevaanthyattholam jayam ekum shakthi – 1
aathmaavin shakthi
Other Songs
Lyrics not available