We preach Christ crucified

കാഹളധ്വനി വിണ്ണിൽ

കാഹളധ്വനി വിണ്ണില്‍ കേട്ടിടാറായ്
കാത്തിരിക്കും നാള്‍ ആഗതമായ്
കണ്ണുനീരില്‍ വിതയ്ക്കാം ആര്‍പ്പോടെ കൊയ്യാം
കാന്തന്‍ വരവിനായ് ഒരുങ്ങി നില്‍ക്കാം

സുവിശേഷം ജയിക്കട്ടെ
സ്തുതിഗീതം മുഴങ്ങട്ടെ
തിരുനാമം ഉയരട്ടെ
ഉണരട്ടെ ജനകോടികള്‍

സ്നേഹത്തിന്‍ ദൂതുമായ് പോയിടാം
ജീവന്‍റെ നാഥനെ ഉയര്‍ത്തിടാം
നന്മയിന്‍ സുവിശേഷം ആത്മാവില്‍ വിതയ്ക്കാം
ഭൂമിയില്‍ അതിരോളം ഘോഷിച്ചിടാം
സുവിശേഷം…2
യരീഹോകോട്ടകള്‍ തകര്‍ത്തിടാം
അന്യായ ബന്ധനം അഴിച്ചിടാം
ബദ്ധന്മാരെ വിടുവിച്ചയയ്ക്കാം
നുകത്തിന്‍ അമിക്കയറുകള്‍ തകര്‍ക്കാം
സുവിശേഷം…2
കുരുടന്മാര്‍ കണ്ടിടും ചെകിടന്മാര്‍ കേട്ടിടും
ഊമന്‍റെ നാവുമന്നുല്ലസിച്ചിടും
താതന്‍ താനവരുടെ കണ്ണുനീര്‍ തുടച്ചിടും
നിത്യാനന്ദം അവര്‍ പ്രാപിച്ചിടും
സുവിശേഷം…

Kaahaladhvani Vinnil‍ Kettidaaraayu
Kaatthirikkum Naal‍ Aagathamaayu
Kannuneeril‍ Vithaykkaam Aar‍Ppode Koyyaam
Kaanthan‍ Varavinaayu Orungi Nil‍Kkaam 2

Suvishesham Jayikkatte
Sthuthigeetham Muzhangatte
Thirunaamam Uyaratte
Unaratte Janakodikal‍ 2

Snehatthin‍ Doothumaayu Poyidaam
Jeevan‍Te Naathane Uyar‍Tthidaam 2
Nanmayin‍ Suvishesham Aathmaavil Vithaykkaam
Bhoomiyil‍ Athirolam Ghoshicchidaam 2
Suvishesham…2
Yareehokottakal‍ Thakar‍Tthidaam
Anyaaya Bandhanam Azhicchidaam 2
Baddhanmaare Viduvicchayaykkaam
Nukatthin‍ Amikkayarukal‍ Thakar‍Kkaam 2
Suvishesham…2
Kurudanmaar‍ Kandidum Chekidanmaar‍ Kettidum
Ooman‍Te Naavumannullasicchidum 2
Thaathan‍ Thaanavarutd Kannuneer‍ Thutacchidum
Nithyaanandam Avar‍ Praapicchidum 2
Suvishesham…

Other Songs

രക്തത്താൽ ജയമുണ്ട് നമുക്ക്

എനിക്കെൻ്റെ ആശ്രയം യേശുവത്രേ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

എനിക്കായ് കരുതുന്നവൻ

കാറ്റു പെരുകീടുന്നു

യേശുരാജൻ കാന്തനായ് വരുന്നതാണേ എനിക്കേറ്റവും

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

എൻ്റെ ദൈവം എനിക്കു തന്ന

യിസ്രായേലേ സ്തുതിച്ചീടുക

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

Above all powers

Playing from Album

Central convention 2018