ആ പളുങ്കിന്‍ തീരത്തൊരുനാള്‍ ചെന്നിടും നമ്മള്‍
നമുക്കിന്നാശ്വസിച്ചീടാം
ഈ കാണും മായാലോകം നമ്മുടേതല്ല
പ്രിയരേ, സൂക്ഷിച്ചൊഴിയുക നാം
സര്‍വ്വം വെടിഞ്ഞു ഞാന്‍ ക്രൂശെ നോക്കിപ്പോവുകയായ്
വേല തികച്ചാലോ ജീവകിരീടം പ്രാപിക്കാം
ദൂരെക്കാണും മോഹനദേശം ലാക്കായ് ഓടുകയായ്
നൂനം വിജയം നേടിടും നീയും കൂടെ ചേര്‍ന്നിടുമോ?
വിത്തും കളയും ഒത്തുവളരും
കാലമിതാണെന്നോര്‍ക്കേണം
അന്നൊരു നാളില്‍ ദൂതര്‍ വന്ന് കറ്റമെതിച്ചീടും
നീയും കൂടെ കണ്ടീടുമോ? ….2
സര്‍വ്വം…
പിസ്ഗാ മുകളില്‍ മോശയിരുന്ന്
നോക്കിക്കണ്ടൊരു നാടുണ്ട്
സീയോന്‍ യാത്രക്കാര്‍ക്കായവിടൊരു
ഭവനമൊരുക്കീടും പാലുംതേനുമൊരുക്കീടും … 2
സര്‍വ്വം…
രക്ഷാനിര്‍ണ്ണയമുണ്ടോ നീയും
സീയോന്‍ യാത്രയിലോ ഇപ്പോള്‍
പാപവിമോചകനേശുവില്‍ നീയും ആശ്രയിച്ചിടുമോ
ഇന്ന് വിജയം നേടിടുമോ? … 2
സര്‍വ്വം…
കരഞ്ഞുകൊണ്ട് വിതച്ചോരെല്ലാം
ആര്‍പ്പോടന്ന് കൊയ്തിടുമെ
അന്ത്യദിനത്തില്‍ വേല തികച്ചോര്‍ക്കോഹരി നല്‍കീടും
താതന്‍ ഒട്ടും കുറയാതെ… 2
സര്‍വ്വം…
കാടും മലയും ഓടിനടന്ന്
വേല ചെയ്തീടാമിന്ന്
യേശുവിനായൊരു ജനത്തെയൊരുക്കി കാത്തിരുന്നീടാം
നമുക്ക് ഒരുങ്ങിയിരുന്നീടാം …2
Aa palunkin theeratthorunaal chennidum nammal
namukkinnaashvasiccheedaam
ee kaanum maayaalokam nammudethalla
priyare, sookshicchozhiyuka naam
sarvvam vedinju njaan krooshe nokkippovukayaayu
vela thikacchaalo jeevakireedam praapikkaam
doorekkaanum mohanadesham laakkaayu odukayaayu
noonam vijayam nedidum neeyum koode chernnidumo?
vitthum kalayum otthuvalarum
Kaalamithaanennorkkenam – 2
annoru naalil doothar vannu kattamethiccheedum
neeyum koode kandeedumo? ….2
sarvvam…
pisgaa mukalil moshayirunnu
nokkikkandoru naadundu
seeyon yaathrakkaarkkaayavidoru bhavanamorukkeedum
paalumthenumorukkeetum … 2
Sarvvam
rakshaanirnnayamundo neeyum
seeyon yaathrayilo ippol – 2
paapavimochakaneshuvil neeyum aashrayicchidumo
innu vijayam nedidumo? … 2
sarvvam
karanjukondu vithacchorellaam
aarppodannu koythidume – 2
anthydinatthil vela thikacchorkkohari nalkeedum
thaathan ottum kurayaathe… 2
sarvvam
kadum malayum odinadannu
vela cheytheedaaminnu – 2
yeshuvinaayoru janattheyorukki kaatthirunneedaam
namukku orungiyirunneedaam …2
aa palunkin sarvvam…
Other Songs
Lyrics not available