ഈ മരുയാത്രയില്‍ യേശുനാഥന്‍ മാറില്‍
ചേര്‍ന്നു നടക്കുകില്‍ എന്താനന്ദം
എത്ര ഭാഗ്യം എത്ര യോഗ്യം – 2
ഈ മരുയാത്രയില്‍ എന്താനന്ദം! – 2
ഇന്നേയ്ക്കും നാളേയ്ക്കും വേണ്ടതെന്താണെന്ന്
ചിന്തിച്ചുഴലേണ്ടാ സര്‍വ്വശക്തനുണ്ട്
വേണ്ടതെല്ലാമവന്‍ കരുതിക്കൊള്ളും
ഈ മരുയാത്രയില്‍ എന്താനന്ദം! – 2
നിന്‍റെ വിചാരംകൊണ്ട് നിന്‍റെ നീളത്തോട്
ഒരു മുഴം കൂട്ടാന്‍ കഴിയില്ലെങ്കിലും
ഭാരമെല്ലാം അവന്‍മേല്‍ ഇടുക
ഈ മരുയാത്രയില്‍ എന്താനന്ദം! – 2
രാത്രി മുഴുവനും അദ്ധ്വാനിച്ചെന്നിട്ടും
ഒന്നും ലഭിച്ചില്ല ഭാരപ്പെടേണ്ട നീ
വലിയ മീന്‍കൂട്ടം കരുതുമവന്‍
ഈ മരുയാത്രയില്‍ എന്താനന്ദം! – 2
നീ തളരുന്നേരം നിനക്കായിട്ടവന്‍
കനലിന്‍ മേല്‍ ചുട്ട അപ്പവും മീനുമായ്
കാത്തിരിയ്ക്കുന്നതു കാണുന്നില്ലേ
ഈ മരുയാത്രയില്‍ എന്താനന്ദം! – 2
സ്വന്തമായതുവിട്ടു തന്നെ പിന്‍ചെല്ലുകില്‍
ഈ ലോകത്തില്‍ പല മടങ്ങായും പിന്നെ 2
നിത്യ ജീവനുമവന്‍ നല്‍കുകില്ലേ
ഈ മരുയാത്രയില്‍ എന്താനന്ദം! – 2
Ee maruyaathrayil yeshunaathan maaril
chernnu nadakkukil enthaanandam 2
ethra bhaagyam ethra yogyam – 2
ee maruyaathrayil enthaanandam! – 2
inneykkum naaleykkum vendathenthaanennu
chinthicchuzhalendaa sarvvashakthanundu
vendathellaamavan karuthikkollum 2
ee maruyaathrayil enthaanandam! – 2
ninte vichaaramkondu ninte neelatthotu
oru muzham koottaan kazhiyillenkilum
bhaaramellaam avanmel iduka 2
ee maruyaathrayil enthaanandam! – 2
raathri muzhuvanum addhavaanicchennittum
onnum labhicchilla bhaarappedenda nee
valiya meenkoottam karuthumavan 2
ee maruyaathrayil enthaanandam! – 2
nee thalarunneram ninakkaayittavan
kanalin mel chutta appavum meenumaayu
kaatthiriykkunnathu kaanunnille 2
ee maruyaathrayil enthaanandam! – 2
svanthamaayathuvittu thanne pinchellukil
ee lokatthil pala madangaayum pinne
nithya jeevanumavan nalkukille 2
ee maruyaathrayil enthaanandam! – 2
Other Songs
കണ്ടാലോ ആളറിയുകില്ല ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു മകനേ, മകളേ, നി മാന്യനായിടുവാന്‍ – 2 കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞിടുന്നു കാല്‍കരങ്ങള്‍ നിനക്കായ് തുളയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായ് തകര്‍ന്നിടുന്നു- 2 ചുടുചോര തുള്ളിയായ് വീഴുന്നു നിന്‍ പാപം പോക്കുവാനല്ലയോ? മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാന്‍ അല്ലയോ? മകനേ… കള്ളന്മാര്‍ നടുവില്‍ കിടന്നതും നിന്നെ ഉയര്‍ത്തുവാനല്ലയോ? മാര്‍വ്വിടം ആഴമായ് മുറിഞ്ഞതും സൗഖ്യം നിനക്കേകാന്‍ അല്ലയോ? മകനേ… പത്മോസില്‍ യോഹന്നാന്‍ കണ്ടതോ സൂര്യനേക്കാള്‍ ശോഭയാല്‍ അത്രേ ആ ശബ്ദം ഞാനിതാ കേള്‍ക്കുന്നു പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു ആദ്യനും അന്ത്യനും ജീവനുമായവനേ – 4 Kandaalo Aalariyukilla UzhavuchaalPol Murinjeedunnu Kandaalo Mukhashobhayilla Chorayaal Niranjozhukeedunnu 2 Makane, Makale, Ni Maanyanaayiduvaan-2 KaalVariyil Ninakkaayu Pidanjidunnu KaalKarangal Ninakkaayu Thulaykkappettu Makane Nee Nokkuka Ninakkaayu ThakarNnidunnu- 2 Chuduchora Thulliyaayu Veezhunnu Nin Paapam Pokkuvaanallayo? Mullukal Shirasil Aazhnnathum Nin Shirasuyaruvaan Allayo? 2 Makane… Kallanmaar Naduvil Kidannathum Ninne UyarTthuvaanallayo? MaarVvidam Aazhamaayu Murinjathum Saukhyam Ninakkekaan Allayo? 2 Makane… Pathmosil Yohannaan Kandatho Sooryanekkaal Shobhayaal Athre Aa Shabdam Njaanithaa KelKkunnu Peruvellam Iracchil Polaakunnu 2 Aadyanum Anthyanum Jeevanumaayavane – 4