യാക്കോബിന്‍ ദൈവമെന്നും നമുക്കുള്ളവന്‍-
നമ്മെ ജീവപര്യന്തം കാത്തിടുമേ
ഓരോ ദിവസവും കൃപനല്‍കി നമ്മെ
ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ
ഹല്ലേലുയ്യാ അവന്‍ ആത്മരക്ഷകന്‍
ഹല്ലേലുയ്യാ അവന്‍ സൗഖ്യദായകന്‍
ഹല്ലേലുയ്യാ ശുദ്ധാത്മദായകന്‍
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ
ആഴിയില്‍ നാം കടന്നുപോയീടിലും-അതു
നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ
തീയില്‍ നാം ആകിലും ജ്വാല നമ്മെ തെല്ലും
ഏശാതിമ്മാനുവേല്‍ താന്‍ നടത്തീടുമേ ഹല്ലേലുയ്യ…
സാക്ഷാല്‍ രോഗങ്ങള്‍ അവന്‍ വഹിച്ചതിനാല്‍
എല്ലാ വേദനയും അവന്‍ ചുമന്നതിനാല്‍
അടിപ്പിണരാല്‍ അവന്‍ സൗഖ്യമാക്കി
എന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ
ഹല്ലേലുയ്യ…
സീയോന്‍ പ്രയാണികളെ ആനന്ദിപ്പിന്‍-നമ്മള്‍
ദുഃഖവും നെടുവീര്‍പ്പും ഓടിടുമേ
നിത്യാനന്ദം നമ്മില്‍ പകര്‍ന്നു നമ്മെ
എന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ
ഹല്ലേലുയ്യ…
ജയശാലിയായവന്‍ വന്നിടുമേ എല്ലാ
പ്രതിഫലവുമവന്‍ തന്നീടുമേ
ആത്മാവിനാലതിനായൊരുക്കി-നമ്മെ
എന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ
ഹല്ലേലുയ്യ…
Yaakkobin dyvamennum namukkullavan-
namme jeevaparyantham kaatthitume
oro divasavum krupanalki namme
immaanuvelavan thaan natattheetume
Halleluyyaa avan aathmarakshakan
halleluyyaa avan saukhyadaayakan
halleluyyaa shuddhaathmadaayakan
namme nithyathaykkaayu orukkeetume
Aazhiyil naam katannupoyeetilum-athu
namme kavinjitaathe kaatthitume
theeyil naam aakilum jvaala namme thellum
eshaathimmaanuvel thaan natattheetume
halleluyya…
Saakshaal rogangal avan vahicchathinaal
ellaa vedanayum avan chumannathinaal
atippinaraal avan saukhyamaakki
ennum immaanuvelavan thaan natattheetume
halleluyya…
Seeyon prayaanikale aanandippin-nammal
duakhavum netuveerppum otitume
nithyaanandam nammil pakarnnu namme
ennum immaanuvelavan thaan natattheetume
halleluyya…
Jayashaaliyaayavan vannitume ellaa
prathiphalavumavan thanneetume
aathmaavinaalathinaayorukki-namme
ennum immaanuvelavan thaan natattheetume
halleluyya…
Other Songs
ഒരു നാളും പിരിയാത്ത നല്ല സഖിയായ് എന്‍റെ യേശു അരികിലുണ്ട് എന്നെ തളരാതെ കരം തന്നു നയിച്ചിടുവാന്‍ മതിയായ ബലവാനവന്‍ അവന്‍ നടത്തുന്ന വഴികളും കരുതുന്ന വിധങ്ങളും അനന്യമാം കൃപയാലെത്ര ഒരു നാളും… രക്താംബരം പോല്‍ കഠിനമായ കറയെല്ലാം കഴുകുമവന്‍ എന്‍റെ പാപം പോക്കിയെന്നെ ശോഭയാര്‍ന്ന സൃഷ്ടിയാക്കുമേ അവന്‍ നടത്തുന്ന. ഒരു നാളും… ഇത്രത്തോളം കരുതിയവന്‍ ജയത്തോടെ നടത്തുമവന്‍ എന്നുമെന്നും തന്‍ ദയയാല്‍ അളവില്ലാതെ തരുമെനിയ്ക്ക് അവന്‍ നടത്തുന്ന. ഒരു നാളും… Oru Naalum Piriyaattha Nalla Sakhiyaayu EnTe Yeshu Arikilundu Enne Thalaraathe Karam Thannu Nayicchiduvaan Mathiyayaaya Balavaanavan Avan Nadatthunna Vazhikalum Karuthunna Vidhangalum Ananyamaam Krupayaalethra 2 Oru Naalum… Rakthaambaram Pol Kadinamaaya Karayellaam Kazhukumavan 2 EnTe Paapam Pokkiyenne ShobhayaarNna Srushtiyaakkume 2 Avan Nadatthunna… Oru Naalum… Ithrattholam Karuthiyavan Jayatthode Nadatthumavan 2 Ennumennum Than Dayayaal Alavillaathe Tharumeniykku 2 Avan Nadatthunna… Oru Naalum…