ആശ്വാസമെ എനിക്കേറെ തിങ്ങീടുന്നൂ
വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍
സ്നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലൊ
ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നു സ്തുതി ചെയ്തീടുന്നു
തങ്കത്തിരുമുഖം കാണാന്‍ കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കീടുന്നു
തന്‍മക്കളില്‍ കണ്ണുനീരെല്ലാം താതന്‍ താന്‍
എന്നേക്കുമായി തുടച്ചിതല്ലൊ
പൊന്‍വീണകള്‍ ധരിച്ചാമോദപൂര്‍ണ്ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍
കുഞ്ഞാടിന്‍റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവര്‍
പൂര്‍ണ്ണവിശുദ്ധരായ് തീര്‍ന്നവരേശുവിന്‍
തങ്കരുധിരത്തിന്‍ ശക്തിയാലെ
തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍
വെണ്‍നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍ കുരുത്തോലയേന്തീട്ടവര്‍ സ്തുതി
പാടീട്ടാനന്ദമോടാര്‍ത്തിടുന്നു
ചേര്‍ന്നീടുമേ വേഗം ഞാനും ആ കൂട്ടത്തില്‍
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ
എന്‍റെ നാഥന്‍റെ സന്നിധൌ ചേര്‍ന്നാല്‍ മതി
കര്‍ത്താവേ വിശ്വാസപ്പോരില്‍
തോല്ക്കാതെന്നെ
അവസാനത്തോളം നീ നിറുത്തേണമേ
ആകാശമേഘത്തില്‍ കാഹളനാദത്തില്‍
അടിയാനും നിന്‍ മുന്നില്‍ കാണേണമേ
Aashvaasame enikkere thingeedunnoo
vishvaasakkannaal njaan nokkeedumpol
snehamereedumen rakshakan sannidheau
aanandakkoottare kaanunnallo
aamodatthaal thingi aashcharyamodavar
chuttum ninnu sthuthi cheytheedunnu
thankatthirumukham kaanaan kothicchavar
ullaasamodithaa nokkeedunnu
thanmakkalil kannuneerellaam thaathan thaan
ennekkumaayi thudacchithallo
ponveenakal dharicchaamodapoornnaraayu
kartthaavine sthuthi cheyyunnavar
kunjaatinte raktham thannil thangal anki
nannaayu veluppiccha koottarivar
poornnavishuddharaayu theernnavareshuvin
thankarudhiratthin shakthiyaale
thankakkireedangal thangal shirasinmel
vennilayanki dharicchorivar
kayyil kuruttholayentheettavar sthuthi
paadeettaanandamodaartthidunnu
chernneedume vegam njaanum aa koottatthil
shuddharodonnicchangaanandippaan
lokam vendaa enikkonnum vendaa
ente naathante sannidheau chernnaal mathi
kartthaave vishvaasapporil tholkkaathenne
avasaanattholam nee nirutthename
aakaashameghatthil kaahalanaadatthil
adiyaanum nin munnil kaanename
Other Songs
മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
മദ്ധ്യാ…
വാനത്തില്‍ മേഘത്തില്‍ മദ്ധ്യവാനത്തില്‍
വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക
മദ്ധ്യാ…..1 മഹിമ….1
ഇത്രയും സ്നേഹം കിട്ടിയ ഒരു
മണവാട്ടി വേറെ ഇല്ലല്ലോ
ഇത്രയും ഭാഗ്യമേറിയ ഒരു
മണവാട്ടി പാരിലില്ലല്ലോ
ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം
വരുവാനുള്ളവന്‍ വേഗം വന്നീടും
മദ്ധ്യാ…..1 മഹിമ….1
കുഞ്ഞാടിന്‍ കല്ല്യാണനാളില്‍
അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേര്‍ന്നിടുവാന്‍
അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും
ഇവിടെ കയറി വരിക എന്ന്
കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും
മദ്ധ്യാ…..1 മഹിമ….1
ഇത്രയും സ്നേഹം നല്‍കിയ ഒരു
മണവാളന്‍ വേറെയില്ലല്ലോ
ഇത്രമാം രക്ഷ നല്‍കിയ ഒരു
രക്ഷകന്‍ ഭൂവിലില്ലല്ലോ
സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍