അടയാളം, അടയാളം
നന്മയ്ക്കായോരടയാളം
കാണും നാമോരടയാളം
നന്മയ്ക്കായതു നിശ്ചയമേ
അടയാ..1
ദുരിതം, യാതന, വേദന, ശാപം
പാപം, രോഗവുമാധികളും
ബാധകള്‍, പീഡകള്‍, എതിരുകള്‍, കയ്പ്പിന്‍
നീരു കുടിച്ചു വലഞ്ഞവരേ
അടയാ..1
പാപമകറ്റും കുഞ്ഞാടിന്‍ നിണ-
മണിയും വാതില്‍ പാളികള്‍ തന്‍
ഉള്‍മുറി വാസം കൊള്ളും മാനവര്‍
രക്ഷിതര്‍ സംഹാരകനീന്നും
അടയാ..1
ഹന്നാ നേടിയൊരടയാളം
വന്ധ്യയതാകിലുമര്‍ത്ഥനയാല്‍
കരഞ്ഞു പകര്‍ന്നവള്‍ ഹൃദയം നൊന്തവള്‍
നേടീ ശമുവേല്‍ ബാലകനെ
അടയാ..1
ആലയമദ്ധ്യേ നടമാടുന്നൊരു
മ്ലേച്ഛതയോര്‍ത്തിട്ടഴലോടെ
ചുടുനെടുവീര്‍പ്പാല്‍ കരയും മനുജര്‍-
ക്കഖിലവുമേകുമൊരടയാളം
അടയാ…1
തിരുമുറിവുകളില്‍ നിന്നും പകരും
രുധിരം പാപിക്കഭയമതാം
പരിശുദ്ധാത്മ കൃപയിന്‍ മുദ്രയ-
തേല്‍ക്കുമതല്ലോ സൗഭാഗ്യം
അടയാ….1
അടയാളം മമമുദ്രയതായി-
ട്ടണിയാന്‍ ഭാഗ്യമതുണ്ടെങ്കില്‍
തൊടരുതിവനെയെന്നെന്‍ നാഥന്‍
കൃപയാല്‍ ശക്തം കല്‍പ്പിക്കും
അടയാ…..1
മദ്ധ്യാകാശേ മേഘത്തേരില്‍
കര്‍ത്തന്‍ വീണ്ടും വരുമല്ലോ
ഇന്നടയാളം നേടും ശുദ്ധര്‍
അന്നെത്തീടും തിരുസവിധേ
അടയാ….2
കാണും….,
അടയാ…..1
Other Songs
Lyrics not available