മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍
മകനെ മരിപ്പതിന്നായ് കുരിശില്‍ കൈവെടിഞ്ഞോ
മകനെ മരിപ്പതിന്നായ്..(3) കുരിശില്‍ കൈവെടിഞ്ഞോ
മഹല്‍…1
സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്
സകലവും നല്‍കിടുവാന്‍ പിതാവിനു ഹിതമായ്
സകലവും നല്‍കിടുവാന്‍..(3) പിതാവിനു ഹിതമായ്
മഹല്‍…1
ഉലകസ്ഥാപനത്തിന്‍മുന്‍പുളവായൊരന്‍പാല്‍
തിരഞ്ഞെടുത്തവന്‍ നമ്മെ തിരുമുമ്പില്‍ വസിപ്പാന്‍
തിരഞ്ഞെടുത്തവന്‍ നമ്മെ..(3) തിരുമുമ്പില്‍ വസിപ്പാന്‍
മഹല്‍…1
മലിനത മാറി നമ്മള്‍ മഹിമയില്‍ വിളങ്ങാന്‍
മനുവേലിന്‍ നിണം ചിന്തി നരരെ വീണ്ടെടുപ്പാന്‍
മനുവേലിന്‍ നിണം ചിന്തി..(3) നരരെ വീണ്ടെടുപ്പാന്‍
മഹല്‍…1
അതിക്രമ മോചനമാമനുഗ്രഹമവനില്‍
അനുഭവിക്കുന്നു നമ്മള്‍ അവന്‍ തന്ന കൃപയാല്‍
അനുഭവിക്കുന്നു നമ്മള്‍…(3) അവന്‍ തന്ന കൃപയാല്‍
മഹല്‍…1
മരണത്താല്‍ മാറാത്ത മഹല്‍ സ്നേഹപ്രഭയാല്‍
പിരിയാ ബന്ധമാണിതു യുഗകാലം വരെയും
പിരിയാ ബന്ധമാണിതു…(3) യുഗകാലംവരെയും
മഹല്‍….2
Mahalsneham mahalsneham paralokapithaavuthan
makane marippathinnaayu kurishil kyvetinjo
makane marippathinnaayu..(3) kurishil kyvetinjo
mahal…1
Svarggasthalangalilullanugraham namukkaayu
sakalavum nalkituvaan pithaavinu hithamaayu
sakalavum nalkituvaan..(3) pithaavinu hithamaayu
mahal…1
Ulakasthaapanatthinmunpulavaayoranpaal
thiranjetutthavan namme thirumumpil vasippaan
thiranjetutthavan namme..(3) thirumumpil vasippaan
mahal…1
Malinatha maari nammal mahimayil vilangaan
manuvelin ninam chinthi narare veendetuppaan
manuvelin ninam chinthi..(3) narare veendetuppaan
mahal…1
Athikrama mochanamaamanugrahamavanil
anubhavikkunnu nammal avan thanna krupayaal
anubhavikkunnu nammal…(3) avan thanna krupayaal
mahal…1
Maranatthaal maaraattha mahal snehaprabhayaal
piriyaa bandhamaanithu yugakaalamvareyum
piriyaa bandhamaanithu…(3) yugakaalamvareyum
mahal….2
Other Songs
ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവകൃപമതിയാം
ഗുരുവരനാം നീ കരുതുകില്‍ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനെ
അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ
പരിമളതൈലം പകരുമെന്‍ ശിരസ്സില്‍
ഇതുവരെ..1
പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍
പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ
തിരുചിറകടിയില്‍ മറച്ചിരുള്‍ തീരും
വരെയെനിക്കരുളും അരുമയോടഭയം
ഇതുവരെ
കരുണയിന്‍ കരത്തിന്‍ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ്
ഒരു പൊഴുതും നീ പിരിയുകയില്ല
ഇതുവരെ..
മരണത്തിന്‍ നിഴല്‍ താഴ്വരയതിലും ഞാന്‍
ശരണമറ്റവനായ് പരിതപിക്കാതെ
വരുമെനിക്കരികില്‍ വഴിപതറാതെ
കരംപിടിച്ചെന്നെ നടത്തിടുവോന്‍ നീ
ഇതുവരെ…
തലചരിച്ചീടുവാന്‍ സ്ഥലമൊരുലവമീ
ഉലകിതിലില്ല മനുജകുമാരാ
തലചരിക്കും ഞാന്‍ തവ തിരുമാര്‍വ്വില്‍
നലമൊടു ലയിക്കും തവമുഖപ്രഭയില്‍
ഇതുവരെ..
Ithuvareyenne karuthiya naathaa
iniyenikkennum thavakrupamathiyaam 2
guruvaranaam nee karuthukil pinne
kuravoru cheruthum varikilla parane 2
arikalin naduvil virunnorukkum nee
parimalathylam pakarumen shirasil 2
ithuvare..1
parichithar palarum parihasicchennaal
parichil nee krupayaal paricharicchenne 2
thiruchirakatiyil maracchirul theerum
vareyenikkarulum arumayodabhayam 2
ithuvare…1
karunayin karatthin karuthalillaattha
oru nimishavumee maruvilillenikku 2
iravilennoliyaayu pakalilen thanalaayu
oru pozhuthum nee piriyukayilla 2
ithuvare…1
maranatthin nizhal thaazhvarayathilum njaan
sharanamattavanaayu parithapikkaathe 2
varumenikkarikil vazhipatharaathe
karampidicchenne nadatthiduvon nee 2
ithuvare…1
thalachariccheeduvaan sthalamorulavamee
ulakithililla manujakumaaraa 2
thalacharikkum njaan thava thirumaarvvil
nalamodu layikkum thavamukhaprabhayil 2
ithuvare…2