നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
നീളവും വീതിയും ആരാഞ്ഞിടാ -2
ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്തു വസിപ്പതിനായ് -2 നിത്യ….1
സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങള്‍ക്കടക്കുവാന്‍ കഴിയാത്ത
നിത്യനാം ദൈവത്തിന്‍ ഇഷ്ടപുത്രന്‍ -2
ദൂതരിന്‍ സ്തുതികളും താതനിന്‍ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മര്‍ത്യനായ് -2 നിത്യ….1
കര്‍ത്താധികര്‍ത്താവായ് രാജാധിരാജാവായ്
ഇഹലോകരാജ്യങ്ങള്‍ നേടിടാതെ -2
കാല്‍വറി മേടതില്‍ പാപിയെ നേടുവാന്‍
യാഗമായ് തീര്‍ന്നിതോ രക്തവും ചിന്തിയേ -2 നിത്യ….1
ഉലകിലെന്നരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് -2
എങ്കിലോ കാല്‍വറി സ്നേഹത്തിന്‍ മുന്‍പിലായ്
അലിഞ്ഞുപോയ് ഇവയെല്ലാം മഞ്ഞുപോലെ -2 നിത്യ….1
കൂട്ടുകാര്‍ പിരിഞ്ഞീടും സോദരര്‍ കൈവിടും
മാതാപിതാക്കളും മറന്നുപോകും -2
മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍ -2 നിത്യ….1
പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ!
നീയെന്‍റെ നിത്യാവകാശമല്ലോ -2
ഈ ഭൂവില്‍ മാത്രമോ നിത്യയുഗങ്ങളിലും
എന്‍ പ്രേമ കാന്തനായ് നീ വന്നീടുമെ -2 നിത്യ….2
Nithyamaam snehatthin aazhamuyaravum
neelavum veethiyum aaraanjitaa – 2
ishtaril ninnellaam thiranjetuttho enne
shuddharototthu vasippathinaayu – 2
nithya…1
svarggaadhisvarggangalkkatakkuvaan kazhiyaattha
nithyanaam dyvatthin ishtaputhran- 2
dootharin sthuthikalum thaathanin kooteyum
modamaayu irunnitaathirangiyo marthyanaayu- 2
nithya…. 1 kartthaadhikartthaavaayu raajaadhiraajaavaayu
ihalokaraajyangal netitaathe – 2
kaalvari metathil paapiye netuvaan
yaagamaayu theernnitho rakthavum chinthiye – 2
nithya…1
ulakilennarikilaayu priyamaaya palathundu
athilellaam priyamaaya priyanundu – 2
enkilo kaalvari snehatthin munpilaayu
alinjupoyu ivayellaam manjupole – 2
nithya…..1
koottukaar pirinjeetum sodarar kyvitum
maathaapithaakkalum marannupokum- 2
maranatthin koorirul thaazhvara kazhivolam
piriyaathen kootave paartthitum thaan
nithya….1
piriyaattha snehithaa theeraattha premame!
neeyente nithyaavakaashamallo- 2
ee bhoovil maathramo nithyayugangalilum
en prema kaanthanaayu nee vanneetume- 2
nithya…2
Other Songs
യേശു എന്‍റെ സൗഖ്യദായകന്‍
യേശു എന്‍റെ ആത്മരക്ഷകന്‍
യേശുവിന്നസാദ്ധ്യമായതൊന്നുമില്ല
വിശ്വസിക്ക മാത്രം ചെയ്യും ഞാന്‍
എന്‍ കണ്‍കളെ ഉയര്‍ത്തിടും
എന്നേശുസന്നിധി
എന്‍ ആനന്ദം എന്‍ ആശ്വാസം
എന്നേശുസന്നിധി
യേശു എന്‍റെ ഉറ്റ സ്നേഹിതന്‍
ആശ്രയിപ്പാന്‍ യോഗ്യനായവന്‍
യേശുവിന്‍റെ സന്നിധിയതില്‍
ആശ്വാസം പകര്‍ന്നിടുന്നവന്‍
എന്‍ കണ്‍കളെٹ
രോഗമെന്നെ ക്ഷീണിപ്പിച്ചാലും
ലോകരെന്നെ നിന്ദിച്ചീടിലും
യേശു എന്‍റെ പക്ഷമാകയാല്‍
ലേശവും പതറുകില്ല ഞാന്‍
എന്‍ കണ്‍കളെٹ
യേശുവിന്‍റെ രാജ്യമെത്തുമ്പോള്‍
ശ്രേഷ്ഠമാം പദവി നേടും ഞാന്‍
കൂടെയുള്ള വാസമോര്‍ക്കുമ്പോള്‍
എന്‍മനം ആനന്ദിച്ചിടും
എന്‍ കണ്‍കളെ….4
Yeshu ente saukhyadaayakan
yeshu ente aathmarakshakan
yeshuvinnasaaddhyamaayathonnumilla
vishvasikka maathram cheyyum njaan 2
en kankale uyartthidum enneshusannidhi
en aanandam en aashvaasam enneshusannidhi 2
yeshu ente utta snehithan
aashrayippaan yogyanaayavan
yeshuvinte sannidhiyathil
aashvaasam pakarnnidunnavan 2
en kankale
rogamenne ksheenippicchaalum
lokarenne nindiccheedilum
yeshu ente pakshamaakayaal
leshavum patharukilla njaan 2
en kankale
yeshuvinte raajyametthumpol
shreshdtamaam padavi nedum njaan
koodeyulla vaasamorkkumpol
enmanam aanandicchidum 2
en kankale….4