We preach Christ crucified

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

നീളവും വീതിയും ആരാഞ്ഞിടാ -2

ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ

ശുദ്ധരോടൊത്തു വസിപ്പതിനായ് -2                                           നിത്യ….1



സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങള്‍ക്കടക്കുവാന്‍ കഴിയാത്ത

നിത്യനാം ദൈവത്തിന്‍ ഇഷ്ടപുത്രന്‍ -2

ദൂതരിന്‍ സ്തുതികളും താതനിന്‍ കൂടെയും

മോദമായ് ഇരുന്നിടാതിറങ്ങിയോ മര്‍ത്യനായ് -2                നിത്യ….1



കര്‍ത്താധികര്‍ത്താവായ് രാജാധിരാജാവായ്

ഇഹലോകരാജ്യങ്ങള്‍ നേടിടാതെ -2

കാല്‍വറി മേടതില്‍ പാപിയെ നേടുവാന്‍

യാഗമായ് തീര്‍ന്നിതോ രക്തവും ചിന്തിയേ -2               നിത്യ….1



ഉലകിലെന്നരികിലായ് പ്രിയമായ പലതുണ്ട്

അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് -2

എങ്കിലോ കാല്‍വറി സ്നേഹത്തിന്‍ മുന്‍പിലായ്

അലിഞ്ഞുപോയ് ഇവയെല്ലാം മഞ്ഞുപോലെ -2                  നിത്യ….1



കൂട്ടുകാര്‍ പിരിഞ്ഞീടും സോദരര്‍ കൈവിടും

മാതാപിതാക്കളും മറന്നുപോകും -2

മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം

പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍ -2                             നിത്യ….1



പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ!

നീയെന്‍റെ നിത്യാവകാശമല്ലോ -2

ഈ ഭൂവില്‍ മാത്രമോ നിത്യയുഗങ്ങളിലും

എന്‍ പ്രേമ കാന്തനായ് നീ വന്നീടുമെ -2                     നിത്യ….2


Nithyamaam snehatthin aazhamuyaravum
neelavum veethiyum aaraanjitaa – 2
ishtaril ninnellaam thiranjetuttho enne
shuddharototthu vasippathinaayu – 2
nithya…1
svarggaadhisvarggangalkkatakkuvaan kazhiyaattha
nithyanaam dyvatthin ishtaputhran- 2
dootharin sthuthikalum thaathanin kooteyum
modamaayu irunnitaathirangiyo marthyanaayu- 2
nithya…. 1 kartthaadhikartthaavaayu raajaadhiraajaavaayu
ihalokaraajyangal netitaathe – 2
kaalvari metathil paapiye netuvaan
yaagamaayu theernnitho rakthavum chinthiye – 2
nithya…1
ulakilennarikilaayu priyamaaya palathundu
athilellaam priyamaaya priyanundu – 2
enkilo kaalvari snehatthin munpilaayu
alinjupoyu ivayellaam manjupole – 2
nithya…..1
koottukaar pirinjeetum sodarar kyvitum
maathaapithaakkalum marannupokum- 2
maranatthin koorirul thaazhvara kazhivolam
piriyaathen kootave paartthitum thaan
nithya….1
piriyaattha snehithaa theeraattha premame!
neeyente nithyaavakaashamallo- 2
ee bhoovil maathramo nithyayugangalilum
en prema kaanthanaayu nee vanneetume- 2
nithya…2

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018