അത്തിയെ നോക്കി ഉപമ പഠിക്കൂ
കൊമ്പിളതായി വേനലടുത്തു 2
ഈ തലമുറയേ ഒരുങ്ങിയിരിക്കൂ
രക്ഷകന്‍ വാനില്‍ വരാറായി
വാനവും ഭൂമിയും ഒഴിഞ്ഞുപോകും
വചനത്തില്‍ വള്ളിപുള്ളി മാറുകില്ല 2
നോഹതന്‍ കാലത്തെ പ്രളയം പോല്‍
മനുഷ്യപുത്രന്‍റെ വരവാകും
അത്തിയെ…1
ആ നാളും സമയവും സംബന്ധിച്ചോ
താതന്‍റെ പുത്രനും അറിയുന്നില്ല 2
ഈ വക കാര്യങ്ങള്‍ നിനച്ചാലോ
ഏറ്റം ഭയം വേണം മല്‍പ്രിയരേ!
അത്തിയെ…1
ഉപമയില്‍ പത്തു കന്യകമാര്‍
മണവാളനെ കാത്തതു ഓര്‍മ്മയില്ലേ? 2
പുതുക്കിടാം പ്രിയരേ ജീവിതത്തെ
കരുതിടാം എണ്ണ കുറഞ്ഞിടാതെ
അത്തിയെ…1,
രക്ഷകന്‍…4
Atthiye nokki upama padtikkoo
kompilathaayi venaladtutthu
ee thalamuraye orungiyirikkoo 2
rakshakan vaanil varaaraayi
vaanavum bhoomiyum ozhinjupokum
vachanatthil vallipulli maarukilla 2
nohathan kaalatthe pralayam pol
manushyaputhrante varavaakum
atthiye…1
aa naalum samayavum sambandhiccho
thaathante puthranum ariyunnilla 2
ee vaka kaaryangal ninacchaalo
ettam bhayam venam malpriyare!
atthiye…1
upamayil patthu kanyakamaar
manavaalane kaatthathu ormmayille? 2
puthukkidaam priyare jeevithatthe
karuthidaam enna kuranjidaathe
atthiye…1,
rakshakan…4
Other Songs
യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
സുന്ദരരൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന്
മശിഹായൊടു വാഴുമാ നാട്ടില്‍
യേശു മഹോ…1
പൊന്മണി മാലയവന്‍ എനിക്കുതരും ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്ന്
കണ്ണുനീരാകെ ഒഴിഞ്ഞിടുമേ
ആയിരമാണ്ടുവസിക്കുമവനുടെ നാട്ടില്‍
എനിയ്ക്കായൊരുക്കിയ വീട്ടില്‍
യേശു മഹോ…1
രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലുജീവികള്‍ പാടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം
നല്ലോരുഭൂവനദേശം
യേശു മഹോ….2
Yeshumahonnathane mahonnathane vegam kaanaam
malpremakaanthane kaanaam 2
sundararoopane njaan ee meghamathil vegam kaanaam
malpremakaanthane kaanaam 2
kashtathayere sahicchavarum
kalleradi idikondu maricchavarannu
mashihaayodu vaazhumaa naattil
yeshu maho…1
ponmani maalayavan enikkutharum shubhravasthram
naathanenne dharippikkumannu 2
kannuneeraake ozhinjidume
aayiramaanduvasikkumavanude naattil
eniykkaayorukkiya veettil 2
yeshu maho…1
raappakalillavide prashobhithamaayoru naadu
naalujeevikal paadumavide 2
jeevajalanadi undavide
jeevamarangalumaayu nilakondorudesham
Nallorubhoovanadesham 2
yeshu maho….2