We preach Christ crucified

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

സ്വന്തകുമാരനെ ആദരിയ്ക്കാതെന്നെ സ്വര്‍ഗീയ നാഥന്‍ ആദരിച്ചു – 2

 

പാപത്തിന്‍ കന്മഷം മൂലം ദൂതസഞ്ചയം ശാപത്തിലായി

ആദരവിന്‍ലേശമെന്യേ ശാപമൃത്യുവിലേക്കു പതിച്ചു – 2

ആദരി…1      സ്വന്ത…2

 

നോഹിന്‍ തലമുറക്കാലം ദൈവസന്ദേശം തള്ളിയ ലോകം

ഘോരപ്രളയജലത്തില്‍ നാശഗര്‍ത്തത്തില്‍ തന്നെ നശിച്ചു – 2

ആദരി…1      സ്വന്ത…2

 

സ്വന്തജനമായി പോറ്റി ഇക്കാലങ്ങളെല്ലാം നടത്തി

എങ്കിലും നന്ദിയിന്‍ ലേശം പോലും ഇല്ലാതെ നാഥനെ തള്ളി – 2

ആദരി…1      സ്വന്ത…2

 

ജൂതസമൂഹമാം ഒലിവിന്‍ ശാഖകള്‍ നാഥനൊടിച്ചു

കാരുണ്യക്കടലായ താതന്‍ തന്‍റെ പദവി ഈ ദാസന്നു തന്നു – 2

ആദരി…1      സ്വന്ത…2

 

കാല്‍വറി ക്രൂശോടു ചേര്‍ത്തു എന്നെയും ഒട്ടിച്ചു ചേര്‍ത്തു

ആത്മഫലങ്ങള്‍ വിളയാന്‍ എന്നെന്നും പോറ്റുന്നു നാഥന്‍ – 2

ആദരി…1      സ്വന്ത…2

 

Aadaricchenneyum aadaricchu svar‍geeya thaathan‍ aadaricchu                                   2

svanthakumaarane aadariykkaathenne svar‍geeya naathan‍ aadaricchu – 2

 

paapatthin‍ kanmasham moolam doothasanchayam shaapatthilaayi

aadaravin‍leshamenye shaapamruthyuvilekku pathicchu – 2

aadari…1      svantha…2

 

nohin‍ thalamurakkaalam dyvasandesham thalliya lokam

ghorapralayajalatthil‍ naashagar‍tthatthil‍ thanne nashicchu-2

aadari…1      svantha…2

 

svanthajanamaayi potti ikkaalangalellaam nadatthi

enkilum nandiyin‍ lesham polum illaathe naathane thalli – 2

aadari…1      svantha…2

 

joothasamoohamaam olivin‍ shaakhakal‍ naathanodicchu

kaarunyakkadalaaya thaathan‍ than‍te padhavi ee daasannu thannu -2

aadari…1      svantha…2

 

kaal‍vari krooshodu cher‍tthu enneyum otticchu cher‍tthu

aathmaphalangal‍ vilayaan‍ ennennum pottunnu naathan‍ – 2

aadari…1      svantha…2

 

Daiva Sneham

42 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018