യേശുവേ നീ എന്‍ കൂടെയുള്ളതാല്‍
ഞാന്‍ നിന്നെ സ്തുതിച്ചിടുന്നു
ഞാന്‍ നിന്നെ വാഴ്ത്തിടുന്നു
യേശുവേ….
പലരും എന്നെ പിന്തള്ളീടുമേ
പ്രിയരുമെന്നെ കൈവിട്ടീടുമേ
അപ്പനും അമ്മയും ഉപേക്ഷിച്ചിടും
എന്നാലെന്‍റെ ദൈവം കൈവിടുകില്ല
യേശുവേ….1
നിന്‍റെ വഴി തിരഞ്ഞെടുത്തപ്പോള്‍
കഷ്ടതകള്‍ അടുത്തുവന്നല്ലോ
എങ്കിലും നീയെന്‍റെ കൂടെയുള്ളതാല്‍
ക്രിസ്തീയ ജീവിതം ആനന്ദമേ…
യേശുവേ….1
ദാനിയേലിനെ സിംഹക്കുഴിയിലും
യൗസേഫിനെ പൊട്ടകിണറ്റിലും
വിടുവിച്ച ദൈവം നീയല്ലയോ
അതുപോലെന്നെയും വിടുവിച്ചീടണേ
യേശുവേ…1
എന്‍റെ ഭാവി ഏറ്റെടുക്കണേ
എന്നും എന്നെ നടത്തീടണേ
എന്നെ നിന്‍റെ ഉള്ളം കയ്യില്‍ വഹിച്ചീടണേ
എന്നാല്‍ പിശാചെന്നെ തൊടുകയില്ല
യേശുവേ നീ…1, ഞാന്‍ നിന്നെ…2
Yeshuve nee en koodeyullathaal
njaan ninne sthuthicchidunnu
njaan ninne vaazhtthidunnu
yeshuve….
palarum enne pinthalleedume
priyarumenne kyvitteedume 2
appanum ammayum upekshicchidum
ennaalente dyvam kyvidukilla 2
yeshuve….1
ninte vazhi thiranjedutthappol
kashtathakal adutthuvannallo 2
enkilum neeyente koodeyullathaal
kristheeya jeevitham aanandame… 2
yeshuve….1
daaniyeline simhakkuzhiyilum
yausephine pottakinattilum 2
viduviccha dyvam neeyallayo
athupolenneyum viduviccheedane 2
yeshuve…1
ente bhaavi ettedukkane
ennum enne nadattheedane 2
enne ninte ullam kayyil vahiccheedane
ennaal pishaachenne thodukayilla 2
yeshuve nee…1, njaan ninne…2
Other Songs
കണ്ടാലോ ആളറിയുകില്ല ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു മകനേ, മകളേ, നി മാന്യനായിടുവാന്‍ – 2 കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞിടുന്നു കാല്‍കരങ്ങള്‍ നിനക്കായ് തുളയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായ് തകര്‍ന്നിടുന്നു- 2 ചുടുചോര തുള്ളിയായ് വീഴുന്നു നിന്‍ പാപം പോക്കുവാനല്ലയോ? മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാന്‍ അല്ലയോ? മകനേ… കള്ളന്മാര്‍ നടുവില്‍ കിടന്നതും നിന്നെ ഉയര്‍ത്തുവാനല്ലയോ? മാര്‍വ്വിടം ആഴമായ് മുറിഞ്ഞതും സൗഖ്യം നിനക്കേകാന്‍ അല്ലയോ? മകനേ… പത്മോസില്‍ യോഹന്നാന്‍ കണ്ടതോ സൂര്യനേക്കാള്‍ ശോഭയാല്‍ അത്രേ ആ ശബ്ദം ഞാനിതാ കേള്‍ക്കുന്നു പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു ആദ്യനും അന്ത്യനും ജീവനുമായവനേ – 4 Kandaalo Aalariyukilla UzhavuchaalPol Murinjeedunnu Kandaalo Mukhashobhayilla Chorayaal Niranjozhukeedunnu 2 Makane, Makale, Ni Maanyanaayiduvaan-2 KaalVariyil Ninakkaayu Pidanjidunnu KaalKarangal Ninakkaayu Thulaykkappettu Makane Nee Nokkuka Ninakkaayu ThakarNnidunnu- 2 Chuduchora Thulliyaayu Veezhunnu Nin Paapam Pokkuvaanallayo? Mullukal Shirasil Aazhnnathum Nin Shirasuyaruvaan Allayo? 2 Makane… Kallanmaar Naduvil Kidannathum Ninne UyarTthuvaanallayo? MaarVvidam Aazhamaayu Murinjathum Saukhyam Ninakkekaan Allayo? 2 Makane… Pathmosil Yohannaan Kandatho Sooryanekkaal Shobhayaal Athre Aa Shabdam Njaanithaa KelKkunnu Peruvellam Iracchil Polaakunnu 2 Aadyanum Anthyanum Jeevanumaayavane – 4