We preach Christ crucified

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ക്രൂശുമേന്തി ഞാന്‍ വരുന്നെന്‍ ആശാകേന്ദ്രമാം

ക്രൂശിതന്‍റെ പാദതാരില്‍ ആശു ചേരുവാന്‍ -2

തന്‍റെ സ്വന്തജീവനേകി എന്നെ വീണ്ടെടുത്തതാം

പരമനാഥാ, നിനക്കായ് ജീവിച്ചീടും ഞാന്‍ -2

 

ആറ്റരികെ ഉദ്യാനം പോല്‍, ദൈവം നട്ട  ചന്ദനം പോല്‍

ജലാന്തികെ മേവുന്നൊരു ദേവദാരു വൃക്ഷം പോല്‍

ആത്മാവിന്‍റെ ജീവനേകും നീരുറവിന്‍ കരയിലായ്

അര്‍ഹതയില്ലാത്തയെന്നെ ചേര്‍ത്ത യേശുനായകാ

തന്‍റെ സ്വന്തജീവനേകി എന്നെ വീണ്ടെടുത്തതാം

ജീവനാഥാ, നിനക്കായ് ജീവിച്ചീടും ഞാന്‍ – 2

 

നിന്‍റെ മധുവാണികളെന്‍ ക്ഷീണം തീര്‍ക്കും പാഥേയം

നിന്നോടുള്ളെന്‍ ആത്മബന്ധം കാലുകള്‍ക്കു നല്‍ബലം

പുഞ്ചിരിയോടെന്നും നിന്‍റെ നിന്ദയേറ്റു ഞാനിനി

പാളയത്തിനപ്പുറം നിന്‍ സന്നിധാനമണയട്ടെ

തന്‍റെ സ്വന്തജീവനേകി എന്നെ വീണ്ടെടുത്തതാം

സ്നേഹനാഥാ, നിനക്കായ് ജീവിച്ചീടും ഞാന്‍ -2                ക്രൂശുമേന്തി….

 

Krooshumenthi njan varunnen ashakendramam

krooshithante pathatharil ashu cheruvan

thante swanthajeevaneki enne vendeduthatham

paramanatha ninakkaay jeevicheedum njan

 

aattarike udyanam pol daivam natta chandanam pol

jalanthike mevunnoru devadaaru vriksham pol

athmavinte jeevanekum neeruravin karayilaay

arhathayillathayenne chertha yeshunayaka

thante swanthajeevaneki enne vendeduthatham

jeevanatha ninakkaay jeevicheedum njan

 

ninte madhuvanikalen kshenam theerkkum patheyam

ninnodullen athmabandham kalukalkku nalbalam

punjchiriyodennum ninte ninnayettu njanini

palayathinappuram nin sannidhanamanayatte

thante swanthajeevaneki enne vendeduthatham

snehanatha ninakkaay jeevicheedum njan

krooshumenthi…

Samarppanam

42 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി



യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി പിറകോട്ടു മാറുവാനെനിക്കു സാദ്ധ്യമല്ലിനി – 2

എന്‍റെ താഴ്ച തന്നില്‍ എന്നെ ഓര്‍ത്തവന്‍ നീ എന്‍റെ നിന്ദയെല്ലാം മാറ്റി എന്നെ പോറ്റി നന്ദി ചൊല്ലി തീര്‍പ്പാന്‍ സാദ്ധ്യമല്ലെനിക്ക് സ്തോത്രഗാനമെന്‍റെ നാവില്‍ നൃത്തമാടി യഹോവ തന്‍റെ …..1 നിന്ദ പരിഹാസം പഴി ദുഷികളെല്ലാം എന്‍റെ നേരെ ദുഷ്ടവൈരി ആഞ്ഞെറിഞ്ഞു സുമസമാനമെല്ലാം എന്‍റെ മേല്‍ പതിഞ്ഞു സകലവും എന്‍ നന്മയ്ക്കായ് അവന്‍ തീര്‍ത്തു യഹോവ തന്‍റെ …..1 മഹിമ കണ്ട സാക്ഷി ദുരിതമെല്ലാം എന്‍റെ നാഥനേറ്റ പീഡയോര്‍ക്കുകില്‍ നിസ്സാരം നിത്യ തേജസ്സാണെന്‍ ചിന്തയില്‍ തെളിഞ്ഞു ആയതേക ലക്ഷ്യം എന്‍റെ ജീവിത സായൂജ്യം യഹോവ തന്‍റെ ……1 ഒരു ദിനം എന്നേശു നാഥനീയുലകില്‍ വരുമതിന്നാശാ ദീപമെന്നില്‍ മിന്നി വിശുദ്ധിയെ തികച്ചും വേലയെ തികച്ചും ഞാനൊരുങ്ങി നില്‍ക്കും അന്നു ഞാനും പറക്കും യഹോവ തന്‍റെ ……1

Yahova than‍te sannidhiyil‍ njaan‍ paranju poyi pirakottu maaruvaanenikku saaddhyamallini – 2                   2

en‍te thaazhcha thannil‍ enne or‍tthavan‍ nee en‍te nindayellaam maatti enne potti                  2 nandi cholli theer‍ppaan‍ saaddhyamallenikku sthothragaanamen‍te naavil‍ nrutthamaadi       2 yahova than‍te…1 ninda parihaasam pazhi dushikalellaam en‍te nere dushtavyri aanjerinju              2 sumasamaanamellaam en‍te mel‍ pathinju sakalavum en‍ nanmaykkaayu avan‍ theer‍tthu     2 yahova than‍te…1 mahima kanda saakshi durithamellaam en‍te naathanetta peedayor‍kkukil‍ nisaaram            2 nithya thejasaanen‍ chinthayil‍ thelinju aayatheka lakshyamen‍te jeevitha saayoojyam        2 yahova than‍te…1 oru dinam enneshu naathaneeyulakil‍ varumathinnaashaa deepamennil‍ minni

Playing from Album

Central convention 2018

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

00:00
00:00
00:00