പോയനാളിലെ കൃപകള്‍ പോര നാഥനേ!
പോര്‍പൊരുതുവാന്‍ അതു പോര നാഥനേ!
പുതിയ കൃപകളാലെ അഭിഷേകം ചെയ്തെന്നെ
പുതുബലത്തോടെ എന്നും നടത്തുക നാഥാ!
കൃപനിറഞ്ഞ നാഥനെ! കൃപ പകരുക
കൃപകളും വരങ്ങളും പകര്‍ന്നു തരിക
വിശ്വാസത്തിന്‍ ആഴത്തിലേയ്ക്കിറങ്ങിടാന്‍
മേന്മയേറിയ മുത്തുകള്‍ പെറുക്കിടാന്‍
ദൈവസാന്നിധ്യത്തിന്‍ ഉന്നതത്തിലേയ്ക്ക്
കരേറിച്ചെന്നു മുഖശോഭ നേടുവാന്‍
കൃപ നിറഞ്ഞ…2
ഇരട്ടി ആത്മാവിനെ പ്രാപിച്ചുകൊണ്ട്
ഇരട്ടിബലത്തോടെ നിന്‍റെ വേല ചെയ്യുവാന്‍
ഇരുളേറും ജീവിത പാതകളിലെല്ലാം
തിരുശോഭ കണ്ടുകൊണ്ട് യാത്ര ചെയ്യുവാന്‍
കൃപ നിറഞ്ഞ…2
ജീവിതം കൊണ്ടുനിന്നെ വെളിപ്പെടുത്തുവാന്‍
ശുശ്രൂഷയിലും നിന്നെ വെളിപ്പെടുത്തുവാന്‍
അന്ത്യത്തോളവും നിന്‍ കൃപയില്‍ നിന്നീടുവാന്‍
നിന്‍റെ തേജസ്സൊന്നു കൂടെ വെളിപ്പെടുത്തുവാന്‍
കൃപനിറഞ്ഞ……2
poyanaalile kripakal pora naathane!
porporuthuvaan athu pora naathane!
puthiya kripakalaale abhishekam cheythenne
puthubalatthode ennum nadatthuka naathaa! -2
kripaniranja naathane! kripa pakaruka
kripakalum varangalum pakarnnu tharika
vishvaasatthin aazhatthileykkirangidaan
menmayeriya mutthukal perukkidaan -2
daivasaannidhyatthin unnathatthileykku
karericchennu mukhashobha neduvaan -2 kripaniranja…2
iratti aathmaavine praapicchukondu
irattibalatthode ninte vela cheyyuvaan -2
irulerum jeevitha paathakalilellaam
thirushobha kandukondu yaathra cheyyuvaan -2 kripaniranja…2
jeevitham konduninne velippedutthuvaan
shushrooshayilum ninne velippedutthuvaan -2
anthyattholavum nin kripayil ninneeduvaan
ninte thejasonnu koode velippedutthuvaan -2 kripaniranja…2
Other Songs
Lyrics not available