ഉണര്‍ന്നൊരുങ്ങി നില്ക്കുന്നുണ്ടോ നീ?
യേശുവിന്നായ് നില്‍ക്കുന്നുണ്ടോ നീ?
യേശുരാജന്‍ വരവിനായ് നീയൊരുങ്ങിയോ?
നിന്‍ സ്നേഹിതരെ ഏവരേയും നീയൊരുക്കിയോ?
കാലം തീരാറായല്ലോ വാതിലടയ്ക്കാറായല്ലോ
സുവിശേഷത്തിന്‍ കാഹളങ്ങള്‍ മുഴങ്ങിടുന്നേ – 2
നീതിമാനിനിയും പാരില്‍ നീതി ചെയ്യട്ടെ
വിശുദ്ധനിനിയും വിശുദ്ധീകരിക്കട്ടെ
രാജരാജനെ എതിരേല്‍പ്പാനായ് ഉലകുണര്‍ന്നല്ലോ
വാദ്യഘോഷധ്വനികളെങ്ങും മുഴങ്ങിടുന്നേ
കാലം…
പുത്തനാമെരുശലേമിന്‍ ഉള്ളിലാകുവാന്‍
തേജസ്സേറും പൊന്‍മുഖം കാണുവാന്‍
കുഞ്ഞാടിന്‍റെ ശ്രേഷ്ഠമാകും പുണ്യരക്തത്തില്‍
അങ്കി അലക്കി കാത്തിടുന്നോര്‍ ഭാഗ്യവാന്മാരാം
കാലം…
പുറത്തുനില്‍ക്കും പാപികളായോര്‍
അന്ത്യദിനത്തിങ്കല്‍ വിലപിച്ചീടും
നിത്യത നരകത്തീയില്‍ എരിഞ്ഞു ദണ്ഡനം
ഏല്‍ക്കായ്വാന്‍ മനംതിരിക ഈ നിമിഷത്തില്‍
കാലം….
അന്ത്യനാളില്‍ കാഹളം ധ്വനിക്കുമ്പോള്‍
പറന്നുയര്‍ന്നിടും വിശുദ്ധരോടൊത്ത്
മദ്ധ്യവാനില്‍ എത്തി ഞാനെന്‍ ജീവനാഥന്‍റെ
പൊന്നുപാദം ചുംബിക്കും ആ ദിനത്തിങ്കല്‍
കാലം…
സുവിശേഷ…2
Unarnnorungi nilkkunnundo nee?
yeshuvinnaayu nilkkunnundo nee? 2
yeshuraajan varavinaayu neeyorungiyo?
nin snehithare evareyum neeyorukkiyo? 2
kaalam theeraaraayallo vaathiladaykkaaraayallo
suvisheshatthin kaahalangal muzhangidunne -2
neethimaaniniyum paaril neethi cheyyatte
vishuddhaniniyum vishuddheekarikkatte 2
raajaraajane ethirelppaanaayu ulakunarnnallo
vaadyaghoshadhvanikalengum muzhangidunne 2
kaalam…
putthanaamerushalemin ullilaakuvaan
thejaserum ponmukham kaanuvaan 2
kunjaadinte shreshdtamaakum punyarakthatthil
anki alakki kaatthidunnor bhaagyavaanmaaraam 2
kaalam…
puratthunilkkum paapikalaayor
anthyadinatthinkal vilapiccheedum 2
nithyatha narakattheeyil erinju dandanam
elkkaayvaan manamthirika ee nimishatthil 2
kaalam…
anthyanaalil kaahalam dhvanikkumpol
parannuyarnnidum vishuddharodotthu 2
maddhyavaanil etthi njaanen jeevanaathante
ponnupaadam chumbikkum aa dinatthinkal 2
kaalam…
suvishesha…2
Prof. M. Y. Yohannan
Other Songs
യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
സുന്ദരരൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന്
മശിഹായൊടു വാഴുമാ നാട്ടില്‍
യേശു മഹോ…1
പൊന്മണി മാലയവന്‍ എനിക്കുതരും ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്ന്
കണ്ണുനീരാകെ ഒഴിഞ്ഞിടുമേ
ആയിരമാണ്ടുവസിക്കുമവനുടെ നാട്ടില്‍
എനിയ്ക്കായൊരുക്കിയ വീട്ടില്‍
യേശു മഹോ…1
രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലുജീവികള്‍ പാടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം
നല്ലോരുഭൂവനദേശം
യേശു മഹോ….2
Yeshumahonnathane mahonnathane vegam kaanaam
malpremakaanthane kaanaam 2
sundararoopane njaan ee meghamathil vegam kaanaam
malpremakaanthane kaanaam 2
kashtathayere sahicchavarum
kalleradi idikondu maricchavarannu
mashihaayodu vaazhumaa naattil
yeshu maho…1
ponmani maalayavan enikkutharum shubhravasthram
naathanenne dharippikkumannu 2
kannuneeraake ozhinjidume
aayiramaanduvasikkumavanude naattil
eniykkaayorukkiya veettil 2
yeshu maho…1
raappakalillavide prashobhithamaayoru naadu
naalujeevikal paadumavide 2
jeevajalanadi undavide
jeevamarangalumaayu nilakondorudesham
Nallorubhoovanadesham 2
yeshu maho….2