We preach Christ crucified

തേജസ്സിൻ നാഥൻ്റെ

തേജസ്സിന്‍ നാഥന്‍റെ പാവന പാദത്തില്‍

തൈലമായ് ഉതിര്‍ന്നൊഴുകും

ക്രൂശും വഹിച്ചവന്‍ പാതയില്‍ പോയിടും

ധൈര്യമായ് വേലചെയ്യും….2

ഹാലേലൂയ്യാ എന്തു സന്തോഷമത് -2

ക്രൂശിതനേശുവിന്‍ പാതയില്‍ പോയിടും

എന്തു സന്തോഷമത് -2

 

നീതിമാനാം ശിമയോന്‍ കൈകളിലേന്തിയ

യിസ്രായേലിന്‍ രക്ഷയെ

ശാന്തിയിന്‍ തീരത്തു ഞാനണയുന്നേരം

സ്വന്തകണ്ണാല്‍ കണ്ടിടും….2

ഹാലേലൂയ്യാ എന്തു ഭാഗ്യമത് -2

സ്വന്തകണ്ണാല്‍ പ്രിയന്‍ പൊന്മുഖം കണ്ടിടും

എന്തു ഭാഗ്യമത് -2

 

എണ്ണ നിറച്ചു തെളിഞ്ഞ വിളക്കുമായ്

എതിരേല്‍ക്കും പ്രാണപ്രിയനെ

ദൂതഗണങ്ങളാര്‍ത്തുപാടുന്ന നേരം

മണവറ പൂകീടും ഞാന്‍….2

ഹാലേലൂയ്യാ എത്ര മധുരമത് -2

കുഞ്ഞാട്ടിന്‍ കാന്തയായ് മണവറ പൂകീടും

എത്ര മധുരമത് -2

 

പളുങ്കുകടല്‍ തീരത്തിരുന്നവനെന്‍റെ

കണ്ണുനീര്‍ തുടച്ചിടുമ്പോള്‍

പുതിയപേര്‍വിളി കേള്‍ക്കുമാ നേരം

ആനന്ദത്താല്‍ നിറയും….2

ഹാലേലൂയ്യാ എത്ര മഹത്വമത്  -2

പുതിയ പേര്‍ നല്കി മാറോടണച്ചീടും

എത്ര മഹത്വമത് -2                                     തേജസ്സിന്‍…1   ക്രൂശു വഹി…2

 

Thejasin nathante pavana padathil

thailamaay uthirnnozhukum

krooshum vahichavan pathayil poyidum

dhairyamaay velacheyyum

halelooyyaa enthu santhoshamathu

krooshithaneshuvin pathayil poyidum

enthu santhoshamathu

 

neethimanam shimayon kaikalilenthiya

yisrayelin rakshaye

shanthiyin theerathu njananayunneram

swanthakannal kandidum

halelooyyaa enthu bhagyamathu

 

swanthakannal priyan ponmukham kandidum

enthu bhagyamathu

enna nirachu thelinja vilakkumay

ethirelkkum pranapriyane

doothagangalarthupadunna neram

manavara pookeedum njaan

halelooyyaa ethra madhuramathu

 

kunjaattin kanthayaay manavara pookeedum

ethra madhuramathu

palungukadal theerathirunnavanente

kannuneer thudachidumbol

 

puthiyapervili kelkkuma neram

anandathal nirayum

halelooyyaa ethra mahathvamathu

 

puthiya per nalki marodanacheedum

ethra mahathvamathu

thejasin…

kroosu vahi…

 

 

Prathyaasha Geethangal

102 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00