എന്നു കാണും ഇനി എന്നു കാണും
എന്‍റെ ആത്മമണാളനെ എന്നു കാണും
ലോത്തിന്‍റെ കാലത്തെ ഗോമോറ പോലെ
ഇന്നത്തെ ലോകവും എത്തീ കഷ്ടം
സമുദായമൈത്രിയും സ്നേഹസംസര്‍ഗ്ഗവും
ആരാധനാമദ്ധ്യേ പോലുമില്ല
എന്നു കാണും….1
ലോകത്തെയൊന്നാകെ ചുട്ടുകരിക്കുവാന്‍
രാഷ്ട്രങ്ങളെ ഒരുക്കുന്നു ദുഷ്ടന്‍
ഇന്നു തടുക്കുന്ന ജീവയാവി നിന്നെ
നിത്യരാജ്യത്തിലേക്കാനയിക്കും
എന്നു കാണും…1
അന്ത്യവെയിലിന്‍റെ സിന്ദൂരരശ്മികള്‍
മിന്നിവിളങ്ങുന്നു മന്നിടത്തില്‍
ആയതിന്‍ നാളെന്നും നാഴികയേതെന്നും
കാതോര്‍ത്തു കാത്തിരുന്നൊരുങ്ങി നില്ക്ക
എന്നു കാണും…2
ennu kaanum ini ennu kaanum
ente aathma manaalane ennu kaanum…2
lotthinte kaalatthe gomora pole
innatthe lokavum etthee kashtam….2
samudaaya maithriyum sneha samsarggavum
aaraadhanaa madhye polumilla….2
ennu kaanum….1
lokatthe onnaake chuttu karikkuvaan
raashtrangale orukkunnu dushtan….2
innu thadukkunna jeevayaavi ninne
nithya raajyatthilekk aanayikkum….2
ennu kaanum…1
anthya veyilinte sindoora rashmikal
minni vilangunnu mannidaththil…2
aayathin naalennum naazhika ethennum
kaathortthu kaatthirunn orungi nilkka….2
ennu kaanum…2
Other Songs
Lyrics not available