ആത്മാവിന്‍ ഭോജനം, തേനിലും മേല്‍ത്തരം
പാതയ്ക്കു ദീപ്തകം നിന്‍ തിരുവചനം
ആനന്ദദായകം ആശ്വാസദായകം
പാരിലെന്‍ ആശ്രയം നിന്‍ തിരുവചനം
വചനമാം യേശുവേ എഴുന്നള്ളണേ
വെളിച്ചമായിന്നു നീ വിളങ്ങിടണേ
കാല്‍വറിനാഥനേ കനിയണമേ
അത്ഭുത ശക്തിയിന്ന് വെളിപ്പെടട്ടെ
ജീവന്‍റെ വചനം ചൈതന്യമുള്ളതാം
ഇരുവായ്ത്തലയുള്ള വാളാവിത്
വേര്‍വിടുവിച്ചിടും പ്രാണനും തനുവും
ഇതു ഭാവ ചിന്തനങ്ങള്‍ വിവേചിച്ചിടും
വചനമാം….
നാലു പതിറ്റാണ്ടുകാലം ശക്തന്മാര്‍ തന്‍ ഭോജ്യമായ്
താപഭൂവില്‍ പൊഴിഞ്ഞതാം മന്നയുമിത്
ഏലിയാവിന്‍ ഗുഹയില്‍ സാവധാനം കേട്ടൊരു
തരളിത മൃദുസ്വരം തിരുവചനം
വചനമാം..
അന്ധകാരവാഴ്ചകളോടടരാടീടുവാന്‍
വിശ്വാസിക്കൊരേയൊരു ആയുധമിത്
ബന്ധിതര്‍ക്കു വിടുതല്‍, രോഗികള്‍ക്കു സൗഖ്യം
ആശയറ്റ മാനസത്തിന്‍ പ്രത്യാശയിത്
വചനമാം….1
ആത്മാവില്‍…1
വചനമാം….1
Aathmaavin bhojanam, thenilum melttharam
paathaykku deepthakam nin thiruvachanam
aanandadaayakam aashvaasadaayakam
paarilen aashrayam nin thiruvachanam 2
vachanamaam yeshuve ezhunnallane
velicchamaayinnu nee vilangidane
kaalvarinaathane kaniyaname
athbhutha shakthiyinnu velippedatte 2
jeevante vachanam chythanyamullathaam
iruvaaytthalayulla vaalaavithu
verviduvicchidum praananum thanuvum
ithu bhaava chinthanangal vivechicchidum 2
vachanamaam….
naalu pathittaandukaalam shakthanmaar than bhojyamaayu
thaapabhoovil pozhinjathaam mannayumithu
eliyaavin guhayil saavadhaanam kettoru
tharalitha mrudusvaram thiruvachanam 2
vachanamaam..
andhakaaravaazhchakalodadaraadeeduvaan
vishvaasikkoreyoru aayudhamithu
bandhitharkku viduthal, rogikalkku saukhyam
aashayatta maanasatthin prathyaashayithu
vachanamaam….1
aathmaavil…1
vachanamaam….1
Other Songs
Lyrics not available