കാണുന്നു ഞാന്‍ വിശ്വാസത്തിന്‍ കണ്‍കളാല്‍
എന്‍ സ്വര്‍ഗ്ഗീയ ഭവനം
ആകാശഗോളഗണങ്ങള്‍ക്കപ്പുറം സീയോന്‍ നഗരിയതില്‍
വെറുമൊരു ശ്വാസം മാത്രമാകും ഞാന്‍
ഒരുനാള്‍ മണ്ണോടുമണ്ണായ് മറഞ്ഞുപോയിടും..
മേഘാരൂഢനായ് മമമണാളന്‍ വരുമ്പോള്‍
എന്നെയും ഉയര്‍പ്പിക്കും എത്തിക്കും
എന്‍ സ്വര്‍ഗ്ഗീയ വീട്ടില്‍
കനാനിലേക്ക് കല്‍ദയരിന്‍ ഊരുവിട്ട്
അബ്രാം യാത്ര ചെയ്തപോല്‍
കാഴ്ചയാലല്ല വിശ്വാസത്താല്‍ ഞാനും ദിനവും മുന്നേറുന്നു
ബാബേല്‍ പ്രവാസത്തില്‍ യെരൂശലേം നേര്‍
സ്വന്ത പാര്‍പ്പിടത്തിന്‍
ജനല്‍ തുറന്നു പ്രാര്‍ത്ഥിച്ച ദാനിയേല്‍പോല്‍
പ്രത്യാശിക്കുന്നു ഞാനും വെറുമൊരു…
പൊത്തീഫേറിന്‍ ഭാര്യയിന്‍ പ്രലോഭനത്തില്‍
വീഴാതെ നിന്നവനാം
യോസേഫിനെപ്പോല്‍ എന്‍ വിശുദ്ധിയെയും
ദിനവും ഞാന്‍ കാത്തിടുന്നു
ബേഥാന്യയില്‍ മരിച്ചു നാലുദിനമായ് ജീര്‍ണ്ണിച്ച ലാസറിനെ
പേര്‍വിളിച്ചുയര്‍പ്പിച്ച എന്‍റെ പ്രിയന്‍ എന്‍പേരും വിളിച്ചീടും
വെറുമൊരു…
പത്മോസില്‍ തടവില്‍ ഏകനായ് തീര്‍ന്ന
യോഹന്നാന്‍ ദര്‍ശിച്ചതാം
സ്വര്‍ഗ്ഗനാടിനി ഞാന്‍ സ്വന്തം കണ്‍കളാല്‍
കാണുമ്പോളെന്താനന്ദം
ആയിരമായിരം വിശുദ്ധരോടൊത്തു ഞാന്‍
യേശുമണാളന്‍ മുന്നില്‍
എത്തുമ്പോളെന്നെ മാറോടണച്ചു എന്‍ പ്രിയനാശ്ലേഷിക്കും
വെറുമൊരു…
കര്‍ത്താവില്‍ മൃതരാം വിശുദ്ധരാം പ്രിയരേ
കര്‍ത്തൃ സന്നിധിയില്‍ ഞാന്‍
മുഖാമുഖമായ് കാണുമ്പോള്‍ മോദമായ്
ഹല്ലേലുയ്യാ പാടും ഞാന്‍
കാണുന്നു….
വെറുമൊരു…
Kaanunnu Njaan Vishvaasatthin KanKalaal
En SvarGgeeya Bhavanam
AakaashagolaganangalKkappuram Seeyon Nagariyathil
Verumoru Shvaasam Maathramaakum Njaan
Orunaal Mannodumannaayu Maranjupoyidum..
Meghaarooddanaayu Mamamanaalan Varumpol
Enneyum UyarPpikkum Etthikkum
En SvarGgeeya Veettil
Kanaanilekku KalDayarin Ooruvittu
Abraam Yaathra Cheythapol
Kaazhchayaalalla Vishvaasatthaal Njaanum Dinavum Munnerunnu
Baabel Pravaasatthil Yerooshalem Ner
Svantha PaarPpidatthin
Janal Thurannu PraarThthiccha DaaniyelPol
Prathyaashikkunnu Njaanum Verumoru…
Pottheepherin Bhaaryayin Pralobhanatthil
Veezhaathe Ninnavanaam
Yosephineppol En Vishuddhiyeyum
Dinavum Njaan Kaatthidunnu
Bethaanyayil Maricchu Naaludinamaayu JeerNniccha Laasarine
PerVilicchuyarPpiccha EnTe Priyan EnPerum Viliccheedum
Verumoru…
Pathmosil Thadavil Ekanaayu TheerNna
Yohannaan DarShicchathaam
SvarGganaadini Njaan Svantham KanKalaal
Kaanumpolenthaanandam
Aayiramaayiram Vishuddharodotthu Njaan
Yeshumanaalan Munnil
Etthumpolenne Maarodanacchu En Priyanaashleshikkum
Verumoru…
KarTthaavil Mrutharaam Vishuddharaam Priyare
KarTthru Sannidhiyil Njaan
Mukhaamukhamaayu Kaanumpol Modamaayu
Halleluyyaa Paadum Njaan
Kaanunnu….
Verumoru…
Other Songs
Lyrics not available