We preach Christ crucified

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ - അല്ല

ദൈവത്തിന്‍ രാജ്യം ഭക്ഷണമോ – അല്ല

നീതി സമാധാനം സന്തോഷമേ… -2

സ്നേഹം നിറഞ്ഞ കൂട്ടമേ

മഹിമ വിളങ്ങും പൊന്‍തളമേ.. -2

ഏക ഇടയന്‍ ഒരു കൂട്ടമേ

ഹാ! എത്ര ആനന്ദമേ… -2

 

കക്ഷി വൈരാഗ്യങ്ങള്‍ ഒന്നുമില്ല

തര്‍ക്ക-സൂത്രം പിണക്കങ്ങള്‍ ഒന്നുമില്ല -2

കൂട്ടം കൂട്ടം ചേര്‍ന്നു നിന്ന്

പാട്ടുപാടി പുകഴ്ത്തിടുന്നു -2

ഹാ! എത്ര മോദമതാര്‍ വര്‍ണ്ണിക്കും

സ്വര്‍ഗ്ഗീയഭാഗ്യമത്… -2

 

സീയോന്‍ മലയില്‍ കുഞ്ഞാടുമായ്മേവും

നൂറ്റിനാല്പത്തിനാലായിരങ്ങള്‍ -2

ആര്‍ക്കും പാടാന്‍  കഴിവില്ലാത്ത

പുതിയ പാട്ടു പാടിടുന്നു -2

കന്യകമാരവര്‍  ലോകത്തോട്

മാലിന്യപ്പെട്ടിടാത്തോര്‍ -2

 

വീഥിയില്‍ മദ്ധ്യേ ഒഴുകിടുന്നു

മഹാ ശുഭ്രമേറിയൊരു ജലപ്രവാഹം -2

തീരങ്ങളില്‍ ഇരുകരയും

ജീവവൃക്ഷം നിന്നിടുന്നു -2

മാസം തോറും പുതിയഫലം

കായിച്ചു നിന്നിടുന്നു… -2

 

രാത്രിയില്ലാത്ത ദേശമത് എന്നും

പട്ടാപ്പകല്‍ പോലെ പ്രകാശിച്ചിടും -2

കുഞ്ഞാടു തന്നെ മന്ദിരമായ് – തന്‍

ശോഭതന്നെ വിളക്കുമായി -2

പുതിയ യരുശലേം ആകമാനം

ശോഭിച്ചു നിന്നിടുന്നു -2                                   ദൈവത്തിന്‍-1

 

Daivatthin‍ raajyam bhakshanamo – alla

neethi samaadhaanam santhoshame… 2

sneham niranja koottame

mahima vilangum pon‍thalame..  2

eka itayan‍ oru koottame

haa! Ethra aanandame…2

 

kakshi vyraagyangal‍ onnumilla

thar‍kka-soothram pinakkangal‍ onnumilla  2

koottam koottam cher‍nnu ninnu

paattupaadi pukazhtthidunnu      2

haa! Ethra modamathaar‍ var‍nnikkum

svar‍ggeeyabhaagyamathu…    2

 

seeyon‍ malayil‍ kunjaadumaaymevum

noottinaalpatthi naalaayirangal‍         2

aar‍kkum paadaan‍  kazhivillaattha

puthiya paattu paadidunnu               2

kanyakamaaravar‍  lokatthodu

maalinyappettidaatthor‍               2

 

veethiyil‍ maddhaye ozhukidunnu

mahaa shubhrameriyoru jalapravaaham  2

theerangalil‍ irukarayum

jeevavruksham ninnitunnu 2

maasam thorum puthiyaphalam

kaayicchu ninnidunnu… 2

 

raathriyillaattha deshamathu ennum

pattaappakal‍ pole prakaashicchidum      2

kunjaadu thanne mandiramaayu – than‍

shobhathanne vilakkumaayi            2

puthiya yarushalem aakamaanam

shobhicchu ninnidunnu     2                                                                                          dyvatthin‍-1

Prathyaasha Geethangal

102 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00