സ്തോത്രം നാഥാ സ്തുതി മഹിതം
മഹത്വമേശുവിനനവരതം
ആരാധനയും ആദരവും
നന്ദി സ്തുതികളുമേശുവിന് -2 സ്തോത്രം….
ദുരിതക്കടലിന്നാഴത്തില്‍
മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ -2
കരകാണാക്കടലോളത്തില്‍
കാണുന്നഭയം തിരുമുറിവില്‍ -2 സ്തോത്രം….
ആരാധന….1, സ്തോത്രം….
നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍
അപമാനങ്ങളുമപഹസനം -2
തിരുമേനിയതില്‍ ഏറ്റതിനാല്‍
സ്തുതിതേ! മഹിതം തിരുമുമ്പില്‍ -2 സ്തോത്രം….
ആരാധന….1, സ്തോത്രം….
പാപമകറ്റിയ തിരുരക്തം
ഉള്ളു തകര്‍ത്തൊരു തിരുരക്തം -2
അനുതാപാശ്രു തരുന്നതിനാല്‍
സ്തോത്രം നാഥാ! സ്തുതിയഖിലം -2 സ്തോത്രം….
ആരാധന….1, സ്തോത്രം….
മുള്‍മുടിചൂടി പോയവനേ
രാജകിരീടമണിഞ്ഞൊരുനാള്‍ -2
വരുമന്നെന്നുടെ ദുരിതങ്ങള്‍
തീരും വാഴും പ്രിയസവിധം -2 സ്തോത്രം….
ആരാധന….2, സ്തോത്രം….
sthothram naathaa! sthuthi mahitham
mahathwam eshuvinanavaratham
aaraadhanayum aadaravum
nandi sthuthikalum eshuvinu…2
sthothram…
durithakkadalin aazhatthil
mungippongi kezhunnor…2
karakaanaa kadalolatthil
kaanunnabhayam thiru murivil…2
sthothram… aaraadhana.. 1, sthothram…
nindakal, peedakal, pazhi, dushikal
apamaanangalum apahasanam…2
thirumeniyathil etathinaal
sthuthithe! mahitham thiru mumpil…2
sthothram…aaraadhana.. 1, sthothram…
paapam akatiya thiru raktham
ullu thakartthoru thiru raktham…2
anuthaapaashru tharunnathinaal
sthothram naathaa! sthuthi akhilam…2
sthothram…aaraadhana.. 1, sthothram…
mulmudi choodi poyavane
raaja kireedam aninjorunaal…2
varum annennude durithangal
theerum vaazhum priya savidham…2
sthothram…aaraadhana.. 2, sthothram..
Other Songs
ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്?
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ
ലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2 ജീവിതയാത്ര….
അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?
പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
പൊന്നിന്‍ ചിറകു നിനക്കുമീതെ
കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2
സൂര്യനിന്‍ താപമോ, ഘോരമാം മാരിയോ
നിന്നെ അലട്ടായെന്‍ പൊന്‍മകനേ ജീവിതയാത്ര…
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ ചെന്നുചേരും?
നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?
നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2
പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍
ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ? ജീവിതയാത്ര….
വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാ
പാറക്കെട്ടില്‍ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
ഓളങ്ങളേറുന്ന സാഗരത്തില്‍
ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2
ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട് കാക്കുവാന്‍?
നിന്നെ സ്നേഹിക്കുന്നോരേശുമാത്രം ജീവിതയാത്ര….
സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം?
വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?
വാനത്തേരില്‍ മേഘാരൂഢനായി
വേഗം വരുന്നേശു രാജനവന്‍ -2
ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍
കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍ ജീവിതയാത്ര
Jeevithayathrakkara kaladikal engott
nasathin pathayo jeevante margamo
lakshyam nin munpilenth
jeevithayathra….
anpin roopi yeshunathan ninne vilikkunnille
pokalle nee andhanayi lokasaubhagyam thedi
ponnin chiraku ninakkumeethe
karthan virichathu kanunnille
sooryanin thapamo ghoramam maariyo
ninne alattayen ponmakane
jeevithayaathra…
vaishamyamam medukale engane nee kadakkum
engane nee yordaninte akkare chennucherum
nin thoniyil karthaneshuvundo
nin naavil prarthanaganamundo
puthan gana lapam paadi sthuthi cheedan
hrthate swarggeeya santhiyundo
jeevithayaathra….
visvasathin thoniyathil pokunna yathrakkara
parakkettil thattathe nee akkare chennedumo
olangalerunna sagarathil
jeevitha thoniyulanjeedumbol
aarundu rakshippan aarundu kakkuvan
ninne snehikkunnoreshumathram
jeevithayathra….
swarggapure kelkkunnille seeyonil ganashabdam
ventaayo nin swanthamayi swarggeeya santhoshangal
vanatheril megharoodhanaayi
vegam varunneshu rajanavan
cherkkuvan ninneyum sudharin samghathil
kannerilla swarggavasamathil
jeevithayathra…