യേശു എന്‍ സ്വന്തം ഞാനവനുള്ളോന്‍
ശാശ്വതമീ നല്‍സ്നേഹബന്ധം
ദാഹിച്ചും വരണ്ടും വേഴാമ്പലെപ്പോല്‍
കാത്തിരിപ്പൂ എന്നന്തരംഗം
ചങ്കു പിളര്‍ന്നു തിരുനിണമൊഴുക്കി
പ്രാണനെ വീണ്ടെടുത്തു….. എന്നെ
നിന്‍ മകനാക്കീടുവാന്‍
യേശു എന്‍… 1
അഴലാര്‍ന്നോരീ ലോകമരുവിന്‍ പ്രയാണേ
അഭയം ഞാന്‍ കാണുന്നു നിന്‍ മാര്‍വ്വതില്‍
അനുതാപക്കണ്ണീരാല്‍ കഴുകും തൃപ്പാദം
ആരാധനാ സ്തോത്രമുയരും സുഗന്ധം
ഹാലേലുയ്യാ സ്തോത്രമാരാധന-2
യേശു എന്‍… സ്നേഹബന്ധം -1
കര്‍മ്മേലിലഗ്നിയായ് കത്തിയിറങ്ങി
ബാലിന്‍റെ സേവകന്മാരെ ഒടുക്കി
സീനായില്‍ തീയായ് തന്‍ സ്വന്തജനത്തി-
ന്നേകീ വചനത്താല്‍ കാന്തിയതും
ഹാലേലുയ്യാ സ്തോത്രമാരാധന-2
യേശു എന്‍… സ്നേഹബന്ധം -1
വചനത്താല്‍ കത്തിജ്ജ്വലിപ്പിക്കെന്നെയും
നാഥാ ഞാന്‍ കാണട്ടെ നിന്‍ പൊന്മുഖം
വിശുദ്ധിയും വേലയും സ്തുതിയും തികച്ചു ഞാന്‍
അണയട്ടെ സ്വര്‍ഗ്ഗീയ ഭവനമതില്‍
ശുദ്ധരോടൊത്തൊന്നായ് ആരാധിപ്പാന്‍
ഹാലേലുയ്യാ സ്തോത്രമാരാധന
യേശു എന്‍… സ്നേഹബന്ധം -1
Yeshu en svantham njaanavanullon
shaashvathamee nalsnehabandham
daahicchum varandum vezhaampaleppol
kaatthirippoo ennantharamgam
chanku pilarnnu thiruninamozhukki
praanane veendetutthu….. Enne
nin makanaakkeeduvaan 2
yeshu en… 1
azhalaarnnoree lokamaruvin prayaane
abhayam njaan kaanunnu nin maarvvathil 2
anuthaapakkanneeraal kazhukum thruppaadam
aaraadhanaa sthothramuyarum sugandham 2
haaleluyyaa sthothramaaraadhana -2
karmmelilagniyaayu katthiyirangi
baalinte sevakanmaare odukki 2
seenaayil theeyaayu than svanthajanatthi-
nnekee vachanatthaal kaanthiyathum 2
haaleluyyaa sthothramaaraadhana -2
vachanatthaal katthijjlippikkenneyum
naathaa njaan kaanatte nin ponmukham 2
vishuddhiyum velayum sthuthiyum thikacchu njaan
anayatte svarggeeya bhavanamathil 2
shuddharodotthonnaayu aaraadhippaan
haaleluyyaa sthothramaaraadhana 2
Other Songs
ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്?
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ
ലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2 ജീവിതയാത്ര….
അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?
പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
പൊന്നിന്‍ ചിറകു നിനക്കുമീതെ
കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2
സൂര്യനിന്‍ താപമോ, ഘോരമാം മാരിയോ
നിന്നെ അലട്ടായെന്‍ പൊന്‍മകനേ ജീവിതയാത്ര…
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ ചെന്നുചേരും?
നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?
നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2
പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍
ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ? ജീവിതയാത്ര….
വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാ
പാറക്കെട്ടില്‍ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
ഓളങ്ങളേറുന്ന സാഗരത്തില്‍
ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2
ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട് കാക്കുവാന്‍?
നിന്നെ സ്നേഹിക്കുന്നോരേശുമാത്രം ജീവിതയാത്ര….
സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം?
വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?
വാനത്തേരില്‍ മേഘാരൂഢനായി
വേഗം വരുന്നേശു രാജനവന്‍ -2
ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍
കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍ ജീവിതയാത്ര
Jeevithayathrakkara kaladikal engott
nasathin pathayo jeevante margamo
lakshyam nin munpilenth
jeevithayathra….
anpin roopi yeshunathan ninne vilikkunnille
pokalle nee andhanayi lokasaubhagyam thedi
ponnin chiraku ninakkumeethe
karthan virichathu kanunnille
sooryanin thapamo ghoramam maariyo
ninne alattayen ponmakane
jeevithayaathra…
vaishamyamam medukale engane nee kadakkum
engane nee yordaninte akkare chennucherum
nin thoniyil karthaneshuvundo
nin naavil prarthanaganamundo
puthan gana lapam paadi sthuthi cheedan
hrthate swarggeeya santhiyundo
jeevithayaathra….
visvasathin thoniyathil pokunna yathrakkara
parakkettil thattathe nee akkare chennedumo
olangalerunna sagarathil
jeevitha thoniyulanjeedumbol
aarundu rakshippan aarundu kakkuvan
ninne snehikkunnoreshumathram
jeevithayathra….
swarggapure kelkkunnille seeyonil ganashabdam
ventaayo nin swanthamayi swarggeeya santhoshangal
vanatheril megharoodhanaayi
vegam varunneshu rajanavan
cherkkuvan ninneyum sudharin samghathil
kannerilla swarggavasamathil
jeevithayathra…