ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും – 2
യേശുവിന്‍ സ്നേഹമോ മാറില്ലൊരു നാളിലും – 2
മാറുംമാറും മനുജരെല്ലാം മണ്‍മറഞ്ഞീടും – 2
മധുരവാക്കു പറഞ്ഞവരും മറന്നുപോയിടും – 2
എനിക്കിനി ഭാരമില്ല എനിക്കിനി ഭീതിയില്ല – 2
യേശുവിന്‍ നാമമെന്‍ ജീവന്‍റെ ജീവനാം – 2
എന്നും നീയെന്‍ കാലുകള്‍ക്ക് ദീപമാകണേ
എന്നും നീയെന്‍ വഴികളില്‍ വെളിച്ചമേകണേ
എന്നെ നീ സ്നേഹിക്കുമ്പോള്‍ എന്തു ഞാനേകിടുവാന്‍ – 2
എന്നെയല്ലാതെയൊന്നും നല്‍കുവാനില്ല വേറെ – 2
ഏകും ഞാനെന്‍ ജീവിതത്തിന്‍ നാളുകളെല്ലാം
എനിക്കുവേണ്ടി മരിച്ചുയര്‍ത്ത രക്ഷകനായി
എനിക്കാശ്വാസമായി എനിക്കാശ്രയവുമായി – 2
ആരുമില്ലേശുവെപ്പോല്‍ മാറിപ്പോകാത്തവനായ് – 2
മാറും മാറും ലോകത്തിന്‍റെ ആശ്രയമെല്ലാം
മനസ്സിനുള്ളില്‍ കൊരുത്തുവച്ച മോഹങ്ങളെല്ലാം
ഉറ്റവര്‍…
മധുര…4
Uttavar maariyaalum udayavar neengiyaalum-2
yeshuvin snehamo maarilloru naalilum-2
Maarum maarum manujarellaam manmaranjeedum-2
madhuravaakku paranjavarum marannupoyidum-2
enikkini bhaaramilla enikkini bheethiyilla -2
yeshuvin naamamen jeevante jeevanaam -2
ennum neeyen kaalukalkku deepamaakane-2
ennum neeyen vazhikalil velicchamekane-2
enne nee snehikkumpol enthu njaanekiduvaan -2
enneyallaatheyonnum nalkuvaanilla vere-2
ekum njaanen jeevithatthin naalukalellaam-2
enikkuvendi maricchuyarttha rakshakanaayi-2
enikkaashvaasamaayi enikkaashrayavumaayi -2
aarumilleshuveppol maarippokaatthavanaayu -2
maarum maarum lokatthinte aashrayamellaam-2
manasinullil korutthuvaccha mohangalellaam-2
uttavar maariyaalum…
Other Songs
ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്?
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ
ലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2 ജീവിതയാത്ര….
അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?
പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
പൊന്നിന്‍ ചിറകു നിനക്കുമീതെ
കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2
സൂര്യനിന്‍ താപമോ, ഘോരമാം മാരിയോ
നിന്നെ അലട്ടായെന്‍ പൊന്‍മകനേ ജീവിതയാത്ര…
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ ചെന്നുചേരും?
നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?
നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2
പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍
ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ? ജീവിതയാത്ര….
വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാ
പാറക്കെട്ടില്‍ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
ഓളങ്ങളേറുന്ന സാഗരത്തില്‍
ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2
ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട് കാക്കുവാന്‍?
നിന്നെ സ്നേഹിക്കുന്നോരേശുമാത്രം ജീവിതയാത്ര….
സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം?
വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?
വാനത്തേരില്‍ മേഘാരൂഢനായി
വേഗം വരുന്നേശു രാജനവന്‍ -2
ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍
കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍ ജീവിതയാത്ര
Jeevithayathrakkara kaladikal engott
nasathin pathayo jeevante margamo
lakshyam nin munpilenth
jeevithayathra….
anpin roopi yeshunathan ninne vilikkunnille
pokalle nee andhanayi lokasaubhagyam thedi
ponnin chiraku ninakkumeethe
karthan virichathu kanunnille
sooryanin thapamo ghoramam maariyo
ninne alattayen ponmakane
jeevithayaathra…
vaishamyamam medukale engane nee kadakkum
engane nee yordaninte akkare chennucherum
nin thoniyil karthaneshuvundo
nin naavil prarthanaganamundo
puthan gana lapam paadi sthuthi cheedan
hrthate swarggeeya santhiyundo
jeevithayaathra….
visvasathin thoniyathil pokunna yathrakkara
parakkettil thattathe nee akkare chennedumo
olangalerunna sagarathil
jeevitha thoniyulanjeedumbol
aarundu rakshippan aarundu kakkuvan
ninne snehikkunnoreshumathram
jeevithayathra….
swarggapure kelkkunnille seeyonil ganashabdam
ventaayo nin swanthamayi swarggeeya santhoshangal
vanatheril megharoodhanaayi
vegam varunneshu rajanavan
cherkkuvan ninneyum sudharin samghathil
kannerilla swarggavasamathil
jeevithayathra…