We preach Christ crucified

നന്ദിയല്ലാതൊന്നുമില്ല

നന്ദിയല്ലാതൊന്നുമില്ല

എന്‍റെ നാവില്‍ ചൊല്ലിടുവാന്‍

സ്തുതിയല്ലാതൊന്നുമില്ല

എന്‍റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍

 

സ്തോത്രമല്ലാതൊന്നുമില്ല

നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍

യേശുവെ നിന്‍ സ്നേഹമതോ

വര്‍ണ്ണിച്ചീടുവാന്‍ സാദ്ധ്യമല്ലേ

 

സ്തുതി സ്തുതി നിനക്കെന്നുമേ

സ്തുതികളില്‍ വസിപ്പവനേ

സ്തുതി  ധനം ബലം നിനക്കേ

സ്തുതികളിലുന്നതനേ

 

കൃപയല്ലാതൊന്നുമല്ല

എന്‍റെ  വീണ്ടെടുപ്പിന്‍ കാരണം

കൃപയാലാണെന്‍ ജീവിതം

അതെന്നാനന്ദം അതിമധുരം

 

ബലഹീനതയില്‍ തികയും

ദൈവശക്തിയെന്‍ ആശ്രയമേ

ബലഹീനതയില്‍ ദിനവും

യേശുവേ ഞാന്‍ പ്രശംസിച്ചിടും

 

കൃപ അതി മനോഹരം

കൃപ കൃപ അതിമധുരം

കൃപയില്‍ ഞാന്‍ ആനന്ദിക്കും

കൃപയില്‍ ഞാന്‍ ആശ്രയിക്കും

 

സൈന്യ ബഹുത്വത്താല്‍ രാജാവിന്

ജയം പ്രാപിപ്പാന്‍ സാദ്ധ്യമല്ലേ

വ്യര്‍ത്ഥമാണീ കുതിരയെല്ലാം

വ്യര്‍ത്ഥമല്ലെന്‍ പ്രാര്‍ത്ഥനകള്‍

 

നിന്നില്‍ പ്രത്യാശ വയ്പ്പവര്‍മേല്‍

നിന്‍റെ ദയയെന്നും നിശ്ചയമേ

യേശുവേ നിന്‍ വരവതിന്നായ്

കാത്തു കാത്തു ഞാന്‍ പാര്‍ത്തിടുന്നേ

 

ജയം ജയം യേശുവിന്

ജയം ജയം കര്‍ത്താവിന്

ജയം ജയം രക്ഷകന്

ഹല്ലേലുയ്യ ജയമെന്നുമെ

 

നന്ദിയല്ലാതൊന്നുമില്ല

എന്‍റെ നാവില്‍ ചൊല്ലിടുവാന്‍

കൃപയല്ലാതൊന്നുമല്ല

എന്‍റെ വീണ്ടെടുപ്പിന്‍ കാരണം

യേശുവെ നിന്‍ വരവതിന്നായ്

കാത്തു കാത്തു ഞാന്‍ പാര്‍ത്തിടുന്നേ

 

Nandiyallaathonnumilla

en‍te naavil‍ cholliduvaan‍

sthuthiyallaathonnumilla

en‍te hrudayatthiluyar‍nniduvaan‍

 

sthothramallaathonnumilla

ninakkaayi njaan‍ samar‍ppikkuvaan‍

yeshuve nin‍ snehamatho

var‍nniccheeduvaan‍ saaddhyamalle

 

sthuthi sthuthi ninakkennume

sthuthikalil‍ vasippavane

sthuthi  dhanam balam ninakke

sthuthikalilunnathane

 

krupayallaathonnumalla

en‍te  veendeduppin‍ kaaranam

krupayaalaanen‍ jeevitham

athennaanandam athimadhuram

 

balaheenathayil‍ thikayum

dyvashakthiyen‍ aashrayame

balaheenathayil‍ dinavum

yeshuve njaan‍ prashamsicchidum

 

krupa athi manoharam

krupa krupa athimadhuram

krupayil‍ njaan‍ aanandikkum

krupayil‍ njaan‍ aashrayikkum

 

synya bahuthvatthaal‍ raajaavinu

jayam praapippaan‍ saaddhyamalle

vyar‍ththamaanee kuthirayellaam

vyar‍ththamallen‍ praar‍ththanakal‍

 

ninnil‍ prathyaasha vayppavar‍mel‍

nin‍te dayayennum nishchayame

yeshuve nin‍ varavathinnaayu

kaatthu kaatthu njaan‍ paar‍tthidunne

 

jayam jayam yeshuvinu

jayam jayam kar‍tthaavinu

jayam jayam rakshakanu

halleluyya jayamennume

 

nandiyallaathonnumilla

en‍te naavil‍ cholliduvaan‍

krupayallaathonnumalla

en‍te veendeduppin‍ kaaranam

yeshuve nin‍ varavathinnaayu

kaatthu kaatthu njaan‍ paar‍tthidunne

Unarvu Geethangal 2016

46 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി



ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്? നാശത്തിന്‍ പാതയോ ജീവന്‍റെ  മാര്‍ഗ്ഗമോ ലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2                                                   ജീവിതയാത്ര….

അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ? പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി പൊന്നിന്‍ ചിറകു നിനക്കുമീതെ കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2 സൂര്യനിന്‍ താപമോ, ഘോരമാം മാരിയോ നിന്നെ അലട്ടായെന്‍ പൊന്‍മകനേ                                              ജീവിതയാത്ര…

വൈഷമ്യമാം  മേടുകളെ എങ്ങനെ നീ കടക്കും? എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ  അക്കരെ ചെന്നുചേരും? നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ? നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2 പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍ ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ?                                                ജീവിതയാത്ര….

വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാ പാറക്കെട്ടില്‍ തട്ടാതെ നീ  അക്കരെ ചെന്നീടുമോ? ഓളങ്ങളേറുന്ന സാഗരത്തില്‍ ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2 ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട്  കാക്കുവാന്‍? നിന്നെ സ്നേഹിക്കുന്നോരേശുമാത്രം                          ജീവിതയാത്ര….

സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം? വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍? വാനത്തേരില്‍  മേഘാരൂഢനായി വേഗം വരുന്നേശു രാജനവന്‍ -2 ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍ കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍                                          ജീവിതയാത്ര

Jeevithayathrakkara kaladikal engott nasathin pathayo jeevante  margamo lakshyam nin munpilenth jeevithayathra…. anpin roopi yeshunathan ninne vilikkunnille pokalle nee andhanayi lokasaubhagyam thedi ponnin chiraku ninakkumeethe karthan virichathu kanunnille sooryanin thapamo ghoramam maariyo ninne alattayen ponmakane jeevithayaathra… vaishamyamam  medukale engane nee kadakkum engane nee yordaninte  akkare chennucherum nin thoniyil karthaneshuvundo nin naavil prarthanaganamundo puthan gana lapam paadi sthuthi cheedan hrthate swarggeeya santhiyundo jeevithayaathra…. visvasathin thoniyathil pokunna yathrakkara parakkettil thattathe nee  akkare chennedumo olangalerunna sagarathil jeevitha thoniyulanjeedumbol aarundu rakshippan aarundu  kakkuvan ninne snehikkunnoreshumathram jeevithayathra…. swarggapure kelkkunnille seeyonil ganashabdam ventaayo nin swanthamayi swarggeeya santhoshangal vanatheril  megharoodhanaayi vegam varunneshu rajanavan cherkkuvan ninneyum sudharin samghathil kannerilla swarggavasamathil jeevithayathra…

Playing from Album

Central convention 2018

ജീവിത യാത്രക്കാരാ

00:00
00:00
00:00