പോകാമിനി നമുക്കു പോകാമിനി
കുഞ്ഞാട്ടിന്‍ പിന്നാലെ പോകാമിനി
പോകാമിനി നമുക്ക് കുഞ്ഞാട്ടിന്‍ പിന്നാലെ
പാടാം നവീന സംഗീതങ്ങളാര്‍പ്പോടെ
പോകാ -2
നാടില്ല വീടില്ല കൂടുമില്ല
കൂടെ വരാനേറെയാളുമില്ല
മോടിയുള്ള വസ്ത്രം മേനിമേല്‍ ചുറ്റുവാന്‍
ഏനമില്ലെങ്കിലുമാനന്ദമേ നമുക്ക്
പോകാ…2
കഷ്ടതയാകുന്ന നല്‍വരത്തെ
അപ്പന്‍ നമുക്കായിങ്ങേകിയല്ലോ
തൃക്കൈയാല്‍ വാഴ്ത്തിത്തരുന്ന പാനപാത്രം
ഒക്കെ കുടിച്ചു നാം അക്കരെ പോകണം
പോകാ…2
കുഞ്ഞാടിനെയെന്നും പിന്‍ തുടരാം
കന്യകമാരാകും നാമേവരും
കുന്നുമലകളും വന്യമൃഗങ്ങളും
ഒന്നും കണ്ടാരുമേ പിന്‍വാങ്ങിപ്പോകല്ലേ
പോകാ…2
പോകാ…..2, പോകാ…2
Pokaamini namukku pokaamini
kunjaattin pinnaale pokaamini -2
pokaamini namukku kunjaattin pinnaale
paadaam naveena sangeethangalaarppode -2 pokaa….2
naadilla veedilla koodumilla
koode varaanereyaalumilla -2
modiyulla vasthram menimel chuttuvaan
enamillenkilumaanandame namukku -2 pokaa….2
kashtathayaakunna nalvaratthe
appan namukkaayingekiyallo -2
thrikkayyaal vaazhtthittharunna paanapaathram
okke kudicchu naam akkare pokanam -2 pokaa….2
kunjaadineyennum pin thudaraam
kanyakamaaraakum naamevarum -2
kunnumalakalum vanyamrugangalum
onnum kandaarume pinvaangippokalle -2 pokaa….2
pokaa….2, pokaa….2
Other Songs
ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്?
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ
ലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2 ജീവിതയാത്ര….
അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?
പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
പൊന്നിന്‍ ചിറകു നിനക്കുമീതെ
കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2
സൂര്യനിന്‍ താപമോ, ഘോരമാം മാരിയോ
നിന്നെ അലട്ടായെന്‍ പൊന്‍മകനേ ജീവിതയാത്ര…
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ ചെന്നുചേരും?
നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?
നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2
പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍
ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ? ജീവിതയാത്ര….
വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാ
പാറക്കെട്ടില്‍ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
ഓളങ്ങളേറുന്ന സാഗരത്തില്‍
ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2
ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട് കാക്കുവാന്‍?
നിന്നെ സ്നേഹിക്കുന്നോരേശുമാത്രം ജീവിതയാത്ര….
സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം?
വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?
വാനത്തേരില്‍ മേഘാരൂഢനായി
വേഗം വരുന്നേശു രാജനവന്‍ -2
ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍
കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍ ജീവിതയാത്ര
Jeevithayathrakkara kaladikal engott
nasathin pathayo jeevante margamo
lakshyam nin munpilenth
jeevithayathra….
anpin roopi yeshunathan ninne vilikkunnille
pokalle nee andhanayi lokasaubhagyam thedi
ponnin chiraku ninakkumeethe
karthan virichathu kanunnille
sooryanin thapamo ghoramam maariyo
ninne alattayen ponmakane
jeevithayaathra…
vaishamyamam medukale engane nee kadakkum
engane nee yordaninte akkare chennucherum
nin thoniyil karthaneshuvundo
nin naavil prarthanaganamundo
puthan gana lapam paadi sthuthi cheedan
hrthate swarggeeya santhiyundo
jeevithayaathra….
visvasathin thoniyathil pokunna yathrakkara
parakkettil thattathe nee akkare chennedumo
olangalerunna sagarathil
jeevitha thoniyulanjeedumbol
aarundu rakshippan aarundu kakkuvan
ninne snehikkunnoreshumathram
jeevithayathra….
swarggapure kelkkunnille seeyonil ganashabdam
ventaayo nin swanthamayi swarggeeya santhoshangal
vanatheril megharoodhanaayi
vegam varunneshu rajanavan
cherkkuvan ninneyum sudharin samghathil
kannerilla swarggavasamathil
jeevithayathra…