യേശുവിന്‍ ജനമേ ഭയമെന്തിന്നകമെ
ലേശവും കലങ്ങേണ്ട
നാമവന്‍ ദാസരായ് വസിച്ചീടാം
ലോകത്തിലെന്തെല്ലാം ഭവിച്ചാലും – 2 ആ..ആ..ആ…ആ..2
ആപത്തനര്‍ത്ഥങ്ങളണഞ്ഞാലും
താപം നമുക്കില്ലെന്നറിഞ്ഞാലും-2 യേശുവിന്‍…
സകലത്തിന്‍ലാക്കും അധിപനുമവനാം
ഉലകത്തെ നിര്‍മ്മിച്ചോനും
ആകാശവലയത്തെ രചിച്ചോനും
താണുവന്നുലകത്തില്‍ കുരിശ്ശേറി -2 ആ..ആ..ആ..ആ..2
മാനവര്‍ക്കായ് മരിച്ചുയിര്‍ത്തേകി
ദാനമായ് രക്ഷ നരര്‍ക്കായി -2 യേശുവിന്‍…
മരണത്താല്‍ മാറുന്നധിപരിന്‍ പിന്‍പെ
പോയവര്‍ ലജ്ജിക്കുമ്പോള്‍
നാമവന്‍ നാമത്തില്‍ ജയ് വിളിക്കും
മരണത്തെ ജയിച്ചൊരു ജയവീരന്‍ -2 ആ..ആ..ആ..ആ..2
ശരണമായ് തീര്‍ന്നതെന്തൊരു ഭാഗ്യം
അവനെയനുഗമിപ്പതു യോഗ്യം -2 യേശുവിന്‍…
വേഗംഞാന്‍ ഇനിയും വരുമെന്നുചൊന്ന്
ലോകം വെടിഞ്ഞ നേതാ-
വേശുതാനാരുമില്ലിതുപോലെ
നിത്യത മുഴുവന്‍ നിലനില്‍ക്കും -2 ആ..ആ..ആ..ആ.2
പ്രതിഫലം താന്‍ തരും നിര്‍ണ്ണയമായ്
അതിനായ് താന്‍ വരും അതിവേഗം -2 യേശുവിന്‍…
പോരുകള്‍ സഹിച്ചും വൈരിയെ ജയിച്ചും
പാരിതില്‍ തിരുനാമം
ഘോഷിപ്പാന്‍ ചേരുവിന്‍ അതിമോദം
ഭിന്നത വെടിയാമൊന്നാകാം -2 ആ..ആ..ആ..ആ..2
ഉന്നതചിന്തയോടുണര്‍ന്നീടാം
മന്നവനെ നമുക്കെതിരേല്‍ക്കാം -2 യേശുവിന്‍…
Yeshuvin janame bhayamenthinnakame leshavum kalangenda
naamavan daasaraayu vasiccheedaam
lokatthilenthellaam bhavicchaalum – 2 aa..Aa..Aa…Aa..2
aapatthanarththangalananjaalum
thaapam namukkillennarinjaalum-2 yeshuvin…
sakalatthinlaakkum adhipanumavanaam ulakatthe nirmmicchonum
aakaashavalayatthe rachicchonum 2
thaanuvannulakatthil kurisheri -2 aa..Aa..Aa..Aa..2
maanavarkkaayu maricchuyirttheki
daanamaayu raksha nararkkaayi -2 yeshuvin…
maranatthaal maarunnadhiparin pinpe
poyavar lajjikkumpol 2
naamavan naamatthil jayu vilikkum
maranatthe jayicchoru jayaveeran -2 aa..Aa..Aa..Aa..2
sharanamaayu theernnathenthoru bhaagyam
avaneyanugamippathu yogyam -2 yeshuvin…
vegamnjaan iniyum varumennuchonnu lokam vedinjanethaa-
veshuthaanaarumillithupole 2
nithyatha muzhuvan nilanilkkum -2 aa..Aa..Aa..Aa..2
prathiphalam thaan tharum nirnnayamaayu
athinaayu thaan varum athivegam -2 yeshuvin…
porukal sahicchum vyriye jayicchum paarithil thirunaamam
ghoshippaan cheruvin athimodam 2
bhinnatha vediyaamonnaakaam -2 aa..Aa..Aa..Aa..2
unnathachinthayodunarnneedaam
mannavane namukkethirelkkaam -2 yeshuvin
Other Songs
ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്?
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ
ലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2 ജീവിതയാത്ര….
അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?
പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
പൊന്നിന്‍ ചിറകു നിനക്കുമീതെ
കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2
സൂര്യനിന്‍ താപമോ, ഘോരമാം മാരിയോ
നിന്നെ അലട്ടായെന്‍ പൊന്‍മകനേ ജീവിതയാത്ര…
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ ചെന്നുചേരും?
നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?
നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2
പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍
ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ? ജീവിതയാത്ര….
വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാ
പാറക്കെട്ടില്‍ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
ഓളങ്ങളേറുന്ന സാഗരത്തില്‍
ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2
ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട് കാക്കുവാന്‍?
നിന്നെ സ്നേഹിക്കുന്നോരേശുമാത്രം ജീവിതയാത്ര….
സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം?
വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?
വാനത്തേരില്‍ മേഘാരൂഢനായി
വേഗം വരുന്നേശു രാജനവന്‍ -2
ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍
കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍ ജീവിതയാത്ര
Jeevithayathrakkara kaladikal engott
nasathin pathayo jeevante margamo
lakshyam nin munpilenth
jeevithayathra….
anpin roopi yeshunathan ninne vilikkunnille
pokalle nee andhanayi lokasaubhagyam thedi
ponnin chiraku ninakkumeethe
karthan virichathu kanunnille
sooryanin thapamo ghoramam maariyo
ninne alattayen ponmakane
jeevithayaathra…
vaishamyamam medukale engane nee kadakkum
engane nee yordaninte akkare chennucherum
nin thoniyil karthaneshuvundo
nin naavil prarthanaganamundo
puthan gana lapam paadi sthuthi cheedan
hrthate swarggeeya santhiyundo
jeevithayaathra….
visvasathin thoniyathil pokunna yathrakkara
parakkettil thattathe nee akkare chennedumo
olangalerunna sagarathil
jeevitha thoniyulanjeedumbol
aarundu rakshippan aarundu kakkuvan
ninne snehikkunnoreshumathram
jeevithayathra….
swarggapure kelkkunnille seeyonil ganashabdam
ventaayo nin swanthamayi swarggeeya santhoshangal
vanatheril megharoodhanaayi
vegam varunneshu rajanavan
cherkkuvan ninneyum sudharin samghathil
kannerilla swarggavasamathil
jeevithayathra…