കരുണയിന്‍ കാലങ്ങള്‍ മാറിടുമേ
ഭയങ്കര ന്യായവിധി വന്നീടുമേ
അപ്പത്തിന്‍ വിശപ്പല്ല വെള്ളത്തിന്‍ ദാഹമല്ല
ദൈവവചനത്തിന്‍റെ വിശപ്പുതന്നെ
അന്നു ദേശത്തേയ്ക്കയയ്ക്കുന്ന നാളുകളടുത്തുപോയ്
രക്ഷ നീ നേടിക്കൊള്‍ക
കരുണയിന്‍ ……..1
കിഴക്കുപടിഞ്ഞാറങ്ങു തെക്കു വടക്കുമായ്
വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും
അന്നു യൗവ്വനക്കാരെല്ലാം അവിടെയവിടെയായി
ബോധം കെട്ടങ്ങുവീഴും
കരുണയിന്‍ ………..1
കര്‍ത്താവിന്‍ ഭയങ്കര ഘോര ദിവസത്തിങ്കല്‍
തെറ്റി ഒഴിഞ്ഞുപോകാന്‍ സാധ്യമല്ല
അന്നു നിത്യാഗ്നിക്കിരയായി വെന്തെരിയുന്നൊരു
ഘോര ദിവസമാണ്
കരുണയിന്‍ …………1
ദൈവത്തിന്‍ പൈതലന്ന് സ്വര്‍ഗ്ഗമണിയറയില്‍
മണവാളനോടുകൂടി വാസം ചെയ്യും
എന്‍റെ കഷ്ടത എല്ലാം മാറി കണ്ണീര്‍ തുടച്ചീടുന്ന
ഭാഗ്യദിവസമാണ്
കരുണയിന്‍ ……….2
Karunayin Kaalangal Maaridume
Bhayankara Nyaayavidhi Vanneedume 2
Appatthin Vishappalla Vellatthin Daahamalla
DyvavachanatthinTe Vishapputhanne 2
Annu Deshattheykkayaykkunna Naalukaladutthupoyu
Raksha Nee NedikkolKa 2
Karunayin ……..1
Kizhakkupadinjaarangu Thekku Vadakkumaayu
Vachanamanveshicchangalanju Nadakkum 2
Annu Yauvvanakkaarellaam Avideyavideyaayi
Bodham Kettanguveezhum 2
Karunayin ………..1
KarTthaavin Bhayankara Ghora Divasatthinkal
Thetti Ozhinjupokaan Saadhyamalla 2
Annu Nithyaagnikkirayaayi
Ventheriyunnoru Ghora Divasamaanu 2
Karunayin …………1
Dyvatthin Pythalannu SvarGgamaniyarayil
Manavaalanodukoodi Vaasam Cheyyum 2
EnTe Kashtatha Ellaammaari Kanneer Thudaccheedunna
Bhaagyadivasamaanu 2
Karunayin ……….2
Other Songs
ജീവിതയാത്രക്കാരാ കാലടികള്‍ എങ്ങോട്ട്?
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ
ലക്ഷ്യം നിന്‍ മുന്‍പിലെന്ത്? -2 ജീവിതയാത്ര….
അന്‍പിന്‍ രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?
പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
പൊന്നിന്‍ ചിറകു നിനക്കുമീതെ
കര്‍ത്തന്‍ വിരിച്ചതു കാണുന്നില്ലേ? -2
സൂര്യനിന്‍ താപമോ, ഘോരമാം മാരിയോ
നിന്നെ അലട്ടായെന്‍ പൊന്‍മകനേ ജീവിതയാത്ര…
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ ചെന്നുചേരും?
നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?
നിന്‍നാവില്‍ പ്രാര്‍ത്ഥനാഗാനമുണ്ടാ? -2
പുത്തന്‍ ഗാനാലാപം പാടി സ്തുതിച്ചീടാന്‍
ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ? ജീവിതയാത്ര….
വിശ്വാസത്തിന്‍ തോണിയതില്‍ പോകുന്ന യാത്രക്കാരാ
പാറക്കെട്ടില്‍ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
ഓളങ്ങളേറുന്ന സാഗരത്തില്‍
ജീവിതത്തോണിയുലഞ്ഞീടുമ്പോള്‍ -2
ആരുണ്ട് രക്ഷിപ്പാന്‍? ആരുണ്ട് കാക്കുവാന്‍?
നിന്നെ സ്നേഹിക്കുന്നോരേശുമാത്രം ജീവിതയാത്ര….
സ്വര്‍ഗ്ഗപുരേ കേള്‍ക്കുന്നില്ലേ സീയോനില്‍ ഗാനശബ്ദം?
വേണ്ടായോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?
വാനത്തേരില്‍ മേഘാരൂഢനായി
വേഗം വരുന്നേശു രാജനവന്‍ -2
ചേര്‍ക്കുവാന്‍ നിന്നേയും ശുദ്ധരിന്‍ സംഘത്തില്‍
കണ്ണീരില്ലാ സ്വര്‍ഗ്ഗവാസമതില്‍ ജീവിതയാത്ര
Jeevithayathrakkara kaladikal engott
nasathin pathayo jeevante margamo
lakshyam nin munpilenth
jeevithayathra….
anpin roopi yeshunathan ninne vilikkunnille
pokalle nee andhanayi lokasaubhagyam thedi
ponnin chiraku ninakkumeethe
karthan virichathu kanunnille
sooryanin thapamo ghoramam maariyo
ninne alattayen ponmakane
jeevithayaathra…
vaishamyamam medukale engane nee kadakkum
engane nee yordaninte akkare chennucherum
nin thoniyil karthaneshuvundo
nin naavil prarthanaganamundo
puthan gana lapam paadi sthuthi cheedan
hrthate swarggeeya santhiyundo
jeevithayaathra….
visvasathin thoniyathil pokunna yathrakkara
parakkettil thattathe nee akkare chennedumo
olangalerunna sagarathil
jeevitha thoniyulanjeedumbol
aarundu rakshippan aarundu kakkuvan
ninne snehikkunnoreshumathram
jeevithayathra….
swarggapure kelkkunnille seeyonil ganashabdam
ventaayo nin swanthamayi swarggeeya santhoshangal
vanatheril megharoodhanaayi
vegam varunneshu rajanavan
cherkkuvan ninneyum sudharin samghathil
kannerilla swarggavasamathil
jeevithayathra…