We preach Christ crucified

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

കുടുംബങ്ങള്‍ തകരുന്നു ജീവിതമുലയുന്നു
മനുജനോ പാരില്‍ ശാപഗ്രസ്തനായുഴലുന്നു
മദ്യത്തിന്‍ വിഷക്കാറ്റില്‍ കൂട്ടമായ് നശിക്കുന്നു
അക്രമപ്പേക്കൂത്തു നാടെങ്ങും നടുക്കുന്നു

ഉണരുക പ്രിയരേ സോദരരേ
കാലം തീരാറായല്ലോ
വാനവിതാനമൊരുങ്ങുന്നു
രക്ഷകനേശു വരാറായി – 2

ക്രിസ്തുവിന്‍ വരവിന്‍റെ കാഹളം കേട്ടിടാറായ് 2
സഭകളുറങ്ങുന്നു വചനം ചുരുക്കമായ്
ആചാരപ്പെരുമകള്‍ അനുഷ്ഠാനബാഹുല്യങ്ങള്‍ -2
നിര്‍മ്മലസുവിശേഷം പാരെങ്ങും ദുര്‍ല്ലഭമായ്
ഉണരുക….

നോഹയിന്‍ കാലം പോലെയാണിന്നു മനുജന്മാര്‍ 2
പ്രളയം വന്നീ ഭൂമിയൊക്കെയും നശിച്ചല്ലോ
ലോത്തിന്‍റെ കാലംപോലെ അഗ്നിയാല്‍ ഭൂവൊക്കെയും 2
ചാമ്പലായ് പോകും കാലമാസന്നമാകുന്നിതാ
ഉണരുക ………….

വിശുദ്ധിയെ തികച്ചു നാം വൈകാതെയൊരുങ്ങണേ
ഏറെയില്ലിനിക്കാലം ക്രിസ്തുവെ കൈക്കൊള്ളുവിന്‍
ക്രിസ്തുവിന്‍ തിരുരക്തം പാപങ്ങള്‍ കഴുകട്ടെ -2
വീണ്ടെടുപ്പാര്‍ജ്ജിക്കട്ടേ നാടെങ്ങുമുണരട്ടെ
ഉണരുക ……….
കുടുംബങ്ങള്‍
ഉണരുക ……….
രക്ഷകനേശു…. 4

Kutumbangal‍ Thakarunnu Jeevithamulayunnu
Manujano Paaril‍ Shaapagrasthanaayuzhalunnu
Madyatthin‍ Vishakkaattil‍ Koottamaayu Nashikkunnu
Akramappekkootthu Naadengum Nadukkunnu

Unaruka Priyare Sodarare
Kaalam Theeraaraayallo
Vaanavithaanamorungunnu
Rakshakaneshu Varaaraayi – 2

Kristhuvin‍ Varavin‍Te Kaahalam Kettidaaraayu
Sabhakalurangunnu Vachanam Churukkamaayu 2
Aachaarapperumakal‍ Anushdtaana Baahulyangal‍ -2
Nir‍Mmalasuvishesham Paarengum Dur‍Llabhamaayu
Unaruka……..

Nohayin‍ Kaalam Poleyaaninnu Manujanmaar‍
Pralayam Vannee Bhoomiyokkeyum Nashicchallo 2
Lotthin‍Te Kaalampole Agniyaal‍ Bhoovokkeyum -2
Chaampalaayu Pokum Kaalamaasannamaakunnithaa
Unaruka …….

Vishuddhiye Thikacchu Naam Vykaatheyorungane
Ereyillinikkaalam Kristhuve Kykkolluvin‍ 2
Kristhuvin‍ Thiruraktham Paapangal‍ Kazhukatte -2
Veendeduppaar‍Jjikkatte Naadengumunaratte
Unaruka ……….Kutumbangal‍
Unaruka ……….Rakshakaneshu…. 4
Prof. M.Y.Yohannan

Unarvu Geethangal 2018

36 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018