കാണും ഞാന്‍ കാണും ഞാന്‍
അക്കരെ ദേശത്തില്‍ കാണും ഞാന്‍
പോകും ഞാന്‍, പോകും ഞാന്‍
പറന്നു വാനത്തില്‍ പോകും ഞാന്‍
ഒരുങ്ങിയോ? നിങ്ങള്‍ ഒരുങ്ങിയോ?
രാജാധിരാജനെ കാണുവാന്‍
മദ്ധ്യാകാശത്തിലെ പൂപ്പന്തല്‍
മാടിവിളിക്കുന്നു, കേള്‍ക്കണേ
വാങ്ങിപ്പോയ വിശുദ്ധരെ
സീയോന്‍ നാടതില്‍ കാണും ഞാന്‍
യേശുവിന്‍റെ തിരുരക്തത്താല്‍
മുദ്രയണിഞ്ഞോരെ കാണും ഞാന്‍
ഒരുങ്ങിയോ…….
കര്‍ത്താവിന്‍ ഗംഭീരനാദവും
മീഖായേല്‍ ദൂതന്‍റെ ശബ്ദവും
ദൈവത്തിന്‍ കാഹള ധ്വനിയതും
കേള്‍ക്കുമ്പോള്‍ പറന്നുപോകും ഞാന്‍
ഒരുങ്ങിയോ…….
യേശുവിന്‍ പൊന്‍മുഖംകാണും ഞാന്‍
ചുംബിക്കും പാവനപാദങ്ങള്‍
കണ്ണിമയ്ക്കാതെ ഞാന്‍ നോക്കിടും
എനിക്കായ് തകര്‍ന്ന തന്‍ മേനിയെ
ഒരുങ്ങിയോ…
ക്രിസ്തുവില്‍ നിദ്ര പ്രാപിച്ചവര്‍
ഏവരുമുയിര്‍ക്കുമാദിനം
അന്നു ഞാന്‍ സന്തോഷിച്ചാര്‍ത്തിടും
എന്‍ പ്രിയ ജനത്തെക്കാണുമ്പോള്‍
ഒരുങ്ങിയോ…….
കര്‍ത്താവില്‍ ജീവിക്കും ശുദ്ധന്മാര്‍
അന്നു രൂപാന്തരം പ്രാപിക്കും
മേഘത്തേരില്‍ പറന്നേറിടും
തന്‍കൂടെ നിത്യത വാണിടും …..
ഒരുങ്ങിയോ..
Kaanum Njaan Kaanum Njaan
Akkare Deshatthil Kaanum Njaan
Pokum Njaan, Pokum Njaan
Parannu Vaanatthil Pokum Njaan 2
Orungiyo? Ningal Orungiyo?
Raajaadhiraajane Kaanuvaan 2
Maddhyaaakaashatthile Pooppanthal
Maadivilikkunnu, KelKkane 2
Vaangippoya Vishuddhare
Seeyon Naadathil Kaanum Njaan
YeshuvinTe Thirurakthatthaal
Mudrayaninjore Kaanum Njaan 2
Orungiyo…….
KarTthaavin Gambheeranaadavum
Meekhaayel DoothanTe Shabdavum
Dyvatthin Kaahala Dhvaniyathum
KelKkumpol Parannupokum Njaan 2
Orungiyo…….
Yeshuvin PonMukhamkaanum Njaan
Chumbikkum Paavanapaadangal
Kannimaykkaathe Njaan Nokkidum
Enikkaayu ThakarNna Than Meniye 2
Orungiyo…
Kristhuvil Nidra Praapicchavar
EvarumuyirKkumaadinam
Annu Njaan SanthoshicchaarTthidum
En Priya Janatthekkaanumpol 2
Orungiyo…….
KarTthaavil Jeevikkum Shuddhanmaar
Annu Roopaantharam Praapikkum
Meghattheril Paranneridum
ThanKoode Nithyatha Vaanidum ….. 2
Orungiyo..
Prof. M.Y. Yohannan
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshil Mariccha-EnTe YeshuvinTe Saakshiyaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Jeevan Vedinja EnTe YeshuvinTe Vishuddhanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu Krooshu Vahiccha-EnTe YeshuvinTe Shishyanaakanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini Enikkaayu UyirTthu Jeevikkum EnTe YeshuvinTe PinPe Pokanam 2 Onneyennaasha Onneyennaasha Enikkaasha Vere Onnumillini En Jeevithatthil Vaattam Maattiya EnTe Yeshuvine Sthuthicchu TheerKkanam 2 Ottam Thikaykkanam Velayum Thikaykkanam Vere Aashayonnumillenikkihe EnTe Paapamellaam Kazhuki Maattiya EnTe Yeshuvine Vaazhtthippaatanam 2 Anthyamaam Kaahalam Dhvanicchidumpol ParannuyarNnu Shuddharototthu Maddhyavaanil Etthi NjaanenTe Praanapriyan Paadam Chumbikkum Onneyennaasha….. Prof. M.Y. Yohannan